വീഡിയോ ലീക്കായി, നാട്ടുകാരും വീട്ടുകാരും കണ്ടു... പൊട്ടിക്കരഞ്ഞ് നടി അജിന മേനോൻ ഫേസ്ബുക്ക് ലൈവിൽ..!!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  നഗ്ന വീഡിയോ ലീക്കായി,വിശദീകരണവുമായി നടിയുടെ വീഡിയോ

  കൊച്ചി: നടിയും മോഡലുമായ അജിന മേനോന് ഫേസ്ബുക്ക് ലൈവ് പുതിയൊരു കാര്യമല്ല. ഇടക്കിടെ നടി ഫേസ്ബുക്ക് ലൈവിൽ വരാറുണ്ട്. തന്റെ സിനിമയുടെ വിശേഷങ്ങളും മറ്റ് നാട്ടുവർത്തമാനങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ കാമ്പുള്ള പല വിഷയങ്ങളിലും അജിന മേനോൻ ഇടപെടാറുണ്ട്.

  ചീപ്പ് ബ്ലാക്ക് മെയിലിങിനും പിഗ് ഫൈറ്റിനും ഇല്ല... ഗുഡ് ബൈ മംഗളം.. സുനിത ദേവദാസ് ടിവി ചാനൽ വിട്ടു.. നവംബർ 11 ശനിയാഴ്ച്ച മംഗളം ചാനലിൽ സംഭവിച്ചത് എന്ത്?

  എന്നാൽ ഇന്നലെ (നവംബർ 22) രാത്രി ഒമ്പതരയോടെ അജിന ഫേസ്ബുക്ക് ലൈവിൽ വന്നത് ആകെ വിഷമിച്ചുകൊണ്ടാണ്. തന്റെ പേരിൽ ഒരു നഗ്നവീഡിയോ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട് എന്ന് പറഞ്ഞ് അജിന മേനോൻ അക്ഷരാർഥത്തിൽ കരഞ്ഞു. എന്താണ് നടിക്ക് പറ്റിയത്. കൂട്ടുകാര്‍ തന്നെയാണോ നടിയെ ചതിച്ചത്. കാണാം വിശദമായി...

  തന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ നടി അജിന മേനോൻ നടത്തിയ ഫേസ്ബുക്ക് ലൈവ് കാണാം.

  വീഡിയോ വൈറലായി

  വീഡിയോ വൈറലായി

  സീരിയൽ നടിയും മോഡലുമായ അജിന മേനോന്റേത് എന്ന പേരിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം വാട്സ് ആപ്പിലും മറ്റും പ്രചരിച്ചിരുന്നു. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമായിരുന്നില്ല. നടിമാരുടെയും സെലിബ്രിറ്റികളുടെയും പേരിൽ അശ്ലീല വീഡിയോകള്‍ ഫേക്ക് ചെയ്ത് നെറ്റിൽ വരുന്നത് പുതിയ കാര്യമല്ല. എന്നാൽ ഇത് അത്തരത്തിൽ ഒന്നായിരുന്നില്ല എന്നതാണ് സത്യം.

  നടി തന്നെ പറയുന്നു

  നടി തന്നെ പറയുന്നു

  തന്റെ പേരിൽ പ്രചരിക്കുന്ന നഗ്ന വീഡിയോയിൽ ഉള്ളത് താൻ തന്നെയാണ് എന്നതിന് സൂചനകളാണ് നടി ഫേസ്ബുക്ക് ലൈവില്‍ തരുന്നത്. തന്റെ കൂട്ടുകാരി താനറിയാതെ പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്ന് നടി പറയുന്നു. തന്റെ ഫോണിൽ തന്നെയാണ് ഇത് പകർത്തിയത്. പിന്നീട് കൂട്ടുകാരിയുടെ ഫോണിലേക്ക് അയച്ചു. ഇതാണ് സംഭവിച്ചത്.

