കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദിർഷയുടെ ഈശോയിലും കേശു ഈ വീടിന്റെ ഐശ്വര്യം സിനിമയിലും അഭിനയിച്ചില്ല; കാരണം പറഞ്ഞ് സലീം കുമാർ

Google Oneindia Malayalam News

കൊച്ചി; താൻ സിനിമയിലേക്ക് എത്തുമെന്ന് പ്രവചിച്ചത് നടൻ കലാഭവൻ മണിയാണെന്ന് സലീം കുമാർ. തന്റെ വിവാദ ദിവസമാണ് മണി അത്തരമൊരു പ്രവചനം നടത്തിയതെന്നും പിറ്റേന്ന് തന്നെ സിനിമയിലേക്ക് അവസരം ലഭിച്ചുവെന്നും സലീം കുമാർ പറഞ്ഞു. രണ്ട് സിനിമയിലേ അഭിനയിക്കൂവെന്ന് പറഞ്ഞ് സിനിമയിലെത്തിയ താൻ 300 ഓളം പടങ്ങളിൽ അഭിനയിച്ചു. എന്നാൽ 24 മണിക്കൂറും സിനിമ എന്ന് ചിന്തിച്ച് നടക്കാൻ തനിക്ക് സാധിക്കില്ലെന്നും സലീം കുമാർ പറഞ്ഞു. ബിഹൈന്റ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സലീം കുമാർ.

1

മണി അന്ന് തിരക്കുള്ള നടനായിരനന്നു. അതിനിടയിൽ എന്റെ വിവാഹ ദിവസം വന്നു, പരിപാടിയിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ പറഞ്ഞു ഞാനിപ്പോ സിനിമയിൽ എത്തി. സലീം കുമാറിന്റെ ഭാര്യ സുനിതയ്ക്ക് ഭാഗ്യം ഉണ്ടെങ്കിൽ എല്ലാവരും പറയുന്നു സിനിമയിൽ അടുത്തതായി വരാനിരിക്കുന്നത് സലീം കുമാറാണെന്ന്. അവൻ പ്രവചിച്ചതിന്റെ പിറ്റേന്ന് ഞാൻ സിനിമയിലെത്തി.
അതൊക്കെ ആലോചിക്കുമ്പോ സന്തോഷവും ഒപ്പം നഷ്ടബോധവും തോന്നുന്നു, സലീം പറഞ്ഞു.

2

സിനിമയിലെത്തിയപ്പോൾ തന്നിലെ മിമിക്രിക്കാരനെ കുറേയധികം മാറ്റി നിർത്തിയിട്ടുണ്ടെന്ന് സലീം പറഞ്ഞു. എന്തുകണ്ടാലും അനുകരിക്കുന്ന ആളായിരുന്നു ഞാന്‍. എന്റെ ആദ്യ കാലത്തെ സിനിമകളില്‍ ഞാന്‍ ജഗദീഷിനെ അനുകരിക്കുമായിരുന്നു. ആ അനുകരണം തന്റെ ആദ്യ കാലത്ത് അഭിനയത്തിൽ വന്നിരുന്നു. എന്നാല്‍ ഇത് നല്ലതല്ലെന്ന് എനിക്ക് തോന്നി. ഞാന്‍ ഇപ്പോള്‍ ഒരു നടനാണ്. ഈ ജഗദീഷ് എന്ന് പറയുന്ന ആളെ എന്റെ ശരീരത്തില്‍ നിന്ന് ഓടിച്ചുകളഞ്ഞാലേ ഞാന്‍ രക്ഷപ്പെടുള്ളൂ എന്ന് എനിക്ക് തോന്നി.

