• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൊരിച്ച മീൻ കിട്ടാത്തത് കൊണ്ട് മെയിലിസ്റ്റായി! റിമ കല്ലിങ്കലിനെ പരിഹസിച്ച് അവാർഡ് നിശ

തമാശയെന്ന് പേരിട്ട് ഫെമിനിസത്തേയും പാര്‍വ്വതിയെ പോലുള്ള നടിമാരെയും ഏഷ്യാനെറ്റ് പുച്ഛിക്കുന്നത് ഇതാദ്യമായല്ല. ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ ബഡായി ബംഗ്ലാവില്‍ നേരത്തെ പാര്‍വ്വതിയെ കളിയാക്കിയിരുന്നു. കസബ വിവാദത്തിന്റെ പേരിലായിരുന്നു ആ പരിഹാസം.

ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഷോയിലും ഫെമിനിസത്തിന് പരിഹാസമുണ്ട്. ഷോയില്‍ അവതരിപ്പിച്ച സ്‌കിറ്റിലാണ് ഫെമിനിസ്റ്റ് മൂവ്‌മെന്റിനേയും നടി റിമ കല്ലിങ്കലിനേയും പരിഹസിച്ചത്. റിമ കല്ലിങ്കലിനെ സോഷ്യൽ മീഡിയ പൊങ്കാലയിട്ട പൊരിച്ച മീൻ തന്നെയാണ് ഇവിടെയും വിഷയം. എംപിയും നടനുമായ സുരേഷ് ഗോപി അടക്കമുള്ളവർ പങ്കെടുത്തതായിരുന്നു ഏഷ്യാനെറ്റിന്റെ ടെലിവിഷൻ അവാർഡ് നൈറ്റ്.

ഫെമിനിസം എന്തെന്നറിയില്ല

ഫെമിനിസം എന്തെന്നറിയില്ല

ഫെമിനിസം എന്താണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇത് സാധാരണക്കാരുടെ മാത്രം കാര്യമല്ല, ഫെമിനിച്ചികളെന്ന് വിളിച്ചുള്ള പരിഹസിക്കല്‍ കേള്‍ക്കുമ്പോള്‍ ഊറിച്ചിരിക്കുന്ന എല്ലാ പ്രമുഖരുടേയും കൂടി കാര്യമാണ്. ഫെമിനിസ്റ്റ് എന്നതിന് മലയാളിക്കിപ്പോഴും പഴയ സിനിമകളിലെ സ്ലീവ് ലെസ് ബ്ലൗസിട്ട സോ കോള്‍ഡ് സൊസൈറ്റി ലേഡികളാണ്.

ഫെമിനിസത്തിന് പരിഹാസം

ഫെമിനിസത്തിന് പരിഹാസം

സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കും തുല്യത എന്നതാണ് ഫെമിനിസം ലക്ഷ്യമിടുന്നത്. ഭൂരിപക്ഷവും വിശ്വസിക്കുന്നത് പോലെ ആണിനെ ഭരിക്കാന്‍ പെണ്ണൊരുമ്പെട്ട് ഇറങ്ങുന്നതല്ല. ജനങ്ങളെ വളരെ അധികം സ്വാധീനിക്കുന്ന ടെലിവിഷന്‍ പോലൊരു മാധ്യമം, വളരെ പുരോഗമനപരമായ ഒരു ആശയത്തെ പരിഹസിക്കുന്ന ദയനീയ കാഴ്ചയാണ് ഏഷ്യാനെറ്റ് സമ്മാനിച്ചിരിക്കുന്നത്.

തമാശയെന്ന പേരിൽ അധിക്ഷേപം

തമാശയെന്ന പേരിൽ അധിക്ഷേപം

ടെലിവിഷന്‍ സ്‌ക്രീനിലെ താരങ്ങള്‍ക്കുള്ള അവാര്‍ഡ് നിശയാണ് വേദി. പാഡ്മാന്‍ ചലഞ്ചിന് പകരമായ മൂക്ക് ചീറ്റല്‍ ചലഞ്ച് പ്രഖ്യാപിച്ച പേളി മാണിയും എലീനയുമാണ് അവതാരകര്‍. രണ്ട് പേര്‍ പങ്കെടുത്ത സ്‌കിറ്റിലൂടെയാണ് ഫെമിനിസത്തേയും റിമയേയും ആക്ഷേപിക്കുന്നത്.

രണ്ട് മെയിലിസ്റ്റുകൾ

രണ്ട് മെയിലിസ്റ്റുകൾ

മെയിലിസ്റ്റ് ജിന്റോ, ഷിബു മെയിലിസ്റ്റ് എന്നീ കഥാപാത്രങ്ങളാണ് ഈ തമാശയെന്ന് പേരിട്ട കോപ്രായത്തിലുള്ളത്. സിനിമയിലെ സ്ത്രീകളെ ആക്ഷേപിച്ചാല്‍ അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരുപാട് സംഘടനകളുണ്ട്, എന്നാല്‍ സീരിയലില്‍ പൗരുഷം പണയം വെച്ച് അഭിനയിക്കുന്ന ആണുങ്ങള്‍ക്കായി ആരെങ്കിലുമുണ്ടോ എന്ന തരത്തിലുള്ള ഡയലോഗുകളുണ്ട്.