  തമാശയ്ക്ക് ചെയ്ത വീഡിയോ

  തമാശയ്ക്ക് ചെയ്ത വീഡിയോ

  ഞാനൊരു തമാശയ്ക്ക് വേണ്ടി ചെയ്ത വീഡിയോ ആണ് ഇതെന്നാണ് നടി പറയുന്നത്. എന്റെ മൊബൈലിൽ നിന്നും ഞാനറിയാതെ അവരത് എടുത്തതാണ്. ഒരാളുടെ മൊബൈലിൽ അയാളുടെ പല പേഴ്സണൽ കാര്യങ്ങളും കാണും. കൊടും ക്രിമിനൽ മൈൻഡുള്ള ഒരു പെണ്ണാണ് ഇവൾ. അവൾ കാരണം പല കുടുംബങ്ങളും തകർന്നു. ഇവളുടെ ഭർത്താവ് എന്നെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു.

  ഡിലീറ്റ് ചെയ്യിപ്പിച്ചതാണ്

  ഡിലീറ്റ് ചെയ്യിപ്പിച്ചതാണ്

  തന്റെ മോഡൽ ഫോട്ടോസ് നോക്കാൻ വേണ്ടി എന്ന് പറഞ്ഞാണ് ഇവർ തന്നോട് ഫോൺ വാങ്ങിയത്. എന്നിട്ട് താനറിയാതെ വീഡിയോ സെൻഡ് ചെയ്ത് എടുക്കുകയായിരുന്നു. കൂട്ടുകാരിയുടെ ഫോണിൽ നിന്നും ഈ വീഡിയോ താന്‍ ഡിലീറ്റ് ചെയ്യിച്ചതാണ് എന്ന് നടി പറയുന്നു. ഒരു തർക്കമുണ്ടായതിന് ശേഷം വീഡിയോ ഇവർ റിക്കവർ ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു ഉണ്ടായത്.

  ഇവർക്കെതിരെ കേസ് കൊടുത്തു

  ഇവർക്കെതിരെ കേസ് കൊടുത്തു

  തന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത് വൈറലാക്കിയ രണ്ടുപേർക്കെതിരെ താൻ കേസ് കൊടുത്തതായി നടി അനൂജ മേനോൻ പറയുന്നു. എന്നാൽ ഇവർ രണ്ടുപേരും ഇപ്പോൾ മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. ഇവർ ഇപ്പോൾ രണ്ടുപേരും തനിക്കെതിരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.

  തനിക്ക് ആരുമില്ല - പൊട്ടിക്കരഞ്ഞ് നടി

  തനിക്ക് ആരുമില്ല - പൊട്ടിക്കരഞ്ഞ് നടി

  തൻറെ ഇമേജ് മോശമാക്കുന്ന തരത്തിൽ ഇവർ ഇത്രയൊക്കെ ഉപദ്രവം ചെയ്തിട്ടും തനിക്ക് നിയമപരമായി സഹായമൊന്നും കിട്ടിയിട്ടില്ല. അതിന് ശേഷം തനിക്ക് ലൈഫ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയാണ്. ഇത് ചെയ്തവരൊക്കെ ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നുണ്ട്. എന്നാൽ താനിപ്പോഴും പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത തരത്തിലാണ്.

  ആത്മഹത്യയല്ലാത വഴിയില്ല

  ആത്മഹത്യയല്ലാത വഴിയില്ല

  ആരും എന്റെ കൂടെയില്ല. എന്റെ മുന്നിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല. എന്ത് കാര്യത്തിനാണ് ഒരു പെൺകുട്ടിയുടെ വീഡിയോ ഇവരിത്രയും വൈറലാക്കി ജീവിതം പോലും മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയിലാക്കിയത്. എന്നിട്ടും മുൻകൂർ ജാമ്യം എടുത്ത് ഇവരിങ്ങനെ ഇങ്ങനെ നടക്കുന്നു എന്നെനിക്കറിയില്ല - വികാരവിക്ഷുബ്ധയായി നടി പറഞ്ഞു.

