ബിഗ് ബോസ്: ഫിനാലെ വേദിയിൽ ഡിംപലിനെ കാത്തിരുന്നത് തകർപ്പൻ സർപ്രൈസ്
ദിവസങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ ഫിനാലെ ചിത്രീകരണം നടന്നത്.
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഫിനാലെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് മത്സരം പൂർത്തിയാക്കുന്നതിന് മുൻപ് ഷൂട്ടിങ് അവസാനിപ്പിച്ച് താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ദിവസങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ ഫിനാലെ ചിത്രീകരണം നടന്നത്.

അവശേഷിച്ച എട്ട് മത്സരാർഥികളിൽ നിന്ന് വോട്ടിങ്ങിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. നാട്ടിലേക്ക് മടങ്ങിയ ശേഷം സമൂഹമാധ്യമങ്ങളിലെല്ലാം സജീവമായിരുന്ന മത്സരാർഥികൾ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ഉണർന്നു. പ്രേക്ഷകരും അത് ആഘോഷിക്കുകയും ചെയ്തു. ഇനി ഫിനാലെ പ്രക്ഷേപണത്തിനായുള്ള കാത്തിരിപ്പാണ്. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് മണിക്കുട്ടനാണ് ബിഗ് ബോസ് വിജയി. പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരളായിരുന്ന ഡിംപൽ ബാലിന് മൂന്നാം സ്ഥാനമാണെന്നും അറിയാൻ സാധിക്കുന്നു.

ഫിനാലെ ഷൂട്ടിങ്ങിന് ശേഷം ഇപ്പോഴിതാ ഡിംപല്‍ ഭാലിന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിംപല്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ഡിംപലിന്റെ വീഡിയോ. തന്നെ മൂന്നാം സ്ഥാനത്ത് എത്തിച്ചവര്‍ക്ക് ഡിംപല്‍ വീഡിയോയിലൂടെ നന്ദി പറയുകയാണ്. താന്‍ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡിംപല്‍ പറയുന്നു.

അതേസമയം ചെന്നൈയിൽ നടന്ന ഫിനാലെയിൽ ഡിംപൽ ഭാലിനെ കാത്ത് ഒരു സർപ്രൈസുമുണ്ടായിരുന്നു. നയന സഹോദരിയായിരുന്നു അത്. സഹോദരി നയനയ്‌ക്കൊപ്പമുള്ള വീഡിയോയും ഡിംപല്‍ പങ്കുവച്ചിട്ടുണ്ട്. എന്റെ ലോകം തന്നെ ഇവിടെയുണ്ട്. വേറെന്ത് വേണം എനിക്ക്. എന്നാണ് ഫിനാലെയില്‍ പങ്കെടുക്കാന്‍ വന്ന സഹോദരിയുടെ വീഡിയോ പങ്കുവച്ച് ഡിംപല്‍ പറഞ്ഞത്. ഡിംപലിന് ഒരു സര്‍പ്രൈസായിരുന്നു നയനുടെ വരവെന്നാണ് സൂചനകള്‍.

ഏറെ നാളുകളായി നിങ്ങൾ ആവശ്യപ്പെടുന്ന കാര്യമല്ലേ ഞങ്ങളുടെ അപ്പുവിന് ഒപ്പം വരാൻ ആയി അതാണ് വന്നത്. ഭാഗ്യത്തിന് അതിപ്പോൾ സാധിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഡിംപൽ ലൈവിൽ എത്തിയത്. ഇരുവരുടെയും വീഡിയോയിൽ മോശം കമന്റുകൾ പങ്കിട്ടുകൊണ്ടും ചിലർ എത്തുകയുണ്ടായി അതിനു, ശക്തമായ ഭാഷയിലാണ് നയന പ്രതികരിച്ചത്.
നാടൻ പെൺകുട്ടിയായി ആരതി സോജൻ; ഫോട്ടോസ് വൈറൽ












Click it and Unblock the Notifications