
'മഞ്ജു പത്രോസ് നിറം മാറുന്ന ഓന്ത്, എങ്ങനെ ചിലർ മകനായി'; 'ഫുക്രുവിനെ ദത്തെടുത്തിട്ടില്ല', മറുപടി
കൊച്ചി: ബിഗ് ബോസ് സീസൺ 2 വിൽ ഏറെ അടുപ്പം സൂക്ഷിച്ചവരായിരുന്നു മത്സരാർത്ഥികളായ ഫുക്രുവും മഞ്ജു പത്രോസും. എന്നാൽ ഇവരുടേയും സൗഹൃദത്തിനെതിരെ ചിലർ വിമർശനം ഉയർത്തിയിരുന്നു. അടുത്തിടെ മറ്റൊരു ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ദയ അശ്വതിയും ഈ സൗഹൃദത്തെ ചൊല്ലി മഞ്ജുവിനെ വിമർശിച്ചിരുന്നു. ഫുക്രു തന്റെ മകനെ പോലെയാണെന്ന് മഞ്ജു പറഞ്ഞതിനെതിരെയാണ് ദയ രംഗത്തെത്തിയത്. ഇപ്പോഴിതാ ദയയ്ക്ക് മറുപടി നൽകുകയാണ് താരം. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം.

'എന്റെ മകന്റെ സ്ഥാനത്ത് ആങ്ങളയുടെ മകനെപ്പോലും കാണാനാവില്ലെന്ന് നേരത്തെയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നല്ലോ, പിന്നെങ്ങനെയാണ് ചിലര്‍ മകനായത് എന്ന് കഴിഞ്ഞ ദിവസം വീഡിയോയിൽ ദയ അശ്വതി ചോദിക്കുന്നത് കേട്ടു. ദയ അശ്വതി ഇങ്ങനെ ചോദിക്കുന്നതിന്റെ ഒരു വീഡിയോ എനിക്ക് അയച്ചുതന്നിരുന്നു. അവളുടെ സംശയമാണെന്നാണ് പറഞ്ഞത് . എന്റെ നമ്പർ അവളുടെ കൈയ്യിൽ ഉണ്ട്. അവൾക്ക് എന്നോടുള്ള ചോദ്യമായിരുന്നെങ്കിൽ അത് വിളിച്ച് ചോദിക്കാവുന്നതേ ഉള്ളൂ'.
അവർ തമ്മില്‍ ചില പ്രശ്നങ്ങള്‍; എല്ലാത്തിനും കാരണം ഞാനെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍: സൂരജ്

'എന്റെ മകനായിട്ട് എനിക്ക് വേറെ ആരേയും കാണാനാവില്ലെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണ്. അത് പക്ഷേ ബിഗ് ബോസിലേക്കൊക്കെ പോകുന്നതിന് മുൻപാണ്. അതുവരെ എനിക്ക് അങ്ങനെ കാണാൻ സാധിക്കില്ലായിരുന്നു. ഒരു അമ്മമാർക്കും അതിന് സാധിക്കില്ലെന്നാണ് എന്റെ ഒരു കണക്ക് കൂട്ടൽ'.

'ശരിക്കും ഞാൻ അങ്ങനെ പറയാനൊരു സാഹചര്യം ഉണ്ട്. പലരുടേയും ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകും. നമ്മുക്ക് പല കോളുകളും വരും. ചിലർ പറയും പെങ്ങളെപ്പോലെയാണ്, മകളെപ്പോലെയാണ് എന്നൊക്കെ പറയും.ഞാൻ വിളിക്കുന്നവരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി വെറുപ്പിക്കാതെ സംസാരിക്കും.പിറ്റേ ദിവസവും വിളിക്കും. ഇത് എല്ലാ ദിവസവും ഇങ്ങനെ വിളിവരും. എന്തിനാണ് ഇങ്ങനെ നിരന്തരം വിളിച്ച് ചോദിക്കുന്നത്'.

'ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഞാൻ ചോദിച്ചത്. എനിക്ക് എന്റെ സഹോദരനെ പോലെ മകനെ പോലെ മറ്റൊരാളെ കാണാൻ പറ്റുമോ? ഇല്ല. അതിന് ശേഷമാണ് ഞാൻ ബിഗ് ബോസിൽ പോകുന്നത്. അതൊരു വേറെ ജീവിതമാണ്. അതൊരു വേറെ ലോകമാണ്. പരസ്പരം പരിചയമില്ലാത്ത 16 പേർ പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു സ്ഥലത്താണ് നമ്മൾ കഴിയുന്നത്. എന്റെ നാൽപത് വയസിനിടക്ക് ഇത്തരമൊരു അനുഭവം എനിക്ക് ഉണ്ടായിരുന്നില്ല'

'എനിക്ക് വളരെ എളുപ്പം സർവൈവ് ചെയ്യാൻ പറ്റുമെന്നോർത്താണ് ഞാൻ അവിടേക്ക് പോയത്. എന്നാൽ എന്റെ മകനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് വരെ തോന്നി. അവിടെ പക്ഷേ മകൻ ബെർണാച്ചനെ പോലെ അല്ല, പക്ഷേ ഫുക്രു മകനെ പോലെ വളരെ സ്നേഹത്തോടെ ഇടപെട്ടു.എടി മഞ്ജു പത്രോസേ എന്നൊക്കെ മകൻ വിളിക്കാറുണ്ട്. അതുപോലെയാണ് ഫുക്രു വിളിക്കാറുള്ളത്. അത് കേൾക്കുമ്പോ എന്റെ കൊച്ച് വിളിക്കുന്നത് പോലെ തോന്നും'.
'ചില പരട്ടകൾ അങ്ങനെ പറയും'; ഹൃദയം പൊളിച്ച് കാണിച്ചാലും കാശ്മീരി മുളകാണെന്ന് പറഞ്ഞാൽ ';സുരേഷ് ഗോപി

'എന്റെ മകൻ എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ തരും. അത് പെല തന്നെയാണ് ഫുക്രുവും . ഷോയിൽ വെച്ച് എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ അവൻ തരുമായിരുന്നു.അങ്ങനെയൊരു ബന്ധം അവിടെ കിട്ടിയപ്പോൾ ബെർണാച്ചനുമായാണ് എനിക്ക് ഫുക്രുവിനെ റിലേറ്റ് ചെയ്യാൻ പറ്റിയത്. എന്ന് വിചാരിച്ച് ഫുക്രുവിനെ ഞാൻ എന്റെ മകനായി ദത്തെടുത്തു എന്നൊന്നുമല്ല അർത്ഥം.സാമാന്യ ബോധമുള്ള ആളുകൾക്ക് ഇതൊക്കെ മനസിലാകും'.

'ഓന്ത് നിറം മാറുന്നത് പോലെ നിറം മാറുകയാണോ എന്നൊക്കെ ദയ ചോദിച്ചിരുന്നു. അങ്ങനെയൊന്നുമല്ല. ഇതാണ് വാസ്തവം. അവിടെ വെച്ച് ദയക്ക് മനസിലായി കാണില്ല. പിന്നെ നിലനിൽപ്പിന് വേണ്ടി ഓരോരുത്തര് ഓരോന്ന് ചെയ്യുവല്ലേ. എനിക്ക് വിഷയമില്ല. ദയ ചെയ്തോട്ടെ'.
ദില്‍ഷയാകെ തളർന്നു പോയി, അവർ തെറി വിളിച്ചാലും ഒന്നും പറയണ്ടെന്നായിരുന്നു അവളുടെ നിലപാട്: സൂരജ്