'സ്വാസികയുടെ അഭിമുഖം കാണേണ്ടി വന്ന ഹതഭാഗ്യ, അതിജീവിച്ചവരെ നിശബ്ദമാക്കുന്നു'; വിമര്‍ശനം, കുറിപ്പ്
കൊച്ചി: വനിത സിനിമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ നിസാരവത്കരിച്ച് നടി സ്വാസിക നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. മലയാള സിനിമ സുരക്ഷിതമായ ഇടമാണെന്നും നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്തേക്ക് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്നുമാണ് സ്വാസിക പറഞ്ഞത്.

ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ വനിത സംഘടനയായ ഡബ്ല്യു സി സിയെ പോലുള്ളവരെ സമീപിക്കാതെ പൊലീസിനെയും വനിത കമ്മിഷനെയും സമീപിക്കണമെന്നുമാണ് നടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ശക്തമാകുന്നത്. ഒട്ടേറെ പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ എഴുത്തുകാരി ഭവാനി കുഞ്ഞുലക്ഷമി പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. സ്വാസികയുടെ അഭിമുഖം കാണേണ്ടി വന്ന ഹതഭാഗ്യയായ അതിജീവിതരോടാണ് എനിക്ക് പറയാനുള്ളതെന്ന് പറഞ്ഞാണ് ഭവാനിയുടെ കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങള്‍ ആരും അക്രമണത്തെ ക്ഷണിച്ചുവരുത്തിയതല്ല, നോ പറയാത്തത് കൊണ്ടല്ല നിങ്ങള്‍ ചൂഷണത്തിന് ഇരയായത്.

അക്രമകാരികളുടെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ ഒരിക്കലും ഉത്തരവാദികളല്ല, അത് നിങ്ങള്‍ സ്വയം ബോധ്യപ്പെടുത്തേണ്ട ആവശ്യവില്ലെന്ന് ഭവാനി കുറിപ്പില്‍ പറയുന്നു. ചൂഷണത്തിന് ഇരയായവര്‍ക്ക് അതിക്രമങ്ങള്‍ തടയാന്‍ സാധിക്കുമായിരുന്നു എന്ന് പറയുന്നതിലൂടെ സ്വാസിക അതിജീവിച്ചവരെ നിശബ്ദമാക്കുകയാണെന്ന് ഭവാനി പറയുന്നു.

ഈ വര്‍ഷം കേരളത്തില്‍ ഒക്ടോബര്‍ വരെ 2032 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4340 ലൈംഗികാതിക്രമ കേസുകളും ഏഴോളം സ്ത്രീധന മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വാസികയെ പോലുള്ളവരുടെ കുറ്റപ്പെടുത്തലുകളെ ഭയന്ന് എത്രപേര്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഇരുന്നിട്ടുണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം, സ്വാസികയുടെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഡബ്ല്യു സി സി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി തനിക്ക് അറിയില്ലെന്നാണ് സ്വാസിക പറഞ്ഞത്.

കൂടാതെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് പ്രതികരിച്ച്, എനിക്ക് ഈ ജോലി വേണ്ടായെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുകയെന്നും നമ്മള്‍ സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടതെന്നുമാണ് സ്വാസിക പറഞ്ഞത്.

നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയാനും. നമുക്ക് വരാനുള്ള നല്ല കാര്യങ്ങളെ കുറിച്ച് ഒന്നും ആലോചിക്കാതെ നോ പറയാന്‍ കഴിയണമെന്നും സ്വാസിക പറഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീക്ക് ഏതൊരു ജോലി സ്ഥലത്ത് നിന്നിറങ്ങി വരാനും ജോലി വേണ്ടാന്ന് വയ്കാകനും രണ്ട് വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുള്ള ഒരു ധൈര്യം ഉണ്ടാവണം. അതിനൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നും സ്വാസിക പറഞ്ഞിരുന്നു.

ഡബ്ല്യു സി സി പോലുള്ള സംഘടനയില്‍ പരാതി പറഞ്ഞാല്‍ നീതി ലഭിക്കുമോ എന്നും ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ എന്തിനാണ് ഡബ്ല്യു സി സി പോലുള്ള സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ പറഞ്ഞു കൂടെ, വനിത കമ്മിഷനില്‍ പറഞ്ഞൂടെ എന്നും സ്വാസിക അഭിമുഖത്തില്‍ ചോദിച്ചിരുന്നു.












Click it and Unblock the Notifications