Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ പറഞ്ഞത് കേട്ട് ഉമ്മ പേടിച്ചു പോയി: ശർദ്ദില്‍ വീഡിയോ മുതല്‍ ബ്ലെസ്ലീ വരെ, ആഞ്ഞടിച്ച് ഷിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിനെതിരെ വീണ്ടും ആരോപണവുമായി ഷിയാസ് കരീം. റോബിന്റെ ഒരു ഇന്‍ർവ്യൂ കണ്ട് ചിരി സഹിക്കാന്‍ പറ്റിയില്ല. എന്നെ നേരിട്ട് കാണാതെയാണ് എന്റെ ശരീരത്തെക്കുറിച്ചൊക്കെ പറയുന്നത്. റോബിനെ എനിക്ക് നേരിട്ട് അറിയാത്ത കാലത്താണ് എന്റെ ഒരു സുഹൃത്ത് ആവശ്യപ്പെട്ടതുകൊണ്ട് റോബിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ അയച്ച് കൊടുത്തിരുന്നുവെന്നും ഷിയാസ് പറയുന്നു. സൈന സൌത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഡോക്ടറാണല്ലോ അദ്ദേഹം. അതിനുള്ള ബഹുമാനം കൊടുക്കണമല്ലോയെന്നും ഷിയാസ് കരീം പറയുന്നു. ഒരു ഡോക്ടറായിട്ട് ഇങ്ങനെയൊക്കെ കാണിച്ച് നടക്കുമ്പോള്‍ ഡോക്ടർമാരോട് തന്നെയുള്ള ഒരു ഇത് പോവുകയാണ്. വളരെ അച്ചടക്കമുള്ള ജീവിതം നയിക്കുന്നവരാണ് ഡോക്ടർമാർ. എന്റെ നാട്ടിലും ഡോക്ടർമാരുണ്ട്. അവരൊക്കെ അടിപൊളിയാണ്. എല്ലാവരും പറയുന്നത് എനിക്ക് റോബിനോട് ഈഗോയാണെന്നാണ്. എന്നാല്‍ അതിന്റെ യാതൊരു ആവശ്യവും എനിക്കില്ല. എനിക്ക് ഈഗോ വരണമെങ്കില്‍ അത് ഏതെങ്കിലും നടന്മാരോട് ആവാം. വ്യക്തിപരമായി അറിയാത്ത ഒരാളോട് എനിക്ക് ഈഗോ ഉണ്ടാവേണ്ട സാഹചര്യമേയില്ല.

 robinradhakrishnan

ഇന്‍സ്റ്റഗ്രാം വഴിയാണ് എനിക്ക് കൂടുതല്‍ പരിപാടികള്‍ ലഭിക്കുന്നത്. എിക്ക് മാനേജരോ, ഫോണ്‍ എടുക്കാന്‍ അല്ലെങ്കില്‍ ശർദ്ദില്‍ വീഡിയോ എടുക്കാനുള്ള ആളൊന്നും ഇല്ല. എന്ത് കോമഡിയാണ് അയാള്‍. ബ്ലെസ്ലിയേയും റിയാസിനേയും ഞാന്‍ സപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ആ പോസ്റ്റ് ഞാന്‍ പിന്നീട് പിന്‍വലിച്ചു. ഇവരൊക്കെ പുറത്ത് ഇറങ്ങിയപ്പോള്‍ വേറെ രീതിയിലാണ് മുന്നോട്ട് പോവുന്നത്.

റിയാസ് ഒക്കെ, ബ്ലെസ്ലിയൊന്നും ഞാന്‍ വിചാരിച്ച ആളെ അല്ല. റോബിനുമായി മുട്ടം വഴക്കുണ്ടായ ആള്‍ ഇപ്പോള്‍ റോബിനുമായി കമ്പനിയൊക്കെയായി അഭിനയിക്കുകയാണ്. അതൊക്കെ എനിക്ക് വളരെ അധികം ആർട്ടിഫിഷ്യലായി തോന്നി. ബിഗ് ബോസില്‍ കയറുന്നതിന് മുമ്പ് റോബിന്‍ എനിക്ക് മെസേജ് അയച്ചിരുന്നു. അത് എല്ലാവർക്കും അദ്ദേഹം അയച്ചുകാണും. രണ്ട് വഞ്ചിയിലും കാല് വെക്കുന്ന ഒരാളെപ്പോലെയാണ് റോബിനെക്കുറിച്ച് എനിക്ക് തോന്നിയത്.

shiyas

റോബിന്‍ പറഞ്ഞത് എനിക്ക് ഫേമസ് ആവണമെങ്കില്‍ അവന്‍ വേണമെന്നാണ്. എന്നാല്‍ എനിക്ക് പുള്ളിയുടെ കാര്യം സംസാരിക്കാന്‍ പോലും താല്‍പര്യമില്ല. എന്റെ നാവുകൊണ്ട് സംസാരിക്കാനുള്ള യോഗ്യത പുള്ളിക്കില്ല. ഒരു വ്യക്തിത്വവും ക്വാളിറ്റിയും പുള്ളിക്കില്ല. അതുണ്ടായിരുന്നെങ്കില്‍ ഇമ്മാതിരി വീഡിയോ എടുക്കാന്‍ നില്‍ക്കില്ലെന്നും ഷിയാസ് കരീം പറയുന്നു.

