കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍: 24മണിക്കൂര്‍ മുതല്‍ സീറോ ന്യൂസ് വരെ

  • By Soorya Chandran
Google Oneindia Malayalam News

നിശ്ചിത ഇടവേളകളില്‍ മാത്രം വാര്‍ത്തകള്‍ കണ്ട് ശീലിച്ചവരായിരുന്നു മലയാളികള്‍. ആദ്യം ദൂരദര്‍ശനിലെ ജീവനില്ലാത്ത ഫൂട്ടേജുകള്‍ കണ്ട് മടുത്ത മലയാളിയിലേക്ക് വാര്‍ത്തയുടെ ദൃശ്യ ചാരുതയുമായി കടന്നുവന്നത് ഏഷ്യാനെറ്റ് ആയിരുന്നു. തൊട്ടുപിറകെ സൂര്യാ ടൂവിയും.

മൂന്ന് നേരം വാര്‍ത്ത എന്ന സങ്കല്‍പമായിരുന്നു ഈ ചാനലുകള്‍ക്കെല്ലാം. ഈ സാഹചര്യത്തില്‍ മുഴുവന്‍ സമയ വാര്‍ത്ത എന്ന ആശയവുമായാണ് ഇന്ത്യാവിഷന്‍ എന്ന വാര്‍ത്താ ചാനല്‍ കേരളത്തില്‍ അവതരിക്കുന്നത്.

ആര്‍ക്കും വേണമെങ്കില്‍ ഒളിപ്പിച്ച് വക്കാവുന്ന ഒരു സാധനമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇന്ത്യാവിഷന്റെ വരവോടെ വാര്‍ത്ത തത്സമയം കണ്‍ മുന്നിലെത്തി. സമരമായാലും സമരാഭാസം ആയാലും അക്രമം ആയാലും ജനം കണ്ണുകൊണ്ട് കണ്ട് വിലയിരുത്താന്‍ തുടങ്ങി കാര്യങ്ങള്‍.

ഇന്ത്യാവിഷനെ കുറിച്ച് പറയുമ്പോള്‍ എംവി നികേഷ് കുമാര്‍ എന്ന അതികായനെ മറക്കാനാവില്ല. മലയാള ദൃശ്യമാധ്യമ പ്രവര്‍ത്തനത്തില്‍ ഒരു പുത്തന്‍ ശൈലി കൊണ്ടുവന്നത് ഇന്ത്യാവിഷനിലൂടെ നികേഷ് കുമാര്‍ ആയിരുന്നു. ഏഷ്യാനെറ്റിലും സൂര്യയിലും മറ്റ് വര്‍ത്തമാന പത്രങ്ങളിലും ജോലി ചെയ്തിരുന്ന മിടുക്കന്‍മാരായ ഒരു പറ്റം പത്രപ്രവര്‍ത്തകരെ കൊണ്ടാണ് ഇന്ത്യാ വിഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ഇന്ത്യാവിഷന്റെ ചരിത്രം എന്നത് കേരള പത്രപ്രവര്‍ത്തനത്തിന്റെ കൂടി ചരിത്രമാണ്. അതിനപ്പുറത്ത് കേരളത്തിന്റെ ചരിത്രമാണ്. ഇപ്പോള്‍ സമരത്തില്‍ പോലും വളരെ വ്യത്യസ്തമായ ആര്‍ജ്ജവം പ്രകടിപ്പിച്ചു ഇന്ത്യാവിഷന്‍.

 24/7 വാര്‍ത്തകള്‍

24/7 വാര്‍ത്തകള്‍

ദിവസത്തില്‍ 24 മണിക്കൂര്‍, ആഴ്ചയില്‍ ഏഴ് ദിവസം. വാര്‍ത്തകള്‍.. വാര്‍ത്തകള്‍ മാത്രം. തത്സമയ വാര്‍ത്തകള്‍. ഇതായിരുന്നു ഇന്ത്യാവിഷന്‍ എന്ന വാര്‍ത്താ ചാനല്‍.

