Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോണ്‍ ബ്രിട്ടാസ് കൈരളി വിട്ടു

John Brittas
തിരുവനന്തപുരം: സിപിഎമ്മിന്റെ പരോക്ഷ നിയന്ത്രണത്തിലുള്ള കൈരളി ടെലിവിഷന്‍ ചാനലിന്റെ മാനേജിങ് ഡയറക്ടറും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് രാജിവച്ചു. ക19ന് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ബ്രിട്ടാസിന് ചാനല്‍ വിട്ടുപോകാന്‍ അനുമതി നല്‍കി. പുതിയ എംഡിയെ കണ്ടെത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.

കൈരളിയെ മലയാളത്തിലെ പ്രമുഖ ചാനലാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ജോണ്‍ ബ്രിട്ടാസ്. എട്ട് വര്‍ഷം മുമ്പ് ജോണ്‍ ബ്രിട്ടാസ് സ്ഥാനമേല്‍ക്കുമ്പോള്‍ കൈരളി നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന നിലയിലായിരുന്നു. ബ്രിട്ടാസിനു മുന്‍പു ചാനലിന്റെ തലപ്പത്തിരുന്ന സിദ്ധാര്‍ഥ മേനോനും സുരേഷ് നാരായണനും.ഓരോ വര്‍ഷംപോലും പൂര്‍ത്തിയാക്കാതെയാണു പിരിഞ്ഞത്. ഈ നിലയില്‍ ചാനലിന്റെ സാരഥ്യം ബ്രിട്ടാസ് ഏറ്റെടുത്തത്.

പുതുമയേറിയ പരിപാടികളിലൂടെയും മറ്റും പ്രേക്ഷകരെ നേടിയെടുത്ത കൈരളി പാര്‍ട്ടി ചാനലെന്ന പ്രതിച്ഛായ മാറ്റിയെടുത്തു. പീപ്പിള്‍, വീ ചാനലുകള്‍ കൂടി കൈരളി ആരംഭിച്ചതും തിരുവനന്തപുരം നഗരഹൃദയത്തില്‍ കൈരളിക്കു സ്വന്തമായി ആസ്ഥാനമന്ദിരം നിര്‍മിച്ചതുമെല്ലാം ബ്രിട്ടാസ് ചാനലിന്റെ തലപ്പത്തിരുന്നപ്പോഴായിരുന്നു. ഈ വര്‍ഷം 20 കോടി രൂപ ലാഭമുണ്ടാക്കിയെന്നാണു പൊന്മുടിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.

സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിന്റെ പ്രതിനിധിയായാണ് ബ്രിട്ടാസ് പലപ്പോഴും മുദ്രകുത്തപ്പെട്ടിരുന്നത്. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ പരസ്യമായി വെല്ലുവിളിച്ച ഫാരിസ് അബൂബക്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുക വഴി ബ്രിട്ടാസും വിവാദത്തില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളെല്ലാം അതിജീവിയ്ക്കാന്‍ ബ്രിട്ടാസിന് കഴിഞ്ഞു. ഇപ്പോള്‍ ബ്രിട്ടാസ് കൈരളി വിടുന്നതിനു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണോ കാരണം എന്ന് സൂചനകളില്ല. തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സ്ഥാനമൊഴിയാന്‍ ബ്രിട്ടാസ് ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും അതു പാര്‍ട്ടിക്കെതിരെ വ്യാപകമായ പ്രചാരണത്തിന് ഇടയാക്കുമെന്നതിനാല്‍ വൈകിക്കുകയായിരുന്നു.

വെറുമൊരു മാനേജിങ് ഡയറക്ടര്‍ മാത്രമല്ല, എഡിറ്ററും കൂടിയായിരുന്നു ബ്രിട്ടാസ്. ക്വസ്റ്റ്യന്‍ ടൈം, ചാറ്റ് ഷോ എന്നിവയും ബ്രിട്ടാസാണു ചെയ്തിരുന്നത്. ഇതില്‍ ക്വസ്റ്റിയന്‍ ടൈം മലയാളം ചാനലുകളിലെ ഏറ്റവും ശ്രദ്ധേയമായി പരിപാടികളിലൊന്നായി മാറുകയും ചെയ്തു.

മേയ് 13നു തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു മുന്‍പു തന്നെ ചാനലിനു പുതിയ എംഡിയെയും എഡിറ്ററെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയും പിണറായിയും. ചാനല്‍രംഗത്തെ കിടമത്സരങ്ങള്‍ക്കിടെ കൈരളിയെ മുന്നോട്ടു കൊണ്ടുപോവുക, രണ്ടരലക്ഷം വരുന്ന ഓഹരി ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, സിപിഎം വിഭാഗീയതയ്ക്കിടയില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തുക, ചാനല്‍ ചെയര്‍മാനായ മമ്മൂട്ടിയടക്കമുള്ള ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അഭിപ്രായങ്ങളെ മാനിയ്ക്കുക എന്നിങ്ങനെ എല്ലാം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് പാര്‍ട്ടി തേടുന്നത്.

അതേ സമയം കൈരളിയില്‍ നിന്നും രാജിവെയ്ക്കുന്ന ജോണ്‍ ബ്രിട്ടാസ് തന്റെ ഭാവിപരിപാടികളെക്കുറിച്ച് വെളിപ്പെടുത്താനും തയാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+