Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെണ്ണിനെ കള്ളിയാക്കി എന്ന് പറയുന്നവരോട്; റോബിന്റെ പിആർ ആണോയെന്നാണ് ദില്‍ഷ ആർമി ചോദിക്കുന്നത്'

ട്രേഡിംഗ് പ്രമോഷൻ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നനെതിരായി വലിയ രീതിയിലുള്ള വിമർശനമാണ് സഹതാരങ്ങളില്‍ നിന്നുള്‍പ്പടെ ഉയർന്ന് വന്നത്. ഇതോടെ വിവാദ വീഡിയോ ദില്‍ഷ ഡിലീറ്റ് ചെയ്യുകയും തന്റെ ഭാഗം വിശദീകരിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. ഈയൊരു വീഡിയോ ഈ രീതിയിൽ പോകുമെന്നോ ഇങ്ങനെ ആയി തീരുമെന്നോ. അതിന് എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ദില്‍ഷ പ്രസന്നന്‍ വ്യക്തമാക്കിയത്.

ഞാൻ കാരണം നിങ്ങൾക്ക് ആർക്കെങ്കിലും ബുദ്ധിമുട്ട്

ഞാൻ കാരണം നിങ്ങൾക്ക് ആർക്കെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്. ഞാൻ ഒരിക്കലും തെറ്റായ ഉദ്ദേശത്തോട് കൂടി ചെയ്തൊരു വീഡിയോ അല്ല അത്. ഞാൻ കാരണം ഒരാൾക്കെങ്കിലും സഹായം കിട്ടട്ടെ എന്ന് വിചാരിച്ച് മാത്രമാണ് ഓരോ വീഡിയോയും ചെയ്യാറുള്ളത്. ഈ വീഡിയോ ചെയ്യുമ്പോൾ ഞാൻ കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നു. അത് എന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്നുമായിരുന്നു ദില്‍ഷയുടെ വിശദകീരണം. അതേസമയം ഈ ഒരു ഏറ്റു പറച്ചിലിലോടെ ആ പ്രശ്നം തീർന്നുവെന്നാണ് പ്രമുഖ യൂട്യൂബ് വ്ലോഗറായ സായി തന്റെ സീക്രട്ട് എജന്റ് എന്ന യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങളും അദ്ദേഹം പറയുന്നു. സായിയുടെ വാക്കുകളിലേക്ക്...

വിവാദ പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ

വിവാദ പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ തനിക്ക് ഒരു തെറ്റ് പറ്റിപ്പോയെന്ന് ദില്‍ഷ വിശദീകരിച്ച് കഴിഞ്ഞതോടെ ആ പ്രശ്നം തീർന്നു. ഒരു തെറ്റ് ആർക്കും പറ്റും, പക്ഷെ അത് അംഗീകരിക്കുക എന്നുള്ളതാണ് വേണ്ടത്. ഞാന്‍ എവിടുന്നും ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടല്ല ദില്‍ഷയെ സപ്പോർട്ട് ചെയ്തതെന്നാണ് ദില്‍ഷ ആർമിക്കാരോട് എനിക്ക് പറയാനുള്ളതെന്നും സായി പറയുന്നു.

നിങ്ങള്‍ ദില്‍ഷയുടെ പിആർ ആണോ

നിങ്ങള്‍ ദില്‍ഷയുടെ പിആർ ആണോ, നിങ്ങള്‍ ദില്‍ഷയില്‍ നിന്നും കാശ് വാങ്ങിച്ചിട്ടാണോ അവളെ പിന്തുണച്ച് സംസാരിക്കുന്നതെന്നായിരുന്നു ഇത്രയും കാലം റോബിന്‍ ആരാധകരും ബ്ലെസ്സ്ലീ ആരാധകരുമൊക്കെ നിരന്തരം ചോദിച്ചുകൊണ്ടിരുന്നത്. ഇപ്പം ദില്‍ഷ ചെയ്യാന്‍പാടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ അവർ അന്ന് ചോദിച്ച ചോദ്യമാണ് ദില്‍ഷയുടെ ആരാധകർ ഇന്ന് എന്നോട് തിരിച്ച് ചോദിക്കുന്നത്.