വാഹന അപകടം ഉണ്ടാവുമ്പോള്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പോവാനാണ് നമ്മള്‍ നോക്കുക. അല്ലാതെ ആ വണ്ടിയുടെ ഫോട്ടോ എടുത്ത് യൂട്യൂബ് ചാനലില്‍ ഇടീക്കാന്‍ നോക്കുമോ. റോബിനെതിരെ പറഞ്ഞ ആരവിന് വലിയ ഭീഷണി ഉണ്ടെന്നാണ് കേട്ടത്. എന്റെ കാര്യത്തില്‍ എനിക്കെതിരെ ആരും അങ്ങനെയൊന്നും ക്വട്ടേഷന്‍ കൊടുക്കില്ല. ഞാന്‍ എന്തായിരുന്നു, എന്ത് ചെയ്തിരുന്നു, എവിടെ നില്‍ക്കുന്നു എന്നുള്ളതൊക്കെ അന്വേഷിക്കണം.

റോബിന്റെ പേരും പറഞ്ഞ് എന്നെ ആരും ഇതുവരെ വിളിച്ചിട്ടില്ല. എന്നെ ആർക്കും വിളിക്കേണ്ട കാര്യമില്ല. വളരെ ക്ലിയറായ കാര്യമാണ് ഞാന്‍ പറഞ്ഞത്. അന്തം ഫാന്‍സുകാർ ഒഴികെയുള്ളവർക്ക് ഞാന്‍ പറയുന്നത് മനസ്സിലാവും. റോബിന്‍ വിവാഹം കഴിക്കാന്‍ പോവുന്ന ആരതിയെക്കുറിച്ച് ഞാന്‍ എന്തോ പറഞ്ഞെന്ന് റോബിന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ട്. വീട്ടിലിരിക്കുന്ന രക്ഷിതാക്കളെയോ കെട്ടാന്‍ പോകുന്ന പെണ്ണിനെയൊന്നും ഞാന്‍ പറയില്ല. എനിക്ക് പറയാനുള്ളത് നിന്നോടാണെങ്കില്‍ അത് മുഖത്ത് നോക്കി പറയും.

നേരിട്ട് കണ്ടാല്‍ നേരിട്ട് തന്നെ ചോദിക്കും. ഇടിക്കാനൊന്നും നില്‍ക്കില്ല. അതിനേക്കാള്‍ ശക്തമായി സംസാരിക്കാന്‍ എനിക്ക് അറിയാം. വെറുതെ ഒച്ചവെക്കാനൊന്നും എനിക്ക് അറിയില്ല. ഒരു മീഡിയയുടേയും പിന്തുണയിലല്ല ഞാന്‍ ഇവിടം വരെ വന്നത്. ഒറ്റക്കാണ് വന്നത്. എനിക്കൊരു പിആറും പ്രചരണവും ഇല്ല. ആരതിയുമായി എനിക്കൊരു വിഷയവും ഇല്ല. ഞാന്‍ അവരെക്കുറിച്ച് ഒരു അക്ഷരം പറഞ്ഞിട്ടില്ല. റോബിന്‍ പറഞ്ഞത് കേട്ട് എന്റെ ഉമ്മ പേടിച്ചു പോയി. ഒറ്റക്ക് എറണാകുളത്തേക്ക് ഒന്നും പോവണ്ടാന്നൊക്കെ ഉമ്മ പറഞ്ഞു.

ആ വീഡിയോയില്‍ റോബിന്‍ കൃത്യമായി പറയുന്നുണ്ട് വീട്ടുകാരെയൊക്കെ ചീത്ത വിളിപ്പിക്കണോയെന്ന്. അത് അയാള്‍ ചെയ്തു. എന്റെ ഉമ്മായെയൊക്കെ ചീത്ത വിളിച്ചത് കണ്ടപ്പോള്‍ വലിയ വിഷമം ആയി. എനിക്കെതിരെ ഉണ്ടായ വിമർശനങ്ങളില്‍ എനിക്ക് യാതൊരു വിഷയവും ഇല്ല. നേരിട്ടായിരുന്നെങ്കില്‍ ചോദിക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+