Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞ് പോയി: റോബിനേയും ആരതിയേയും അപ്പോള്‍ തന്നെ അറിയിച്ചു: ലേഖ

കണ്ണൂരിന്റെ മണ്ണില്‍ ആദ്യമായി ഒരു ഉദ്ഘാടനത്തിന് എത്തിയ ബിഗ് ബോസ് മലയാളം ഫെയിം റോബിന്‍ രാധാകൃഷ്ണനെ സ്വീകരിക്കാന്‍ വലിയ ജനക്കൂട്ടമായിരുന്നു ഇരിട്ടിയില്‍ എത്തിച്ചേർന്നത്. തിരക്കഥാകൃത്തും സംഗീത സംവിധായികയുമായ ലേഖ അംബുജാക്ഷന്‍ വഴിയായിരുന്നു ഇരിട്ടിയിലെ ജ്വല്ലറിയുടെ റീ ലോഞ്ചിന് വേണ്ടി താരം കണ്ണൂരിലെത്തിയത്.

റോബിനെ കൊണ്ടുവരുന്നതില്‍ സ്ഥാപന ഉടമയ്ക്കും അതുപോലെ തന്നെ മലയോര മേഖലയായതിനാല്‍ ആളുകള്‍ എത്തുമോയെന്ന കാര്യത്തില്‍ റോബിനും വലിയ ആശങ്കയുണ്ടായിരുന്നുവെന്നാണ് പരിപാടി വന്‍വിജയമായതിന് പിന്നാലെ ലേഖ അംബുജാക്ഷന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുന്നത്. അതോടൊപ്പം പരിപാടിയെക്കുറിച്ച് സോഷ്യല്‍ മീഡയയിലൂടെ തനിക്ക് വന്ന പ്രതികരണങ്ങളെക്കുറിച്ചും തിരക്കഥാകൃത്ത് വ്യക്തമാക്കുന്നുണ്ട്. ലേഖയുടെ വാക്കുകളിലേക്ക്.

എന്തിനാണ് ആ കമന്റിനെക്കുറിച്ച്

എനിക്ക് ഫേസ്ബുക്കില്‍ വന്ന ഒരു കമന്റ് ആദ്യം തന്നെ ഇവിടെ പറയാം, എന്തിനാണ് ആ കമന്റിനെക്കുറിച്ച് ഇവിടെ പറയുന്നതെന്ന് പലരും ആലോചിക്കുന്നുണ്ടാവും. എന്നാല്‍ അതിന് വ്യക്തമായ കാരണമുണ്ട്. നാട്ടുകാർക്കൊന്നും ഒരു ദ്രോഹവും ചെയ്യാത്ത ആളാണ് റോബിന്‍. അയാള്‍ അയാളുടെ വഴിക്ക് പോവുകയാണ്. ഒന്നും തിരിച്ച് പ്രതീക്ഷിക്കാത്ത ഒരുപാട് ആളുകള്‍ അദ്ദേഹത്തെ നെഞ്ചേറ്റുകയാണ്. എന്നാല്‍ മറുവശത്ത് കുറച്ചാളുകളാവട്ടെ എന്തിനെന്ന് അറിയാതെ വെറുതെ വന്ന് ചൊറിയുകയാണെന്നും ലേഖ പറയുന്നു.

ഇങ്ങേരെ എന്തിനാണ് ഇങ്ങനെ പൊക്കിപ്പിടിക്കുന്നത്

'ഇങ്ങേരെ എന്തിനാണ് ഇങ്ങനെ പൊക്കിപ്പിടിക്കുന്നത്, ഇദ്ദേഹത്തെ കൊണ്ട് എന്താണ് ഉദ്ധേശിക്കുന്നത്' എന്നതായിരുന്നു റോബിന്റെ ഒരു വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍ ഒരാള്‍ ചോദിച്ചത്. താങ്കളെ എന്തുകൊണ്ടാണ് ആരും പൊക്കിപ്പിടിക്കാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇതിന്റെ മറുപടിയെന്നായിരുന്നു ആ ചോദ്യത്തിനോട് പ്രതികരിച്ചത്. അവർക്ക് റോബിനെക്കുറിച്ച് അറിയില്ലെങ്കില്‍ പിന്നെ എന്തിനാണ് അവരുടെ സമയം റോബിന് വേണ്ടി ചിലവഴിക്കുന്നത്.

ഇങ്ങനെ നെഗറ്റീവ് പറയാതെ അവർക്ക്

ഇങ്ങനെ നെഗറ്റീവ് പറയാതെ അവർക്ക് അവരുടെ കാര്യങ്ങളുമായി മുന്നോട്ട് പോയാല്‍ പോരെ. റോബിനെ റീ ലോഞ്ചിന് വേണ്ടി എത്തിക്കുമ്പോള്‍ തീർച്ചയായും സ്ഥാപന ഉടമയ്ക്ക് ആശങ്കയുണ്ടായിരുന്നു. മലയോര മേഖലയില്‍ ആളുകള്‍ വരുമോയന്ന ടെന്‍ഷന്‍ റോബിനും ഉണ്ടായിരുന്നു. എന്നാല്‍ പരിപാടി കഴിഞ്ഞതോടെ സ്ഥാപന ഉടമയ്ക്കും എല്ലാവർക്കും വലിയ സന്തോഷമായി.