റോഡ് വഴി ഓടിക്കോ

റോഡ് വഴി ഓടിക്കോ

ഒരാളുടെ കയ്യില്‍ omrv എന്നെഴുതിയ ബോര്‍ഡ് കാണാം. ചില സ്ത്രീകള്‍ ചില പുരുഷന്മാരോട് omkv പറഞ്ഞു കണ്ടം വഴി ഓടാന്‍. എന്നാൽ കണ്ടം കേരളത്തില്‍ ഇല്ലാത്തതിനാല്‍ റോഡ് വഴി ഓടിക്കോ എന്നുള്ള ഏച്ചു കെട്ടല്‍ കോമഡികള്‍ക്ക് ശേഷമാണ് റിമയെക്കുറിച്ചുള്ള ഭാഗം.

 എങ്ങനെ മെയിലിസ്റ്റ് ആയി

എങ്ങനെ മെയിലിസ്റ്റ് ആയി

മെയിലിസ്റ്റ് ഷിബു എന്ന കഥാപാത്രം എങ്ങനെ മെയിലിസ്റ്റ് ആയി എന്ന് വിശദീകരിക്കുകയാണ്. തന്റെ അമ്മയ്ക്ക് നാല് മക്കളാണ്, താനും മൂന്ന് പെണ്‍മക്കളും. രാത്രി മൂന്ന് മീന്‍ വറുത്തത് കൊണ്ടുവന്നത് പെണ്‍മക്കള്‍ക്ക് കൊടുക്കും. തനിക്കൊന്നും തരില്ല. അങ്ങനെയാണ് താന്‍ മെയിലിസ്റ്റ് ആയത് എന്നാണ് പരിഹാസം.

ചിരിച്ച് ചിപ്പിയും സുരേഷ് ഗോപിയും

ചിരിച്ച് ചിപ്പിയും സുരേഷ് ഗോപിയും

നടി ചിപ്പിയെ പോലുള്ളവര്‍ ഈ പരിഹാസം കേട്ട് ചിരിക്കുന്നത് വീഡിയോയില്‍ കാണാം. നിനക്കെവിടെ നിന്നാണ് ഈ ലോക്കല്‍ കഥ കിട്ടിയത് എന്ന് രണ്ടാമത്തെ കഥാപാത്രം ചോദിക്കുമ്പോള്‍ ഇതാ പെണ്ണ് പറഞ്ഞ കഥയാണ് എന്നാണ് മറുപടി. സുരേഷ് ഗോപി അടക്കമുള്ളവരുണ്ട് ചിരിക്കുന്നവരുടെ കൂട്ടത്തില്‍.

 അന്ന് റിമ പറഞ്ഞത്

അന്ന് റിമ പറഞ്ഞത്

ടെഡെക്‌സ് ടോകിന്റെ പരിപാടിയില്‍ താനെങ്ങനെ ഫെമിനിസ്റ്റായി എന്ന് റിമ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. വീട്ടില്‍ നിന്നും ഒരു പൊരിച്ച മീനില്‍ പോലും നേരിട്ട അവഗണനയാണ് തന്നെ ഫെമിനിസ്റ്റാക്കിയത് എന്നായിരുന്നു റിമ പറഞ്ഞത്. എന്നാല്‍ ഫെമിനിസത്തോട് പുച്ഛമുള്ളവര്‍ കേട്ടത് പൊരിച്ച മീന്‍ എന്ന വാക്ക് മാത്രമായിരുന്നു.

നേരത്തെ പാർവ്വതിക്ക് പരിഹാസം

നേരത്തെ പാർവ്വതിക്ക് പരിഹാസം

എംഎല്‍എ കൂടിയായ മുകേഷും രമേഷ് പിഷാരടിയും അവതാരകരായ ബഡായി ബംഗ്ലാവില്‍ പാര്‍വ്വതിയെ പരിഹസിച്ചതും വാര്‍ത്തയായിരുന്നു. ആര്യ അവതരിപ്പിച്ച സ്‌ക്റ്റിലായിരുന്നു പരിഹാസം. വലിയ പൊട്ടും കണ്ണടയും ധരിച്ച് പാര്‍വ്വതിയെ അനുകരിച്ച് കൊണ്ടായിരുന്നു ആ കളിയാക്കല്‍.

പ്രോത്സാഹിപ്പിച്ച് താരങ്ങൾ

പ്രോത്സാഹിപ്പിച്ച് താരങ്ങൾ

പാര്‍വ്വതി ഐഎഫ്എഫ്‌കെ വേദിയില്‍ കസബയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത് ഗീതുമോഹന്‍ദാസിന്റെ പ്രേരണ മൂലമായിരുന്നു. ഇത് അനുകരിച്ചായിരുന്നു ആര്യയുടെ പ്രകടനം. അന്നത്തെ അതിഥികളായ ജയറാമും സലിം കുമാറും അടക്കമുളളവരുടെ പ്രോത്സാഹവും ആ പരിഹാസത്തിനുണ്ടായിരുന്നു.

പരിഹസിക്കുന്ന സ്കിറ്റ്

അവാർഡ് നിശയിൽ അവതരിപ്പിച്ച സ്കിറ്റ് കാണാം

ശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാല

തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!

ഭര്‍ത്താവ് മുഴുക്കുടിയന്‍.. സിഗരറ്റ് കൊണ്ട് സാധനയുടെ ശരീരം പൊള്ളിച്ച് രസിക്കും!! വെളിപ്പെടുത്തൽ

English summary
A Skit in Asianet Television Award night insults actress Rima Kallingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more