Beard growth: കട്ടത്താടിയില്ലാത്തതാണോ പ്രശ്നം: ഓയിലുകള്‍ക്ക് പിന്നാലെ പോയി പണം കളയണ്ട, വേറയും മാർഗ്ഗമുണ്ട്

നിങ്ങള്‍ റോബിന്റെ പിആർ ആണോ

നിങ്ങള്‍ റോബിന്റെ പിആർ ആണോ, ബ്ലെസ്സ്ലീയുടെ പിആർ ആണോ? അവരുടെ കയ്യില്‍ നിന്നും കാശ് വാങ്ങിച്ചിട്ടാണോ ദില്‍ഷയ്ക്കെതിരെ പ്രതികരിക്കുന്നത് എന്നൊക്കെയാണ് ചോദ്യം. ഇതാണ് സോഷ്യല്‍ മീഡിയ എന്ന് പറയുന്നത്. നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍ ആ കാര്യം എന്താണെന്ന് നോക്കാതെ അയ്യോ പറയുന്നത് എന്റെ റോബിനെക്കുറിച്ചാണല്ലോ, അല്ലെക്കില്‍ എന്റെ ദില്‍ഷയെക്കുറിച്ചാണല്ലോ എന്നൊക്കെ പറഞ്ഞ് ഓടി വന്ന് തെറി വിളിക്കുന്നതും സ്റ്റോറി ഇടുന്നതും അല്ലാത്തതുമായ മഹാന്‍മാരോടും മഹതിമാരോടും പറയാനുള്ളത് ഞാന്‍ ഇവിടെ ആരുടേയും പിആർ വർക്ക് എടുത്തവനല്ലെന്നും യൂട്യൂബ് വ്ലോഗർ പറയുന്നു.

ദില്‍ഷയുടെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വരുമ്പോഴും

ദില്‍ഷയുടെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വരുമ്പോഴും അത് കണ്ട് കയ്യടിക്കുന്ന അന്ധമായതോ അല്ലാത്തതോ ആയ ആരാധകരാണ് ഒരു വ്യക്തിയെ ചതിക്കുന്നത്. റോബിന്റെ കേസിലും ഇതാണ് ഉണ്ടായത്. അന്ധമായ ആരാധകരാണ് അങ്ങേരെ പിടിച്ച് എയറില്‍ കയറ്റിയത്. ബ്ലെസ്സ്ലീയുടെ കാര്യത്തിനും ഇങ്ങനെ ഉണ്ടായി. ഇപ്പോഴത് ദില്‍ഷയ്ക്കും സംഭവfച്ചു. നമ്മള്‍ ആരാധിക്കുന്ന ഒരു വ്യക്തിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു തെറ്റ് കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് നിങ്ങളല്ലേ.

അതുപോലെ തന്നെയാണ് ദില്‍ഷ ആർമിയും ഇപ്പോള്‍

അതിന് പകരം അയാള്‍ ചെയ്ത തെറ്റും ശരിയാണെന്ന് പറഞ്ഞ് നടന്ന് കഴിഞ്ഞാല്‍ നിങ്ങള്‍ നടക്കത്തേയുണ്ടാവുകയുള്ളു. ഈ വിഷയത്തില്‍ ഞാന്‍ പ്രതികരിച്ചതിന് പിന്നാലെ എന്റെ ഫോട്ടോയൊക്കെ വെച്ച് കുറെ സ്റ്റോറികള്‍ കണ്ടു. പണ്ട് റോബിന്‍ ആർമി എങ്ങനെയാണോ എന്നെ എയറില്‍ കയറ്റാന്‍ ശ്രമിച്ചത്. അതുപോലെ തന്നെയാണ് ദില്‍ഷ ആർമിയും ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

