
ദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണം
ബിഗ് ബോസ് മലയാളത്തിന്റെ നാല് സീസണുകളുടെ ചരിത്രത്തിലെ ആദ്യ വനിതാ വിജയിയാണ് ദില്‍ഷ പ്രസന്നന്‍. തുടക്കം മുതല്‍ ഷോയില്‍ അത്ര ശ്രദ്ധിക്കപ്പെട്ട താരമായിരുന്നില്ലെങ്കിലും തന്റേതായ ശൈലിയിലൂടെ മത്സരിച്ച് മുന്നേറിയ താരത്തിന് ഒടുവില്‍ കിരീടവും സ്വന്തമാക്കാന്‍ സാധിച്ചു.
ഇപ്പോഴിതാ സ്വന്തം പേജിലൂടെ ചെയ്ത ഒരു പരസ്യത്തിന്റെ പേരില്‍ വലിയ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ് താരം. ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷന്‍ വീഡിയോയാണ് കഥയിലെ വില്ലന്‍. ദില്‍ഷ ഈ വീഡിയോ തന്റെ പേജിലൂടെ പങ്കുവെച്ചതിന് പിന്നാലെ ബ്ലെസ്ലിയും നിമിഷയും ഉള്‍പ്പടെ നിരവധിയാളുകള്‍ ഇത് തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു.

തട്ടിപ്പില്‍ വീഴരുത്, ആരേയും വിശ്വസിക്കരുതെന്നായിരുന്നു ദില്‍ഷയുടെ പോസ്റ്റ് എടുത്ത് സ്റ്റോറിയാക്കി ബ്ലെസ്ലി കുറിച്ചത്. എല്ലാ ഇന്‍ഫ്ലുവന്‍സും അവരുടെ ഫോളോവേഴ്സിനോട് ഉത്തരവാദിത്തമുള്ളവരായിരിക്കുമെന്നും ബ്ലെസ്ലി പറഞ്ഞു. അതേസമയം ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് ദില്‍ഷ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ദില്‍ഷ പറയുന്നത് ഇങ്ങനെ..
ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്

എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യാനുള്ള കാരണമെന്ന് നിങ്ങള്‍ക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ന് എന്റെ പേജില്‍ ഞാനൊരു വീഡിയോ ഇട്ടിരുന്നു. അത് അപ്പോള്‍ തന്നെ ഞാന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അക്കാര്യത്തില്‍ ചില വിശദീകരണങ്ങള്‍ നല്‍കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ വന്നിരിക്കുന്നതെന്നും ദില്‍ഷ വ്യക്തമാക്കുന്നു.
ഗള്‍ഫ് സഖ്യം കനിയുമോ, എങ്കില്‍ ഇന്ത്യക്ക് വലിയ നേട്ടം: തുറക്കുക സാധ്യതകളുടെ കടല്‍, കച്ചവടം ജോറാകും

എനിക്ക് വന്നൊരു കൊളാബായിരുന്നു അത്. നേരിട്ടായിരുന്നില്ല അത് എന്നിലേക്ക് എത്തിയത്. എന്റെ പരിപാടികളൊക്കെ നോക്കുന്ന ഒരു മാനേജരുണ്ട്. അദ്ദേഹം വഴിയാണ് ഇത് വന്നത്. പരസ്യത്തിന്റെ ആളുകള്‍ ആദ്യം അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു. പരസ്യം സംബന്ധിച്ച വിവരങ്ങളും അവരുടെ സർട്ടിഫിക്കറ്റുമൊക്കെ അയച്ചുകൊടുത്ത് സ്ഥിരീകരിച്ചതിന് ശേഷമാണ് ഈ ഒരു കൊളാബ് എന്നിലേക്ക് എത്തുന്നത്.

