കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധുബാലയുടെ ഷോയ്‌ക്കെതിരെ പരാതി

  • By Lakshmi
Google Oneindia Malayalam News

Amrita TV Show
കൊച്ചി: അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കഥയല്ലിതു ജീവിതം എന്ന ഷോയ്‌ക്കെതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകയാണ് ഗീതയാണ് പരാതിക്കാരി. ഈ ഷോ സ്ത്രീവിരുദ്ധമാണെന്നും ഇരകളെ വേട്ടയാടാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതുമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

പ്രക്ഷേപമ പരാതി സമിതി(ബിസിസിസി)യ്ക്കും നാഷണല്‍ ലീഗല്‍ സര്‍വ്വീസ് അതോറിട്ടിക്കുമാണ് പരാതി അയച്ചിരിക്കുന്നത്.

കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയും അമൃത ടിവിയും ചേര്‍ന്നാണ് ഈ പരിപാടി നടത്തുന്നത്. മുന്‍കാ ല നടി വിധുബാലയാണ് പരിപാടിയുടെ അവതാരക. ഇതിന് മുമ്പും ഈ പരിപാടിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദാമ്പത്യ പ്രശ്‌നങ്ങള്‍, അവിഹിതബന്ധങ്ങള്‍ തുടങ്ങിയ പരസ്യമായി ക്യാമറയ്ക്കുമുന്നില്‍ ചര്‍ച്ച ചെയ്യുന്നുവെന്നതുതന്നെയായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

കഥയല്ലിതു ജീവിതത്തിലെ പല പരാമര്‍ശങ്ങളും സ്ത്രീവിരുദ്ധവും സ്ത്രീകളെ പരസ്യമായി അവഹേളിക്കുന്നതുമാണെന്നും ഗീതയുടെ പരാതിയില്‍ പറയുന്നു. ബിസിസിസിയുടെ അടുത്ത യോഗത്തില്‍ പരാതി ചര്‍ച്ചചെയ്യുമെന്ന് സെക്രട്ടറി നരേഷ് ചാഹല്‍ അറിയിച്ചിട്ടുണ്ട്.

ഒരു കുടുംബത്തിന്റെ കേസ് ആഴ്ചകളോളം പല എപ്പിസോഡുകളായി നീട്ടുകയും സസ്‌പെന്‍സ് ഉള്ള ഭാഗത്ത് വച്ച് എപ്പിസോഡ് അവസാനിപ്പിക്കുകയുമാണ് ഈ പരിപാടിയുടെ രീതി എന്നും ഇത് ഒരു തരം ബിസിനസ് ആണെന്നും വിമര്‍ശകര്‍ പറയുന്നു.

English summary
A petition filed against Amrita TV's famous reality show Kathayallithu Jeevitha. Yesteryear actress Vidhubala is the anchor of this show, which is handling family and life related issues,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X