ചാനല്‍ ലോഞ്ച്

ചാനല്‍ ലോഞ്ച്

2003 ജൂലായ് 14 നാണ് ഇന്ത്യാവിഷന്‍ ചാനല്‍ ലോഞ്ച് ചെയ്തത്. മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ ആയിരുന്നു ചാനലിന്റെ ചെയര്‍മാന്‍. നികേഷ് കുമാര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും

പ്രതിസന്ധിയുടെ കാലം

പ്രതിസന്ധിയുടെ കാലം

സീരിയലുകളോ സിനിമകളോ ഇല്ലാതെ വാര്‍ത്തകള്‍ മാത്രം നല്‍കി ആളെപ്പിടിച്ചിരുത്താന്‍ തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് മറ്റൊന്നായിരുന്നു.

വാര്‍ത്താസക്തി

വാര്‍ത്താസക്തി

വാര്‍ത്തകളോട് ഒരു തരം ആസക്തിയുള്ള ഒരു സമൂഹമായി കേരളത്തെ മാറ്റിയത് ഇന്ത്യാവിഷന്‍ തന്നെയായിരുന്നു. തത്സമയ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും മലയാളിക്ക് നിത്യ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാതായി.

നികേഷ് കുമാര്‍

നികേഷ് കുമാര്‍

എംവി രാഘവന്റെ മകനും ഏഷ്യാനെറ്റിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ആയിരുന്ന നികേഷ് കുമാര്‍ തലപ്പത്തിരുന്ന് ചാനലിനെ മുന്നോട്ട് നയിച്ചു. എന്‍പി ചന്ദ്രശേഖരനേയും, പ്രമോദ് രാമനേയും പിടി നാസറിനേയും, എംപി ബഷീറിനേയും പോലുള്ള പ്രമുഖര്‍ നികേഷിന് കൈത്താങ്ങായി.

 റെജീനയുടെ വെളിപ്പെടുത്തല്‍

റെജീനയുടെ വെളിപ്പെടുത്തല്‍

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെളിപ്പെടുത്തലായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ സ്ത്രീ പീഡനക്കേസില്‍ റെജീന നടത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ റെജീനയുടെ വെളിപ്പെടുത്തല്‍ ലൈവായി ജനം കേട്ടത് ഇന്ത്യാവിഷനിലൂടെ.

വീണ്ടും പ്രതിസന്ധി

വീണ്ടും പ്രതിസന്ധി

മുസ്ലീം ലീഗ് നേതാവായ എംകെ മുനീര്‍ ചെയര്‍മാനായിരിക്കുന്ന സ്ഥാപനം കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്ത നല്‍കിയത് വന്‍ വിവാദമായി. ചാനലിനുള്ള സാമ്പത്തിക സഹായങ്ങള്‍ പലതും നിലച്ചു.

നികേഷില്ലാത്ത ഇന്ത്യാവിഷന്‍

നികേഷില്ലാത്ത ഇന്ത്യാവിഷന്‍

ഉപ്പില്ലാത്ത ഉപ്പ് മാങ്ങ എന്ന് പറയുന്നതുപോലെയായിരുന്നു നികേഷ് കുമാര്‍ ഇല്ലാത്ത ഇന്ത്യാവിഷന്‍. പക്ഷേ അത് സംഭവിച്ചു. നികേഷ് കുമാര്‍ ഇന്ത്യാവിഷനില്‍ നിന്ന് രാജിവച്ചു. 2010 ല്‍ ആയിരുന്നു സംഭവം. 2001 ന്റെ തുടക്കത്തില്‍ നികേഷ് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് ചുവട് മാറി.

നികേഷിന് ശേഷം എംപി ബഷീര്‍

നികേഷിന് ശേഷം എംപി ബഷീര്‍

നികേഷിന് ശേഷം ചാനലിന്റെ സാരഥ്യം എംപി ബഷീര്‍ ഏറ്റെടുത്തു. പക്ഷേ നികേഷ് റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയപ്പോള്‍ ഇന്ത്യാവിഷനിലെ പരിചയ സമ്പന്നര്‍പലരും (പിടി നാസര്‍ അടക്കമുള്ളവര്‍) കൂടെപ്പോയി. പക്ഷേ ഈ പ്രതിസന്ധിയും ചാനല്‍ മറികടന്നു.

