Get Updates
Get notified of breaking news, exclusive insights, and must-see stories!

'സീസൺ 4 ൽ നിന്നും ആളുകൾ റിക്കവറാവാത്തത് കൊണ്ടാണ്, ആയാൽ ഈ ഗെയിമൊന്നും നടക്കില്ല'; സായ്

നാർസിസിസ്റ്റ് മെന്റാലിറ്റിയുള്ള ഒരാളെ ഡീൽ ചെയ്യുന്നത് അറിയില്ലെന്നാണ് താൻ മനസിലാക്കിയ പ്രധാന കാര്യമെന്നും താനൊരിക്കലും ഷോയിൽ ഫേക്ക് ആയി നിൽക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും ജാസ്മിൻ പറഞ്ഞിരുന്നു.

bin-Jasmine Controversy

കൊച്ചി: കഴിഞ്ഞ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു ജാസ്മിൻ എം മൂസ പങ്കിട്ട ഒരു വീഡിയോ വലിയ ചർച്ചയായിരുന്നു. റോബിനെ പരോക്ഷമായി കടന്നാക്രമിച്ചും ബിഗ് ബോസ് ഷോയിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെന്തെന്നുമൊക്കെ വിവരിക്കുന്നതായിരുന്നു വീഡിയോ.

തനിക്ക് ഒരിക്കലും നാർസിസിസ്റ്റ് മെന്റാലിറ്റിയുള്ള ഒരാളെ ഡീൽ ചെയ്യുന്നത് അറിയില്ലെന്നാണ് താൻ മനസിലാക്കിയ പ്രധാന കാര്യമെന്നും താനൊരിക്കലും ഷോയിൽ ഫേക്ക് ആയി നിൽക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ജാസ്മിന്റെ ഈ വീഡിയോയിൽ പ്രതികരിക്കുകയാണ് യുട്യൂബ് വ്ലോഗർ സായ് കൃഷ്ണ. സായിയുടെ വീഡിയോയിൽ പറയുന്നത് ഇങ്ങനെ

 ബിഗ് ബോസ് ഹൗസിൽ മിസ് ചെയ്ത കളികൾ

ബിഗ് ബോസ് ഹൗസിൽ മിസ് ചെയ്ത കളികൾ

'ബിഗ് ബോസ് മത്സരാർത്ഥികളെ സംബന്ധിച്ചെടുത്തോളം അവർ പുറത്തിറങ്ങിയാലാണ് യഥാർത്ഥ ബിഗ് ബോസ് നടക്കുന്നത്. ജാസ്മിൻ ഒരു വീഡിയോ പങ്കിട്ടിരുന്നു. എന്തൊക്കെയാണ് അവർ ബിഗ് ബോസ് ഹൗസിൽ മിസ് ചെയ്തത് , അവർക്ക് സംഭവിച്ചത് എന്നതൊക്കെയാണ് അവർ പറയുന്നത്. നാർസിസ്റ്റ് മെന്റാലിറ്റിയുള്ള ഒരാളെ ഡീൽ ചെയ്യാൻ അറിയില്ലെന്നാണ് ജാസ്മിൻ പറയുന്നത്. ഒരുപക്ഷേ അങ്ങനെ ഒരു അനുഭവം അവർക്കുണ്ടാകാം.

ബിഗ് ബോസ് എന്നതിൽ ഇമോഷ്ണൽ ബാലൻസ് വേണം

ബിഗ് ബോസ് എന്നതിൽ ഇമോഷ്ണൽ ബാലൻസ് വേണം

അവരുടെ ജീവിത്തിലേക്ക് കടന്ന് വരുന്ന ആളുകളേയെല്ലാം ഒരുപക്ഷേ ആ കാഴ്ചപ്പാട് വെച്ച് അവർ താരതമ്യം ചെയ്തേക്കും. അവരെ അതുകൊണ്ട് തന്നെ ഒരിക്കലും കുറ്റപ്പെടുത്താൻ പറ്റില്ല. ബിഗ് ബോസ് എന്നതിൽ ഇമോഷ്ണൽ ബാലൻസ് വേണം, ഇമോഷൻ വെച്ച് എങ്ങനെ കളിക്കാമെന്ന് അറിയണം. ആളുകളുടെ മനസ് വെച്ച് കളിക്കേണ്ട കളിയാണ് ബിഗ് ബോസ്.

