Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് മോട്ടിവേഷന്‍ തരാന്‍ ആരുമുണ്ടായിരുന്നില്ല, 32 വര്‍ഷത്തെ ഡെഡിക്കേഷനാണ് അവിടെ എത്തിച്ചത്'

robin

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ടും, ഇന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം തിളങ്ങി നില്‍ക്കുന്ന താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. കിരീടം സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന താരമാണ് റോബിന്‍. നിരവധി ആരാധകരാണ് റോബിന്‍ രാധാകൃഷ്ണനുള്ളത്. അതുകൊണ്ട് തന്നെ നിരവധി ഉദ്ഘാടന ചടങ്ങുകളിലാണ് റോബിന്‍ പങ്കെടുക്കുന്നത്. ഇങ്ങനെ റോബിന്‍ എത്തുന്ന ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

വൈറല്‍ വീഡിയോ

വൈറല്‍ വീഡിയോ

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയാണ് വൈറലാകുന്നത്. കൊല്ലത്തെ ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റോബിന്‍. ഇവിടെയെത്തിയ റോബിന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന ഉപദേശത്തെ കുറിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്. ഇതോടൊപ്പം താന്‍ ബിഗ് ബോസില്‍ എത്തിയതിനെ കുറിച്ചും റോബിന്‍ പറയുന്നുണ്ട്. റോബിന്റെ വാക്കുകളിലേക്ക്....

മയക്കുമരുന്നിനെതിരെ ക്യമ്പയിന്‍

മയക്കുമരുന്നിനെതിരെ ക്യമ്പയിന്‍

നമ്മുടെ കുട്ടികള്‍ക്ക് എല്ലാ രീതിയിലും വഴി തെറ്റിപ്പോകാനുള്ള എല്ലാ സാധ്യതയും ഇന്നുണ്ട്. തുറന്നുപറഞ്ഞാല്‍, ഇന്ന് മയക്കുമരുന്ന് ലഭ്യമാകുന്ന പല സ്‌കൂളുകളെ കുറിച്ച് നമുക്ക് അറിയാം. മയക്കുമരുന്നിനെതിരെ ക്യമ്പയിന്‍ വരെ നടത്തുന്ന ഒരാളാണ്. കുട്ടികളെ നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നമുക്ക് രണ്ട് വഴികളുണ്ട്.

നമ്മുടെ ജീവിതം നശിപ്പിക്കുന്നത്

നമ്മുടെ ജീവിതം നശിപ്പിക്കുന്നത്

ഒന്ന് നമുക്ക് നല്ല രീതിയില്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ജീവിതത്തില്‍ മുന്നേറി മറ്റുള്ളവര്‍ക്ക് ഒരു ഇന്‍സ്പിരേഷനാവാന്‍ സാധിക്കും. രണ്ടാമത്തെ വഴി , ഇതേ പോലുള്ള കാര്യങ്ങള്‍ ഉപയോഗിച്ച് നമ്മുടെ ജീവിതം നശിപ്പിക്കുന്നത്. നമ്മുടെ കയ്യിലാണ് നമ്മുടെ ഡിസിഷന്‍ ഇരിക്കുന്നതെന്ന് റോബിന്‍ പറഞ്ഞു. രക്ഷിതാക്കളോട് ചെറിയ അപേക്ഷയും റോബിന്‍ പരിപാടിക്കിടെ പറഞ്ഞു.

വിഷമം വന്നുകഴിഞ്ഞാല്‍

വിഷമം വന്നുകഴിഞ്ഞാല്‍

കുട്ടിയായരിക്കെ ഞാന്‍ അനുഭവിച്ച ഒരു കാര്യം പറയാം, എന്റെ അച്ഛനും അമ്മയും എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തരുന്നുണ്ടായിരുന്നു. പക്ഷേ, എനിക്ക് ഒരു വിഷമം വന്നുകഴിഞ്ഞാല്‍ ആദ്യമൊക്കെ ഞാന്‍ പറയും. അന്ന് വഴക്കോ അടിയോ കിട്ടുമ്പോള്‍ പിന്നെ ഞാന്‍ പറയാതിരിക്കാന്‍ തുടങ്ങി.

നമ്മള്‍ പറഞ്ഞ് മനസിലാക്കണം

നമ്മള്‍ പറഞ്ഞ് മനസിലാക്കണം

പറഞ്ഞു കഴിഞ്ഞാല്‍ അടി കിട്ടുമോ, അതുകൊണ്ട് ചീത്ത വിളിക്കുമോ എന്നൊക്കെ ആലോചിച്ച് ഞാന്‍ പറയാതിരിക്കാന്‍ തുടങ്ങി. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ കുട്ടികളുമായി ശരിയായ രീതിയില്‍ ആശയ വിനിമയം നടത്തണം. അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കണം. ഒരു ദിവസം അഞ്ചോ പത്തോ മിനിറ്റോ ഇരുന്ന് മോനോ നീ ഒക്കെയാണോ. ഒരു പക്ഷേ, പ്രശ്‌നം പറഞ്ഞു കഴിഞ്ഞാല്‍, അവനെ വഴക്ക് പറയുന്നത് മുമ്പ് ആ പ്രശ്‌നം എങ്ങനെ സോള്‍വ് ചെയ്യാമെന്ന്, അതും കൂടെ നമ്മള്‍ പറഞ്ഞ് മനസിലാക്കണം.

വിജയിക്കണം എന്ന് പറയുകയാണ്

വിജയിക്കണം എന്ന് പറയുകയാണ്

കാരണം, നമ്മള്‍ എല്ലാവരും വിജയിക്കണം, വിജയിക്കണം എന്ന് പറയുകയാണ്. അതിന്റെ കൂട്ടത്തില്‍ നമ്മള്‍ തോറ്റു കഴിഞ്ഞാല്‍ നമുക്ക് ലൈഫില്‍ ഒരു തോല്‍വി സംഭവിച്ച് കഴിഞ്ഞാല്‍ അതില്‍ നിന്ന് എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കാം. എങ്ങനെ ഓവര്‍കം ചെയ്യാമെന്ന് കൂടി നമ്മള്‍ പറഞ്ഞു കൊടുക്കണം.

മോട്ടിവേഷന്‍ തരാന്‍

മോട്ടിവേഷന്‍ തരാന്‍

എന്റെ സ്‌കൂള്‍, കോളേജ് ടൈമിലോ എന്നെ മോട്ടിവേറ്റ് ചെയ്യാനോ എനിക്കൊരു ഗൈഡ് ലൈന്‍ തരാനോ, മോട്ടിവേഷന്‍ തരാനോ ആരുമുണ്ടായിരുന്നില്ല. നമുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും കാര്യങ്ങളുമുണ്ട്. അതുകൊണ്ട് ഒരു കുട്ടിയുടെ അടിസ്ഥാനപരമായ മാനസിക ആരോഗ്യത്തിന് നമ്മള്‍ പ്രധാന്യം കൊടുക്കണമെന്ന് രോബന്‍ പറഞ്ഞു.

തന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നത്

തന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നത്

ബിഗ് ബോസ് ഷോയെ കുറിച്ചും റോബിന്‍ പറഞ്ഞു, ആ ഷോയാണ് തന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നത്. പക്ഷേ, ആ ഒരു ഷോയിലേക്ക് എത്താന്‍ വേണ്ടി 32 വര്‍ഷത്തെ ഹാര്‍ഡ് വര്‍ക്ക്, ഡെഡിക്കേഷന്‍ ഉണ്ടായിരുന്നെന്ന് റോബിന്‍ പറഞ്ഞു. റോബിന്റെ വാക്കുകള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+