സമൂഹത്തിന് മുന്നില്‍ ഒരു പെണ്‍കുട്ടിയെ

സമൂഹത്തിന് മുന്നില്‍ ഒരു പെണ്‍കുട്ടിയെ മോശക്കാരിയാക്കിയപ്പോള്‍ സമാധാനമായില്ലേ, കേസ് കൊടുത്തിട്ടുണ്ട്. കാണാം ചേട്ടാം എന്നൊക്കെയാണ് ചിലരുടെ പ്രതികരണം. ദില്‍ഷ കേസ് കൊടുത്തിട്ടുള്ളത് ആ പേജിന്റെ പേരിലാണെങ്കില്‍ അത് നല്ലത്. അവർ അവരുടെ നിരപരാധിത്വം തെളിയിക്കണം. ഞാന്‍ ഒരു സ്ക്രീന്‍ഷോട്ട് വെച്ചത് വെറുതേയല്ല. വെർമികയെന്ന് പറയുന്ന ആ ഒരു പ്രൊഫൈല്‍ നോക്കുന്ന ആള്‍ എന്നോട് പറഞ്ഞത് മൂന്ന് ലക്ഷം എന്നാണ്. അതിന്റെ സ്ക്രീന്‍ ഷോട്ടാണ് ഇവിടെ പങ്കുവെച്ചത്. അക്കാര്യത്തില്‍ എനിക്ക് വ്യക്തതിയില്ലെന്നും അവർ പറഞ്ഞ കാര്യമാണ് പറഞ്ഞതെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു.

ദില്‍ഷ മൂന്ന് ലക്ഷം തന്നെ വാങ്ങിച്ചുവെന്ന്

ദില്‍ഷ മൂന്ന് ലക്ഷം തന്നെ വാങ്ങിച്ചുവെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. വെർമികയുടെ പേജില്‍ മെസേജ് അയച്ചപ്പോള്‍ കിട്ടിയ ഒരു സംഖ്യയാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ അക്കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ല. നിങ്ങള്‍ എല്ലാവരും കൂടെയാണ് അത് മൂന്ന് ലക്ഷ്യമാക്കി മാറ്റിയത്. ഈ സാഹചര്യത്തില്‍ എത്രയാണ് വാങ്ങിച്ചതെന്ന് തെളിയിക്കേണ്ട അവസ്ഥയിപ്പോള്‍ നിങ്ങളാണ് ദില്‍ഷയ്ക്ക് ഉണ്ടാക്കിവെച്ചിരിക്കുന്നത്.

പെണ്ണിനെകള്ളിയാക്കി എന്ന് പറയുന്നവരോടും ചിലത്

പെണ്ണിനെകള്ളിയാക്കി എന്ന് പറയുന്നവരോടും ചിലത് പറയാനുണ്ട്. പെണ്ണി പറഞ്ഞു, പെണ്ണിനെ കള്ളിയാക്കി എന്നുള്ളതൊക്കെ പെട്ടെന്ന് തന്നെ വൈകാരികമായി കത്തിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഇതേ ദില്‍ഷയെ തന്നെ പലരും പലതും പറഞ്ഞ സമയത്ത് പിന്തുണച്ച വ്യക്തിയാണ് ഞാന്‍. ഇതിന്റെ പേരില്‍ ദില്‍ഷയ്ക്കെതിരായി തെറിവിളികളോ കാര്യങ്ങളോ ഒക്കെ വന്ന് കഴിഞ്ഞാല്‍ നാളെ അതും വെച്ച് കണ്ടന്റാക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇതുപോലെ നാട്ടുകാരുടെ പൈസ പോവുന്ന പരസ്യം ഞാന്‍ ഏതായാലും എവിടേയും ചെയ്തിട്ടില്ലെന്നും സായി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+