ഞാനും അത് ക്രോസ് വെരിഫിക്കേഷന്‍ നടത്തിയിരുന്നു. അവരുടെ പേജും സർട്ടിഫിക്കറ്റുമെല്ലാം കണ്ടതിന് ശേഷം എനിക്കും അത് ഓക്കെയായി തോന്നി. അങ്ങനെയാണ് ആ വീഡിയോ ഞാന്‍ പോസ് ചെയ്യുന്നത്. നിങ്ങള്‍ അതിലേക്ക് ക്യാഷ് നിക്ഷേപിക്കൂ എന്ന് ആ വീഡിയോയില്‍ എവിടേയും ഞാന്‍ മെന്‍ഷന്‍ ചെയ്തിരുന്നില്ല. ഇത് ട്രേഡ് മാർക്കറ്റുമായി ബന്ധപ്പെട്ട കാര്യമാണെന്ന് വ്യക്തമായി തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.
Tourism: ഈ സ്ഥലങ്ങളില്‍ ഒരിക്കലെങ്കിലും പോയില്ലെങ്കില്‍ നിങ്ങളൊരു സഞ്ചാരിയല്ല: അറിയാം ആ 8 സ്ഥലങ്ങള്‍

നിങ്ങളിരാർക്കെങ്കിലും ട്രേഡ് മാർക്കറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇങ്ങനെയൊരു വ്യക്തിയെ ഫോളോ ചെയ്ത് കഴിഞ്ഞാല്‍ അവർ നിങ്ങളെ ഹെല്‍പ്പ് ചെയ്യും ഗൈഡ് ചെയ്യും എന്നാണ് ആ വീഡിയോയിലൂടെ ഉദ്ദേശിച്ചത്. അല്ലാതെ അവിടെ എവിടേയും നിങ്ങളെ ഈ ബിസിനസിലേക്ക് ഉള്‍പ്പെടുത്താനോ ക്യാഷ് ഇറക്കാനോ ഞാന്‍ മെന്‍ഷന്‍ ചെയ്തിട്ടില്ലെന്നും ദില്‍ഷ പ്രസന്നന്‍ വ്യക്തമാക്കുന്നു.

ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇത് വ്യാജമാണെന്ന് പറഞ്ഞ് എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വന്നു. അതുകൊണ്ട് അപ്പോള്‍ തന്നെ ഞാനത് ഡിലീറ്റ് ചെയ്തു. എന്റെ പേജിലൂടെ തെറ്റായ ഒരു വിവരം ആർക്കെങ്കിലും കൊടുക്കണമെന്ന ആഗ്രഹമില്ല. അപ്പോള്‍ തന്നെ അവരെ വിളിക്കുകയും ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള ഒരുപാട് വീഡിയോകള്‍ പലരും ചെയ്തിട്ടുണ്ടെന്നായിരുന്നു അവർ പറഞ്ഞത്. സർട്ടിഫിക്കറ്റും മറ്റ് കാര്യങ്ങളും കാണിച്ച് തന്നതും പറഞ്ഞു. ഇത് ജെനുവിനാണെന്നായിരുന്നു അവരുടെ അവകാശവാദം. ഏതായാലും ഇപ്പോള്‍ ഇത് ഹോള്‍ഡ് ചെയ്ത് വെച്ചിരിക്കുകയാണ്. എത്രമാത്രം ജനുവിനാണ് ഇതെന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ റീ പോസ്റ്റ് ചെയ്യൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഞാനത് ഡിലീറ്റ് ചെയ്തത്.

നേരത്തെ പറഞ്ഞത് പോലെ, എന്റെ പേജിലൂടെ ഒരിക്കലും ഒരു തെറ്റായ വിവരം ആരിലേക്കെങ്കിലും എത്തിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ഇവർക്ക് ക്യാഷ് കൊടുക്കണമെന്ന് എവിടേയും പറഞ്ഞിട്ടുമില്ല. എന്തായാലും ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കും. അതിന് ശേഷം മാത്രമായിരിക്കും ഇത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളുവെന്നും ദില്‍ഷ കൂട്ടിച്ചേർത്തു.