ജാസ്മിനെ സംബന്ധിച്ച് ഒരു പോസറ്റീവ് കാര്യമുണ്ട്

ജാസ്മിനെ സംബന്ധിച്ച് ഒരു പോസറ്റീവ് കാര്യമുണ്ട്

പുറത്ത് ആളുകൾ ഇങ്ങനെ ചിന്തിച്ചേക്കുമെന്ന് ആലോചിച്ച് വേണം കളിക്കാൻ. ഒരു പ്രോപ്പർ പ്ലാൻ ഇല്ലാതെ നിങ്ങൾ അതിൽ കയറി പിന്നീട് കാര്യങ്ങൾ നിങ്ങൾക്ക് മനസിലായി. ജാസ്മിനെ സംബന്ധിച്ച് ഒരു പോസറ്റീവ് കാര്യമുണ്ട്. ഇത് മനസിലായിട്ടും എന്നാൽ പിന്നെ ഞാനും അങ്ങനെ കളിക്കാം എന്ന് അവർ വിചാരിച്ചിട്ടില്ല.

 ഇതൊക്കെ ഗെയിമിന്റെ ഭാഗമായി കാണണം

ഇതൊക്കെ ഗെയിമിന്റെ ഭാഗമായി കാണണം

സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ് എന്നതാണ്. ആർക്കും ഉപദ്രവമില്ലാതെ സർവ്വൈവ് ചെയ്ത് മുന്നോട്ട് പോകുന്നൊരാളാണ് എന്നുണ്ടെങ്കിൽ ,അവർക്ക് പക്ഷേ അങ്ങനെ ഫേക്ക് ആയി നിന്ന് കുറെക്കാലം കളിക്കാനും പറ്റില്ല. ഗെയിം ഗെയിമായിട്ട് പോകും , അതിൽ മാനിപ്പുലേഷൻ ഉണ്ടാകും, ഗെയിം കഴിഞ്ഞാലും യൂസ് ഫുൾ ആയി മാനിപ്പുലേറ്റ് ചെയ്ത് കൊണ്ട് നടക്കുന്നവർ ഉണ്ടാകും, ഇതൊക്കെ ഗെയിമിന്റെ ഭാഗമായി കാണണം. കഴിഞ്ഞ സീസണിൽ നിന്നും ആളുകൾ റിക്കവർ ആവാത്തത് കൊണ്ട് ഈ ഗെയിമൊക്കെ വർക്ക് ചെയ്യും. ആളുകൾ ഇതിൽ നിന്ന് റിക്കവറായാൽ ഈ ഗെയിമൊന്നും വർക്കാവില്ല, അത്രയേ ഉള്ളൂ', സായ് പറഞ്ഞു.

 ജാസ്മിനൊക്കെ നല്ല മനസാണ്

ജാസ്മിനൊക്കെ നല്ല മനസാണ്

'ജാസ്മിൻ തന്റെ സ്റ്റോറിയിൽ നിർവാൺ എന്ന കുട്ടിക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് പോസ്റ്റിട്ടുണ്ടായിരുന്നു.എസ്എംഎ ടൈപ്പ് 2 രോഗബാധിതനായ ഒന്നരവയസുകാരന് ചികിത്സാ സഹായം തേടിയായിരുന്നു വീഡിയോ. ഇതിൽ കുട്ടിക്ക് വേണ്ടി സഹായം കണ്ടെത്താൻ റോബിനേയും അവർ തന്റെ വീഡിയോയിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ മുൻപേ തന്നെ അത് ചെയ്തിട്ടുണ്ടെന്നാണ് റോബിൻ നൽകിയ മറുപടി. ഈ അടിക്കിടയിലും അവർ ഇതൊക്കെ ചെയ്യാൻ താത്പര്യം കാണിക്കുന്നുവെന്നത് വലിയ കാര്യമാണ്.ബേസിക്കലി മനസിലാക്കേണ്ടത് ഇവരൊക്കെ നല്ലമനസുള്ളവരാണ്. കുട്ടിയെ സഹായിക്കാൻ എല്ലാവരും തയ്യാറാകണമെന്നും സായ് ആവശ്യപ്പെട്ടു.

ഉണ്ണി മുകുന്ദൻ-സായ് കൃഷ്ണ വിവാദം

വ്ലോഗറായ സായ് കൃഷ്ണ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തിനെ കുറിച്ച് റിവ്യൂ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് വാർത്തകളിൽ ഇടംപിടിച്ചത്. സിനിമാ റിവ്യൂക്കെതിരെ സായിയെ വിളിച്ച് ഉണ്ണി ദേഷ്യപ്പെടുകയും അധിക്ഷേപം ചൊരിയുകയും ചെയ്തിരുന്നു. ഇതിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും സംഭവത്തിൽ പിന്നീട് ഉണ്ണി ക്ഷമ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+