3

ഒരു കാലത്ത് ഞാന്‍ ജഗദീഷിനെ കൊണ്ട് രക്ഷപ്പെട്ട ആളാണ്. ഞാന്‍ കോളേജിലൊക്കെ ജഗദീഷിനെ കാണിക്കുമ്പോള്‍ കയ്യടിയാണ്. ഞാൻ ഡയലോഗ് പറഞ്ഞ് തീർക്കാൻ പോലും പറയാന്‍ സമ്മതിക്കില്ല. അത്രയ്ക്ക് കയ്യടിയാണ്. അന്ന് എനിക്ക് ജഗദീഷ് അത്യാവശ്യമായിരുന്നു.എന്റെ ജീവിതമാർഗമായിരുന്നു.
എന്നാല്‍ ആ ജഗദീഷിനെ ഞാന്‍ സിനിമാ നടനായപ്പോഴും കൂടെക്കൊണ്ടു നടന്നാല്‍ എന്റെ അന്നം മുട്ടും. അതുകൊണ്ട് ഞാന്‍ മാറ്റി നിര്‍ത്തുകയായിരുന്നു.

4

പക്ഷേ എന്നിലെ മിമിക്രി സിനിമയില്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പരിപൂര്‍ണമായിട്ട് മിമിക്രി ഉപേക്ഷിച്ചിട്ടില്ല. എങ്കിലും നല്ലൊരു ശതമാനം മിമിക്രിക്കാരനെ ഉപേക്ഷിച്ചിട്ടു തന്നെയാണ് സിനിമയില്‍ നില്‍ക്കുന്നത്, സലിം കുമാര്‍ പറഞ്ഞു.

5

നായകനായി അഭിനയിക്കണമെന്ന് എനിക്ക് താത്പര്യമൊന്നുമില്ല. ഒഴിവാക്കാൻ പറ്റാത്ത പടത്തിൽ മാത്രമേ നായകമായിട്ടുള്ളൂ. ഒരുപക്ഷേ എന്നെ തേടി വന്ന സിനിമകളുടെ പേരു കേട്ടാൽ ഞെട്ടിപ്പോകും. എനിക്ക് അറിയാം ഞാൻ ആ സിനിമയിൽ നായകനായാൽ ശോഭിക്കില്ല.ഞാനെന്താണെന്ന് എനിക്ക് അറിയാം. അതെന്ന്റെ വിജയം എന്നാണ് ഞാൻ കണക്കാക്കുന്നത്.
സലീം കുമാറിനെ സൃഷ്ടിച്ചത് ഞാനല്ല. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു ഒന്നും ഞാൻ ഉണ്ടാക്കിയതല്ല. ഞാനൊരു ടൂൾ മാത്രമായിരുന്നു. അതൊക്കെ മറ്റുള്ളവർ ചേർന്ന് സൃഷ്ടിച്ചതാണ്.

6

റിലാക്സ് ചെയ്തിട്ടാണ് ഞാൻ അഭിനയിക്കുന്നത്. നാദിർഷ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. നാദിർഷയുടെ പുതിയ പടങ്ങളായ കേശു ഉറങ്ങാത്ത വീട്, ഈശോ എന്നീ സിനിമകളിൽ മുഴുനീള കഥാപാത്രങ്ങൾ അവനെനിക്ക് തന്നിരുന്നു. എന്നാൽ ആരോഗ്യപരമായ കുറച്ച് പ്രശ്നങ്ങൾ ഉണ്ടെന്നും അതൊക്കെ കഴിഞ്ഞിട്ട് അഭിനയിക്കാമെന്നുമാണ് ഞാൻ പറഞ്‍ത്.

7

എനിക്ക് എന്റേതായ കുറേ ആസ്വാദനങ്ങൾ ഉണ്ട്. അതിനർത്ഥം കുറേ കള്ളുകുടിച്ച് കൂത്തടിച്ച് നടക്കണം എന്നതല്ല. എന്റെ വീട്, എന്റെ കൃഷി, വായന, എഴുത്ത്,വലിയ എഴുത്തുകാരൻ അല്ലേങ്കിൽ പോലും. ഒരു സിനിമ നടൻ എന്ന് വെച്ചാൽ 24 മണിക്കൂറും എനിക്ക് സിനിമ എന്ന് ആലോചിക്കാൻ സാധിക്കില്ല. ദൈവത്തിന് മറന്ന് കൊണ്ടല്ല, ദൈവത്തിനെ വന്ദിച്ച് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഭാര്യ, മക്കൾ, സുഹൃത്തുക്കൾ ഇങ്ങനെ കുറേ സ്വകാര്യ സന്തോഷങ്ങൽ ഉണ്ടെനിക്ക്.