Hair care: പനംകുല പോലെയുള്ള മുടി വേണോ: വെറും രണ്ട് മുട്ടയുടെ വെള്ള മതി

ലോകം മുഴുവനുള്ള മലയാളികള്‍ അറിയാന്‍

എംഎസ് ഗോള്‍ഡിന്റെ പേര് കേരളക്കരമുഴുവന്‍ മാത്രമല്ല, ലോകം മുഴുവനുള്ള മലയാളികള്‍ അറിയാന്‍ കാരണമായത് റോബിന്‍ വന്നതുകൊണ്ട് മാത്രമാണ്. സോഷ്യല്‍ മീഡിയയില്‍ അത്രയേറെ ചർച്ചയാകുന്നത് റോബിന്റെ വാർത്തകളാണ്. ഏതെങ്കിലും സിനിമ താരങ്ങളാണെങ്കില്‍ പോലും ഇത്രയേറെ ഹൈപ്പ് കിട്ടുമായിരുന്നില്ല. അവർ എടുത്ത ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു റോബിനെ വിളിക്കുക എന്നുള്ളതെന്നാണ് സേതു എന്നയാള്‍ പ്രതികരിക്കുന്നത്. അത് തീർച്ചയായും ശരിയായും.

ഇത്തരമൊരു പരിപാടിയുടെ ഭാഗമാവാന്‍

ഇത്തരമൊരു പരിപാടിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനമുണ്ട്. ഇരിട്ടിക്കാർക്കും എം എസ്‍ ഗോള്‍ഡിനോട് വലിയ നന്ദിയുണ്ട്. റോബിന്‍ വരുന്നത് കണ്ണൂരില്‍ വലിയ ചർച്ചാ വിഷയമായിരുന്നു. ജ്വല്ലറിയുടെ ഭാഗത്ത് നിന്നും വലിയ പ്രമോഷനും ഉണ്ടായിരുന്നു. എല്ലാത്തിനും കൂടെ ഒരു സൂപ്പർ ഹിറ്റ് പടത്തിന്റെ റിസല്‍ട്ടായിരുന്നു ലഭിച്ചതെന്നും ലേഖ അംബുജാക്ഷന്‍ പറയുന്നു.

റോബിന്‍ വിളിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരോടും

റോബിന്‍ വിളിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരോടും പറയാന്‍ പറ്റുന്ന കാര്യമാണെങ്കില്‍ ഞാന്‍ ഷെയർ ചെയ്യും, പബ്ലിക്ക് ആക്കാന്‍ പറ്റാത്തതാണെങ്കില്‍ ഷെയർ ചെയ്യാന്‍ സാധിക്കില്ലലോ. വിലാസിനി എന്ന ചേച്ചി ഇട്ട ഒരു കമന്റ് ഞാന്‍ റോബിനും ആരതിക്കും അയച്ച് കൊടുത്തിരുന്നു. ലേഖയ്ക്ക് ഒരുപാട് നന്ദി, ഇത്രയും ബുദ്ധിമുട്ടി ഞങ്ങളുടെ മുത്തിനെ കൊണ്ടുവന്നതിന്. 40 കിലോമീറ്റർ യാത്ര ചെയ്ത് 10 മണിക്ക് തന്നെ അവിട എത്തി. തിരക്കുകള്‍ക്കിടയില്‍ ആ മുഖമൊന്ന് തൊടാനും കൈത്തണ്ടയിലൊരു ഉമ്മ കൊടുക്കാനും സാധിച്ചതിലും ഒരുപാട് സന്തോഷം. സെല്‍ഫി എടുക്കാന്‍ പറ്റിയില്ല, അത്രക്ക് ജനസാഗരമായിരുന്നില്ലേ' എന്നായിരുന്നു കമന്റ്.

വിലാസിനിയുടെ ആ കമന്റ് കണ്ടപ്പോള്‍ എന്റെ

വിലാസിനിയുടെ ആ കമന്റ് കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞ് പോയി. ഇതൊക്കെയായിരുന്നു റോബിനെ കൊണ്ടുവരികയെന്ന എന്റെ തീരുമാനത്തിന്റെ ഭാഗം. റോബിനെ ഒരുപാട് സ്നേഹിക്കുന്ന ആളുകള്‍ അവിടെയൊക്കെ ഉണ്ടാവും എന്ന് അറിയുന്നത് കൊണ്ടായിരുന്നു ജ്വല്ലറി ഉടമയുടെ മുന്നിലേക്ക് ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടത്. ആ പരിപാടി സൂപ്പർ ഹിറ്റാക്കി തന്ന എല്ലാവർക്കും നന്ദിയെന്നും ലേഖ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+