• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീടു മിസ്‌യൂസ് ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ടോ? ദീപ്തി സതിയുടെ ഞെട്ടിക്കുന്ന മറുപടി, വൈറല്‍

Google Oneindia Malayalam News

കൊച്ചി: നീന എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയാണ് ദീപ്തി സതി മലയാള സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. പിന്നീട് മമ്മൂട്ടി, പൃഥിരാജ് എന്നീ താരങ്ങളുടെ നായികമായി ഒട്ടേറെ ചിത്രങ്ങള്‍ ദീപ്തി സതി അഭിനയിച്ചു. മോഡലിംഗില്‍ നിന്നാണ് ദീപ്തി അഭിനയ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങാറുണ്ട്. മലയാളി അല്ലെങ്കിലും നിരവധി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ദീപ്തി..

'വരാനുള്ളത് നൂറിരട്ടി തെളിവുകള്‍, എനിക്ക് ദിലീപിനോട് ശത്രുതയാണെന്ന് തെളിയിക്കാനാവില്ല'; ബാലചന്ദ്രകുമാര്‍'വരാനുള്ളത് നൂറിരട്ടി തെളിവുകള്‍, എനിക്ക് ദിലീപിനോട് ശത്രുതയാണെന്ന് തെളിയിക്കാനാവില്ല'; ബാലചന്ദ്രകുമാര്‍

1

ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മി ടുവിനെ കുറിച്ചും സ്ത്രീകള്‍ സിനിമയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചൊക്കെ താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ദീപ്തി സതിയുടെ വാക്കുകളിലേക്ക്...

2

മീ ടു ആളുകള്‍ മിസ് യൂസ് ചെയ്യുന്ന പോലെ തോന്നിയിട്ടില്ലെന്ന് ദീപ്തി സതി പറഞ്ഞു. നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ തുറന്നുപറയണമെന്നും താരം പറയുന്നു. മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ എഴുന്നേറ്റ് നിന്ന് അതിനെ കുറിച്ച് സംസാരിക്കുന്നു. അതാണ് മീടു.

3

പുരുഷന്‍ സ്ത്രീയോട് മോശമായി പെരുമാറിയാലും സ്ത്രീ പുരുഷനോട് മോശമായി പെരുമാറിയാലും അത് തുറന്നുപറയുന്നതാണ് നല്ലത്. കാരണം അത് എത്ര പേര്‍ക്ക് സഹായമാകുമെന്ന് നമുക്ക് അറിയില്ല. ഇക്കാര്യത്തില്‍ ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടായതായി എനിക്ക് തോന്നിയിട്ടില്ല. എന്താണ് മിടുവെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് താരം പറയുന്നു.

4

ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ തുറന്നുപറയണം. സോഷ്യല്‍ മീഡിയയൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താന്‍ പറ്റിയ നല്ല സ്‌പേസാണ്. സെലിബ്രിറ്റിയാണോ സാധരണക്കാരനാണോ എന്നത് ഒരു കാര്യമേ അല്ലെന്ന് താരം വ്യക്തമാക്കുന്നു. മീ ടു ആളുകള്‍ മിസ് യൂസ് ചെയ്യുന്നതായി തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

5

എന്ത് സംഭവിച്ചു എന്നതിലാണ് കാര്യം, മി ടു ആണോ മി ടു അല്ലേ എന്നത് അത്ര ഇമ്പോര്‍ട്ടന്റ് അല്ല. സത്യത്തില്‍ വിക്ടിം കാര്‍ഡ് കാണിക്കുന്നവരും നമ്മുടെ ലോകത്തുണ്ട്. സത്യം എന്താലായലും പുറത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം നമുക്ക് ഒന്നും അറിയില്ല. ആളുകള്‍ കടന്നുപോകുന്ന സാഹചര്യങ്ങളെ കുറിച്ച് നമുക്ക് അറിയില്ല- ദീപ്തി പറഞ്ഞു.

6

മീടുവിനെ കൂടാതെ താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളെ കുറിച്ചും താരം പറഞ്ഞു. അടുത്തിടെ താരം ഗ്ലാമറസ് ചിത്രങ്ങള്‍ അധികം പങ്കുവയ്ക്കുന്നില്ലെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ കമന്റ് പേടിച്ചൊന്നുമല്ല അത്തരം ഫോട്ടോഷൂട്ടുകള്‍ ഇപ്പോള്‍ നടത്താത്തത് എന്ന് താരം പറയുന്നു.

7

എന്റെ മനസില്‍ കുറച്ച് കോണ്‍സെപ്റ്റ്‌സ് ഉണ്ട്. ഒരു ടീം എഫേര്‍ട്ടിന്റെ ഫലമാണ് ഓരോ ഫോട്ടോഷൂട്ടും. അതുകൊണ്ട് ഞാന്‍ അധികം ചിന്തിക്കാറില്ല. എനിക്ക് പാന്‍ ഇന്ത്യന്‍ ആകണം. ഇപ്പോള്‍ ഞാന്‍ എന്റെ സിനിമയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമള്‍ക്കാണ് ഇപ്പോള്‍ പ്രധാന്യമെന്ന് ദീപ്തി പറഞ്ഞു.

'എന്തിനാണീ ആത്മവഞ്ചന'? ആർഎസ്എസ് വേദിയിലെ വിഡി സതീശന്റെ ചിത്രങ്ങൾ പുറത്ത് വിട്ടു'എന്തിനാണീ ആത്മവഞ്ചന'? ആർഎസ്എസ് വേദിയിലെ വിഡി സതീശന്റെ ചിത്രങ്ങൾ പുറത്ത് വിട്ടു

'പ്രായം റിവേഴ്‌സ് ഗിയറിലാണോ'; ഞങ്ങളുടെ സ്വന്തം സന്തൂര്‍ മമ്മി; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

English summary
Actress Deepti Sati's interview about Me too goes viral on Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X