8

നാദിർഷയുടെ പടത്തിനായി രണ്ട് മാസം പീരുമേട്ടിൽ പോയി കിടന്നാൽ എനിക്ക് പറ്റില്ലായിരുന്നു. നാദിർഷയാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത് തന്നെ. എന്റെ ആത്മ സുഹൃത്താണ് നാദിർഷ. അവന്റെ പടത്തിൽ നിന്നാണ് ഞാൻ മാറിയത്. അതും ഒന്നല്ല ,രണ്ട് പടത്തിൽ നിന്ന് പക്ഷേ അവനറിയാം ഞാനെന്താണെന്ന്. അതോണ്ട് തന്നെ അവനെന്നോട് യാതൊരു അനിഷ്ടവും ഇല്ലെന്നും സലീം പറയുന്നു.

9

സിനിമ അഭിനയം നിർത്തണമെന്ന് പലപ്പോഴും സലീം പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് അത് തനിക്ക് ഇപ്പോഴും ആഗ്രഹമുണ്ടെന്നായിരുന്നു തമാശ രൂപേണയുളള മറുപടി. എനിക്ക് ഒരിക്കലും സിനിമ ഉപേക്ഷിക്കാൻ സാധിക്കില്ല. എനിക്ക് അറിയാവുന്ന തൊഴിൽ അഭിനയം മാത്രമാണ്. മറ്റൊന്നിലും എനിക്ക് ഇനി ആനന്ദം കണ്ടെത്താൻ പറ്റില്ല.എന്റെ ജോലി ഇതാണ്, സലീം കുമാർ പറ‍ഞ്ഞു.

10

തന്റെ ചിരി കാരണം സിനിമയിൽ അവസരം നഷ്ടപ്പെട്ട ഒരു രസകരമായ സംഭവത്തെ കുറിച്ചും അഭിമുഖത്തിൽ സലീം കുമാർ വിശദീകരിച്ചു. അത് ഇങ്ങനെ- ഉദയകൃഷ്ണൻ സിബി തോമസ് ബാലു കിരിയത്തിന്റെ ഒരു പടം പാലക്കാട് നടക്കുകയാണ്. കലാഭവൻ മണി ഭയങ്കര തിരക്കിലായിരുന്നു. അതിനാൽ അവന് അഭിനയിക്കാൻ പറ്റില്ല. ഒരു വേഷം വന്നു. മൂന്ന് പേരായിരുന്നു ആ വേഷം ചെയ്യാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നത്. ഒന്ന് ഞാൻ,മറ്റൊന്ന് കലാഭവൻ നവാസ്, മറ്റൊരാളും കൂടെ ഉണ്ടായിരുന്നു. അന്ന് എനിക്ക് ആ വേഷം കിട്ടിയില്ല. കലാഭവൻ നവാസാണ് അത് ചെയ്തത്. എന്റെ ചിരി കാരണമാണ് ആ റോൾ നഷ്ടപ്പെട്ടതെന്നാണ് പിന്നീട് സിബി മാത്യൂ് പറഞ്ഞത്. അവർ മൂന്ന് പേരും സംസാരിക്കുമ്പോൾ ഞങ്ങൾ അന്ന് ചുറ്റും ഇരുന്ന് ചിരിച്ചിരുന്നു.അവർ പക്ഷേ അന്ന് കരുതിയത് താൻ അവരെ കളിയാക്കി ചിരിക്കുകയാണെന്നായിരുന്നു, സലീം പറഞ്ഞു.

 ഭരണിപാട്ട് വിവാദം; ആഞ്ഞടിച്ച് ആനാവൂർ: മേയർക്കെതിരെ പാടുമ്പോൾ ജനങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കില്ല! ഭരണിപാട്ട് വിവാദം; ആഞ്ഞടിച്ച് ആനാവൂർ: മേയർക്കെതിരെ പാടുമ്പോൾ ജനങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കില്ല!

സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Father James Panavel's speech goes viral | Oneindia Malayalam

English summary
Actor salim kumar says he is not acted in nadirsha's movie esho due to health issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X