  പെൺകുട്ടികളെ പ്രലോഭിപ്പിക്കുന്നു

  പെൺകുട്ടികളെ പ്രലോഭിപ്പിക്കുന്നു

  തന്റെ വീഡിയോ വൈറലാക്കിയ ഇവൾ ഫേസ്ബുക്ക് വഴി പല പെൺകുട്ടികളെയും പരിചയപ്പെട്ട് വഞ്ചിക്കുന്നുണ്ട്. സീരിയൽ നടിയായ താൻ അവസരങ്ങൾ ഉണ്ടാക്കിത്തരാം എന്ന് പറഞ്‍ഞാണ് ഇത്. ഓൺലൈനിൽ പല പെൺവാണിഭവും ഇവര് നടത്തുന്നുണ്ട് എന്നും നടി ആരോപിക്കുന്നു. ഇയാൾക്കെതിരെ പല കേസുകളും ഉണ്ട്.

  വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു

  വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു

  തന്റെ സുഹൃത്തായ യുവതിയും കൂട്ടുകാരനുമാണ് ഇതിന് പിന്നിൽ. 19 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വഞ്ചിച്ച കേസിൽ പ്രതിയാണ് ഈ പറയുന്ന കൂട്ടുകാരൻ. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പോലും കേസുണ്ട്. - നടി ഫേസ്ബുക്ക് ലൈവിൽ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണിത്. ഇരുവരും പെണ്‍വാണിഭ സംഘത്തില്‍ പെടുന്നവരാണെന്നാണ് നടി പറയുന്നു.

  നാട്ടുകാര് വരെ കണ്ടു

  നാട്ടുകാര് വരെ കണ്ടു

  ഈ വീഡിയോ ഇപ്പോ നാട്ടുകാര് വരെ കണ്ടു. ഇതിനി എന്റെ വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ എന്താണ് എന്നെനിക്ക് അറിയില്ല. പരമാവധി ഇതെല്ലാവരും ഷെയർ ചെയ്യുക. എന്നെ സഹായിക്കുക. നിയമത്തിന്റെ വഴിയിൽ ഇവർ രക്ഷപ്പെട്ടുപോകുകയാണ്. ഇതിപ്പോ ഞാനാണ് തെറ്റുകാരി എന്ന നിലയിലാണ് ഞാൻ നിൽക്കുന്നത്. - നടി കരഞ്ഞുപറയുന്നു.

  എന്തുകൊണ്ട് ഫേസ്ബുക്ക് ലൈവ്

  എന്തുകൊണ്ട് ഫേസ്ബുക്ക് ലൈവ്

  എനിക്കിപ്പോ സഹായത്തിന് ഇവിടെ ആരും ഇല്ല. അതുകൊണ്ടാണ് ഫേസ്ബുക്കിൽ ലൈവ് വന്നത്. എഫ് ഐ ആർ എല്ലാം റെഡിയാണ്. എന്നിട്ടും അവർ മാന്യന്മാരായി നടക്കുന്നു. ഞാൻ മാത്രം തെറ്റുകാരിയായി നിൽക്കുന്നു. ഇതൊന്ന് ഷെയർ ചെയ്ത് എന്നെ സഹായിക്കണം. നെഗറ്റീവായി പലരും പലതും പറയുന്നുണ്ട്.

  ഉത്തരവാദികൾ ഇവർ മാത്രം

  ഉത്തരവാദികൾ ഇവർ മാത്രം

  അഥവാ എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന് കാരണം ഇവർ മാത്രമാണ്. ഈ വീഡിയോ പരമാവധി ഷെയർ ചെയ്ത് ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കണം. മറ്റൊന്നും പറയാനില്ല. ഇവര് കാരണം മറ്റൊരു രീതിയിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ആത്മഹത്യയല്ലാതെ വേറെ വഴിയില്ല. എന്ന് കരഞ്ഞുകൊണ്ടാണ് നടി ഫേസ്ബുക്ക് ലൈവ് അവസാനിപ്പിക്കുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actress Ajina Menon Facebook live reaction as video goes viral in social media.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്