ശോഭായാത്രയിൽ ധ്വജമേന്തി അനുശ്രീയും! നടിയെ സംഘിയാക്കി സോഷ്യല്‍ മീഡിയ... നേരത്തേയും 'സംഘി'!!!

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പത്തനാപുരം: നടി അനുശ്രീ തന്റെ സംഘപരിവാര്‍ അനുഭാവം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ള ആളാണ്. ബാലഗോകുലത്തിന്റെ പലപരിപാടികളും മുമ്പ് പങ്കെടുത്തിട്ടുള്ള ആളും ആണ്.

ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തിക്കും അനുശ്രീ ശോഭ യാത്രയുടെ ഭാഗമായി രംഗത്തെത്തി. വെറുതേ പിന്തുണയ്ക്കുക മാത്രമല്ല, ധ്വജം ഏന്തി ഭാരതാംബയായി വേഷമിട്ട് ശോഭായാത്രയില്‍ പങ്കെടുത്തു.

ശോഭായാത്രയെ കുറിച്ച് എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുകയായിരുന്ന സോഷ്യല്‍ മീഡിയയ്ക്ക് സന്തോഷമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ... അനുശ്രീയെ 'കട്ട സംഘിയാക്കി' പ്രചാരണവും തുടങ്ങി.

പത്തനാപുരത്ത്

പത്തനാപുരത്ത്

പത്തനാപുരത്തെ കമുകുംചേരിയില്‍ നടന്ന ശോഭായാത്രയില്‍ ആണ് നടി അനുശ്രീയും ഭാഗമായത്. അനുശ്രീയുടെ ജന്മനാടാണ് ഇത്.

ബാലഗോകുലത്തിനോട്

ബാലഗോകുലത്തിനോട്

ബാലഗോകുലത്തോട് പണ്ടും അടുപ്പമുള്ള ആളാണ് അനുശ്രീ. ബാലഗോകുലത്തിന്റെ പല പരിപാടികളിലും പങ്കെടുക്കാറും ഉണ്ട്.

സംഘിയാക്കി

സംഘിയാക്കി

അനുശ്രീയുടെ ചിത്രം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലെ പലര്‍ക്കും ഹാലിളകി. അങ്ങനെ അനുശ്രീയെ പരസ്യമായി 'സംഘി'യാക്കുകയും ചെയ്തു.

പതിവ് തെറ്റിക്കാതെ

പതിവ് തെറ്റിക്കാതെ

സാധാരണ ഗതിയില്‍ അനുശ്രീ ചെയ്യാറുള്ള കാര്യം തന്നെയാണ് ഇത് എന്നാണ് പറയുന്നത്. സിനിമ താരമായിട്ടും ശോഭായാത്രയില്‍ പങ്കെടുത്തതില്‍ അനുശ്രീയെ അഭിനന്ദിക്കുന്നവരും കുറവല്ല.

സിനിമ കാണരുതെന്ന്

സിനിമ കാണരുതെന്ന്

അനുശ്രീ സംഘിയാണെന്നും അവരുടെ സിനിമകള്‍ ഇനി മുതല്‍ കാരുതെന്നും പറഞ്ഞ് വേറൊരു വിഭാഗവും രംഗത്ത് വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ക്ക് പഞ്ഞമില്ലല്ലോ...

നാട്ടിലെ പരിപാടികളില്‍

നാട്ടിലെ പരിപാടികളില്‍

നാട്ടില്‍ നടക്കുന്ന പരിപാടികളില്‍ താരജാഡകളില്ലാതെ പങ്കെടുക്കുന്ന ആളാണ് അനുശ്രീ. ബാലഗോകുലത്തിന്റെ കാര്യത്തിലാണെങ്കില്‍, അനുശ്രീ പണ്ടുമുതലേ അതിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ആളും ആണ്.

സിനിമയില്‍ എത്തിയത്

സിനിമയില്‍ എത്തിയത്

സൂര്യ ടിവിയിലെ വിവല്‍ ആക്ടീവ് ഫെയല്‍ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് അനുശ്രീ ശ്രദ്ധേയയാകുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് ആയിരുന്നു ആദ്യ ചിത്രം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Anusree in Sobha Yathra... Social Media reactions.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്