കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നാല് വര്‍ഷം കഴിഞ്ഞ് മീറ്റു പറയുന്നതിന്റെ ലോജിക്ക് എന്താണ്, ഡബ്ല്യുസിസിയുടെ ആവശ്യമില്ല'; സ്വാസിക

Google Oneindia Malayalam News

വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സ്വാസിക. ഇന്നത്തെ പുതുമുഖ താരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് കൂടിയാണ് സ്വാസിക. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരമാണ് ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ ഏറെ ബോള്‍ഡായ വേഷമാണ് സ്വാസിക കൈകാര്യം ചെയ്തത്. സ്വാസിക ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ചതുരത്തില്‍. അതുകൊണ്ട് തന്നെ ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ഏറെ ആകാക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരുന്നത്.

1

അഭിനയത്തോടൊപ്പം ഓരോ വിഷയങ്ങളിലും കൃത്യമായ നിലപാടുകള്‍ പങ്കുവയ്ക്കുന്ന താരം കൂടിയാണ് സ്വാസിക. ഇപ്പോഴിതാ സ്വാസികയുടെ ഏറ്റവും പുതിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാള സിനിമയില്‍ ഡബ്ല്യു സി സി എന്ന സംഘടനയുടെ ആവശ്യമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് കൃത്യമായ നിലപാട് താരം പങ്കുവയ്ക്കുന്നുണ്ട്. കൂടാതെ സിനിമയിലെ വേതന വേര്‍തിരിവിനോടും താരം പ്രതികരിക്കുന്നുണ്ട്.

2

ഡബ്ല്യു സി സി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി തനിക്ക് അറിയില്ലെന്നാണ് സ്വാസിക പറഞ്ഞത്. എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് പ്രതികരിച്ച്, എനിക്ക് ഈ ജോലി വേണ്ടായെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുക.

3

നമ്മള്‍ സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടിയരിക്കേണ്ടത്. അതാണ് നമ്മള്‍ ആര്‍ജിക്കേണ്ടത്. നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയാനും. നമുക്ക് വരാനുള്ള നല്ല കാര്യങ്ങളെ കുറിച്ച് ഒന്നും ആലോചിക്കാതെ നോ പറയാന്‍ കഴിയണം. അതായത്, ഞാന്‍ ഈ സിനിമ ചെയ്തു കഴിഞ്ഞാല്‍, ഇത്രയും വലിയ ഹീറോയോട് അഭിനയിക്കാന്‍ കഴിഞ്ഞാല്‍, ഇത്രയും വലിയ സംവിധായകനോടൊപ്പം വര്‍ക്ക് ചെയ്യാന്‍.

4

ഇത്രയും വലിയ തുക കിട്ടും, എന്നൊക്കെ പറഞ്ഞ് നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച്, ആ സിനിമ ചെയ്തതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് മീറ്റു എന്നൊക്കെ പറഞ്ഞ് വരുന്നതിനോട് ലോജിക്ക് തോന്നുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ന് വച്ചാല്‍, എനിക്ക് നിങ്ങളുടെ സിനിമ വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിവരിക, നമുക്ക് വേറൊരു സ്ഥലത്ത് അവസരം വരും എന്ന കോണ്‍ഫിഡന്‍സോട് കൂടി അവിടെ നിന്നിറങ്ങിപ്പോരണം.

5

അങ്ങനെ ഒരു സ്ത്രീക്ക് ഏതൊരു ജോലി സ്ഥലത്ത് നിന്നിറങ്ങി വരാനും ജോലി വേണ്ടാന്ന് വയ്കാകനും രണ്ട് വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുള്ള ഒരു ധൈര്യം ഉണ്ടാവണം. അതിനൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ട ധൈര്യമാണെന്ന് സ്വാസിക പറഞ്ഞു.

6

ഇപ്പോള്‍ ഡബ്ല്യു സി സി ആയിക്കോട്ടെ, ഏത് സ്ഥലത്തായാലും നമ്മള്‍ ഒരു പരാതിയുമായി ചെന്നെന്ന് കരുതുക, ആ പരാതി കൊണ്ടുചെന്നാല്‍ ഉടനെ തന്നെ നീതി ലഭിക്കുന്നുണ്ടോ. നീതി കിട്ടുന്നുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് അറിയില്ല. അതിനും സമയമെടുക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ എന്തിനാണ് ഡബ്ല്യു സി സി പോലുള്ള സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ പറഞ്ഞു കൂടെ, വനിത കമ്മിഷനില്‍ പറഞ്ഞൂടെ.

7

നിങ്ങള്‍ക്ക് ഇതേ കുറിച്ച് രക്ഷിതാക്കളോട് പറയാം, നിങ്ങള്‍ക്ക് സ്വന്തമായി റിയാക്ട് ചെയ്യാം. ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ്. നമുക്ക് നമ്മുടെ രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്‍സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുി പോകാം. ഇതിനൊക്കെയുള്ള ഒരു ഫ്രീഡം തരുന്നുണ്ടെന്ന് സ്വാസിക പറഞ്ഞു.

English summary
Actress Swasika Vijay says that an organization like WCC is not needed in Malayalam cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X