Get Updates
Get notified of breaking news, exclusive insights, and must-see stories!

തീറ്റിപ്പോറ്റി വളർത്താതെ സമയാസമയം വിചാരണപൂർത്തിയാക്കി തൂക്കിയാട്ടി കൊന്നുകളയണം; തുറന്നടിച്ച് കിടിലം ഫിറോസ്

ഈ ബിഗ് ബോസ് സീസണില്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാണ് കിടിലം ഫിറോസ്. ഹൗസിനുള്ളിലെ മികച്ച പ്രകടനം തന്നെയാണ് താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. ഈ സീസണില്‍ ഏറ്റവും വിജയ സാധ്യത കല്‍പ്പിക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് ഫിറോസ്. മത്സരം അവസാനിച്ചതിന് ശേഷം താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ താരം ബിഗ് ബോസിലെ അനുഭവങ്ങളെ കുറിച്ചും മറ്റു കാര്യങ്ങള്‍ ഉള്‍പ്പടെ പോസ്റ്റ് ചെയ്യാറുണ്ട്.

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

1

എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വണ്ടി പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് വരുന്ന കമന്റുകള്‍ക്കാണ് ഫിറോസ് പോസ്റ്റിലൂടെ മറുപടി പറയുന്നത്. താരത്തിന്റെ വൈറലായ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

2

'ആറുവയസ്സുള്ള ഒരു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നിട്ട് നിങ്ങള്‍ പ്രതികരിച്ചില്ലല്ലോ ? നിന്റെ മോള്‍ക്ക് വരുമ്പോ ഞങ്ങളും പ്രതികരിക്കില്ല' ഇന്ന് ഈ പേജില്‍ വന്ന് ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ കമന്റിട്ടതാണ് ! അത്രമേല്‍ പ്രിയപ്പെട്ടവരേ ,രണ്ടു പെണ്‍കുഞ്ഞുങ്ങളാണ് എനിക്ക് .ഒരുപക്ഷേ കുട്ടികള്‍ക്കെതിരെയുള്ള പീഡനപരമ്പരകളില്‍ ഏറ്റവും കൂടുതല്‍ പ്രതികരിച്ചിട്ടുള്ളതും ഞാനാകും.

3

അത് ബോധവത്കരണമായി എന്റെ റേഡിയോ മാധ്യമത്തിലൂടെ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അന്നും ഇന്നും മാറ്റമുണ്ടായോ? ഇല്ല. ഒരച്ഛന്‍ എന്ന നിലയില്‍ ആധി കൂട്ടിയിട്ടേയുള്ളൂ. ആറുവയസ്സായ ആ മോള് മരണസമയത്തിന് തൊട്ടുമുന്‍പ് കണ്ണുതുറന്നു നോക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ ആ കണ്‍പോളകള്‍ വലിച്ചടച്ചത്രേ.

4

അങ്ങനെയൊരാളെ ഡിവൈഎഫ്‌ഐക്കാരന്‍ എന്നോ ,പൊതുപ്രവര്‍ത്തകന്‍ എന്നോ, എന്തിന് ഒരു മനുഷ്യന്‍ ആയോപോലും കണക്കിലെടുക്കാന്‍ എന്റെ മനഃസാക്ഷി തയാറല്ല. പിന്നെ ഏതു രാഷ്ട്രീയമായാലും, അത് ഭരിക്കുന്നവരോ ,പ്രതിപക്ഷമോ ,മൂന്നാം പക്ഷമോ ,മുസ്ലിം സമുദായക്കാരോ, ഹിന്ദു സമുദായക്കാരോ, ക്രിസ്ത്യന്‍ സമുദായക്കാരോ ,സ്വതന്ത്ര ചിന്തകരോ ,നിരീശ്വര വാദികളോ ,ആരുമാകട്ടെ .നിലപാട് ഒന്നേയുള്ളു. കൊല്ലണം. കൊണ്ടോയി തീറ്റിപ്പോറ്റി വളര്‍ത്താതെ സമയാസമയം വിചാരണപൂര്‍ത്തിയാക്കി തൂക്കിയാട്ടി കൊന്നുകളയണം.

5

ഇതേ കാര്യം എത്രയോ വട്ടം ആവര്‍ത്തിച്ചിട്ടുണ്ട് നമ്മള്‍ ഫേസ്ബുക്കിലൊരു പോസ്റ്റിടാന്‍ തോന്നിയില്ല എന്നതാണ് സത്യം. ഇട്ടിട്ട് എന്തിനാണ് . ആ മോള്‍ടെ പേരില്‍ ഉള്ളുലഞ്ഞു ഇന്നൊരു വൃദ്ധസദനത്തില്‍ അത്താഴം നല്‍കി .എന്റെ വാവകളെ ഒരുപാടു നേരം ചേര്‍ത്ത് പിടിച്ചു കിടന്നു. പീഡിപ്പിക്കുന്നവന്റെ രാഷ്ട്രീയമല്ല, ജീവനാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

6

മറ്റൊരാള്‍ പ്രതികരിക്കൂ എന്ന മുറവിളിയല്ല ,അവനവന്‍ പ്രതികരിക്കുകയാണ് വേണ്ടത്. എന്തൊരാവസ്ഥയാണ് .അതൊരുപക്ഷേ അച്ഛന്‍/അമ്മ എന്ന മനസികനിലയുള്ളവര്‍ക്കേ മനസിലാകുള്ളു എന്നതാകും സത്യം. അവന്‍ ചാകണം. അവനെപോലെയുള്ള നൂറുകണക്കിനെണ്ണതെ വെറുതേ വിടുകപോലും ചെയ്ത നിയമ സംഹിതകള്‍ മാറണം.

7

അതിനൊന്നും നമ്മളിവിടെ കുത്തികുറിച്ചിട്ടു നിരാശരാകാം എന്നതല്ലാതെ എന്ത് ചെയ്യാനാണ്. കമന്റ് ബോക്‌സില്‍ രാഷ്ട്രീയം കലര്‍ത്തി പരസ്പരം ചെളിയെറിയാം എന്നല്ലാതെ എന്ത് ചെയ്യാനാണ് ?? വല്ലാത്ത ഒരു നീറ്റലാണ്. ആ വാവ അവസാന നിമിഷവും അടഞ്ഞുപ്പോകാതെ കാത്ത മിഴികള്‍ വലിച്ചടച്ചവനോട് അറപ്പോ വെറുപ്പോ അല്ല.

8

അതിനുമൊക്കെ എത്രയോ മുകളില്‍ ഉള്ള ഒരു വികാരമാകണം ഓരോ മലയാളിക്കും. പീഡകന്‍ പീഡകനാണ്. അവന്റെ രാഷ്ട്രീയമോ മതമോ എന്തുതന്നെയായാലും അവന്‍ പുഴുവരിച്ചു ജീര്‍ണിച്ച മനസുള്ളവന്‍ തന്നെയാണ. കൊല്ലണം. എത്രയും വേഗം. തൂക്കിലേറ്റി കൊല്ലണം.-രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍- കിടിലം ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+