വീണ, സനീഷ്... അങ്ങനെ പലരും

വീണ, സനീഷ്... അങ്ങനെ പലരും

വീണ ജോര്‍ജ്ജും, ഇ സനീഷും അടക്കമുള്ള വാര്‍ത്താ അവതാരകര്‍ ചാനലിന്റെ മുഖമായി മാറി. സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാന്‍ തുടങ്ങി.

പണിമുടക്കിലേക്ക്

പണിമുടക്കിലേക്ക്

പ്രതിസന്ധി ഇതിനിടെ രൂക്ഷമായി. ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാതെയായി. മാസങ്ങളോളം ശമ്പളം വൈകി. പണിമുടക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.

പുതിയ സിഇഒ

പുതിയ സിഇഒ

പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പുതിയ സിഇഒ ആയി എപി നവീനനെ നിയമിച്ചു. എല്ലാം ശരിയാക്കുമെന്ന് നവീനന്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി.

വീണ്ടും സജീവം

വീണ്ടും സജീവം

മുഖ്യധാരയിലെ പല മാധ്യമങ്ങളും ഏറ്റെടുക്കാന്‍ മടിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ പിന്നേയും ഇന്ത്യാവിഷന്‍ തയ്യാറായി. അമൃതാനന്ദമയിക്കെതിരെ ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ പുസ്തകം വിവാദമായപ്പോള്‍ അത് ചര്‍ച്ച ചെയ്യാനും വാര്‍ത്തകള്‍ നല്‍കാനും ഇന്ത്യാവിഷന്‍ മുന്നോട്ട് വന്നു.

 അഴിമതി ആരോപണം, പ്രശ്‌നങ്ങള്‍

അഴിമതി ആരോപണം, പ്രശ്‌നങ്ങള്‍

ചാനല്‍ സാമ്പത്തിക പ്രതസന്ധിയിുല്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ചില മേധാവികള്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചത്. സര്‍ക്കാരിലേക്കടക്കേണ്ട പിഎഫ്, പെന്‍ഷന്‍ എന്നിവയില്‍ വന്‍ കുടിശ്ശികയാണ് സ്ഥാപനം വരുത്തിയിരിക്കുന്നത്.

ക്യാമറയും വണ്ടിയും ഇല്ല

ക്യാമറയും വണ്ടിയും ഇല്ല

നല്ല ക്യാമറകളോ, ഓടിയെത്താന്‍ വാഹനമോ ഇല്ലാതെയായിരുന്നു ഇത്രനാളും ഇന്ത്യാവിഷനിലെ മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്നത്. ചെയ്യുന്ന ജോലിയോട് അവര്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നതിനാല്‍ പുറം ലോകം ഇതൊന്നും അറിഞ്ഞില്ല. വാര്‍ത്തകള്‍ക്കായി ജനം ഇന്ത്യാവിഷന്‍ തുറന്ന് വച്ചു.

ഒടുവില്‍ വാര്‍ത്താരഹിതം

ഒടുവില്‍ വാര്‍ത്താരഹിതം

ലോകമാധ്യമ ചരിത്രത്തില്‍ തന്നെ ആദ്യമായാകും ഒരു വാര്‍ത്താ ചാനല്‍ തങ്ങളുടെ സംപ്രേഷണം ഇങ്ങനെ നിര്‍ത്തിവക്കുന്നത്. മാനേജ്‌മെന്റിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ചാനല്‍ സംപ്രേഷണം നിര്‍ത്തുന്നു എന്ന് അവതാരകന്‍ പ്രഖ്യാപിച്ചാണ് ചാനല്‍ നിര്‍ത്തിയത്.

ഓണ്‍ലൈനിന്റെ പിന്തുണ

ഓണ്‍ലൈനിന്റെ പിന്തുണ

ഇന്ത്യാവിഷന്റെ വെബ്‌സൈറ്റും ചാനല്‍ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സമരവാര്‍ത്തയും നന്നായി നല്‍കിയിട്ടുണ്ട്.

English summary
24/7 news to 0 news: History of Indiavision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X