കുറച്ചുപേർ എന്നെ ഓള്‍റെഡി ടാർഗറ്റ് ചെയ്തു: തനിക്ക് നൂറിലേറെ ആർമി ഗ്രൂപ്പുണ്ടെന്നും സൂര്യ ജെ മേനോന്‍
വർഷങ്ങളായി കലാരംഗത്തുണ്ടെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലുടെ പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയമായ താരമാണ് സൂര്യ ജെ മേനോന്‍. ബിഗ് ബോസില്‍ 92 ദിവസത്തോളം പൂർത്തിയാക്കിയ താരം 13 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി തന്റെ വിശേഷങ്ങളുമായി ആരാധകർക്ക് മുമ്പില്‍ എത്തിയിരിക്കുകയാണ് താരം.
ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രയാസകരമായ കാര്യങ്ങള്‍ക്കൊപ്പം ബിഗ് ബോസിലെ അനുഭവങ്ങളും ഫ്ളവേഴ്സ് ചാനലിന്റെ ഒരു കോടിയെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സൂര്യ ജെ മേനോന്‍ പറയുന്നു. ഷോയില്‍ പങ്കെടുത്ത താരത്തിന് ഒരു ലക്ഷം രൂപ നേടാനും സാധിച്ചു. താരത്തിന്റെ വാക്കുകളിലേക്ക്

ബിഗ് ബോസില്‍ ഉണ്ടായിരുന്ന സമയത്ത് ആദ്യമൊക്കെ വേഗം പുറത്ത് പോവണമേ എന്ന് പ്രാർത്ഥിക്കുമായിരുന്നു. എന്നാല്‍ ഇറങ്ങിയ സമയത്ത് വളരെ സന്തോഷത്തോടെയാണ് പോയത്. അത് അന്നത്തെ എന്റെ മുഖം കണ്ടാല്‍ അറിയാം. കരച്ചിലൊന്നും ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ അത്യാവശ്യം കരച്ചിലുണ്ടായിരുന്നു. മറ്റുള്ള മത്സരാർത്ഥികളും കരയാറുണ്ടായിരുന്നു. എന്നാല്‍ എന്റെ കരച്ചില്‍ മാത്രമായിരുന്നു കണ്ടത്. കുറച്ചുപേർ എന്നെ ഓള്‍റെഡി ടാർഗറ്റ് ചെയ്തുവെച്ചിരുന്നുവെന്നും സൂര്യ പറയുന്നു.
മീനാക്ഷിയെ ചേർത്ത് പിടിച്ച് കാവ്യ മാധവന്‍: ചിത്രം വൈറല്‍, മീനൂട്ടി മഞ്ജു വാര്യറെ മറന്നോയെന്ന് ആരാധകർ

വളരെ തുറന്ന് സംസാരിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് വേണമെങ്കില്‍ അവിടെ എന്റെ പോസിറ്റീവ് വശങ്ങള്‍ മാത്രം കാണിച്ച് നില്‍ക്കാമായിരുന്നു. പക്ഷെ ഞാനെന്റെ നെഗറ്റീവ് സൈഡും അവിടെ കാണിച്ചു. ഞാന്‍ ഒറ്റക്കും കണ്ണാടി നോക്കിയും സംസാരിച്ചു. മാറി നിന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ഏറ്റവും വലിയ തെറ്റായി മള്ളവർ കാണുന്നത് എന്റെ ഒരു ഫീലിങ് ഞാന്‍ പ്രകടിപ്പിച്ചു. ഇതൊന്നും മലയാളി പ്രേക്ഷകർക്ക് സ്വീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളായിരുന്നു.

അതുകൊണ്ട് ഒരു വിഭാഗം ആളുകള്‍ക്ക് എന്നോട് ഇഷ്ടക്കുറവ് ഉണ്ടായത്. ഒരിക്കല്‍ ഒരാളെ വെറുത്താല്‍ അത് ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ എന്ന് പറയുന്നത് പോലെയാണ് എന്റെ കാര്യത്തില്‍ സംഭവിച്ചത്. എന്നെ സ്നേഹിക്കുന്ന, എന്റെ എല്ലാ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി തന്നെ കൂടെ നില്‍ക്കുന്ന ഒത്തിരിയാളുകളുമുണ്ട്. എനിക്ക് അത് മതിയെന്നും ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടിയായി സൂര്യ പറയുന്നു.

സമൂഹ്യ മാധ്യമങ്ങളിലാണ് കൂടുതല്‍ എതിരാളികള്‍. അതിനപ്പുറം നേരില്‍ കാണുന്നവർക്കെല്ലാം സ്നേഹമാണ്. ഞാന്‍ പുറത്തേക്ക് ഇറങ്ങുന്ന സമയത്തൊക്കെ അമ്മമാരൊക്കെ ഓടിവന്ന് കെട്ടിപ്പിടിച്ച് കരയും . മോളെ പേലായാണ് എന്നെ കാണുന്നതെന്ന് അവർ പറയും. അതുപോലെ സ്കളില്‍ പഠിക്കുന്ന പിള്ളേരൊക്കെ വന്ന് ചേച്ചിയെ പോലൊരു ചേച്ചി ഞങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴൊരു സന്തോഷമാണ്.

എനിക്കൊരു നൂറിലധികം ആർമി പേജുകള്‍ ഉണ്ടായിരുന്നു. അതൊക്കെ എന്റെ തെറ്റുകളും കുറവുകളും മനസ്സിലാക്കി വന്ന കുറേ പിള്ളേരാണ്. അവരോടൊക്കെ എനിക്കവളരെ അധികം സന്തോഷമാണ്. ബിഗ് ബോസിന് മുമ്പ് ഗള്‍ഫില്‍ റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. നല്ല രീതിയിലുള്ള ശമ്പളം ഉണ്ടായിരുന്നു. എന്നാല്‍ അമ്മയുടെ ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം തിരികെ വരേണ്ടി വന്നു.

അതിന് ശേഷം വീണ്ടും ദുബായില്‍ പോയി. ടൂറിസം ഡിപ്പാർട്ട്മെന്റില്‍ അസിസ്റ്റന്റ് മാനേജറായിട്ടായിരുന്നു. ഇതിനിടയ്ക്കാണ് നാട്ടില്‍ വന്ന് അഭിനയിച്ചിരുന്നത്. ദുബായിയില്‍ ആദ്യ കാലത്ത് സുഖകരമായ ജീവിതമായിരുന്നു. എന്നാല്‍ പിന്നീട് സാമ്പത്തിക മാന്ദ്യം വന്നതോടെ ബിസിനസ് ഒക്കെ പ്രശ്നമായി സ്ഥാപനം പൂട്ടേണ്ട സാഹചര്യമായി. ഇതേ തുടർന്നാണ് ചേരിപ്രദേശം എന്നൊക്കെ പറയുന്ന സ്ഥലത്തേ താമസം മാറേണ്ടി വന്നത്. ലാവിഷായ സ്ഥലത്തും അതുപോലെ മോശമായ സാഹചര്യത്തിലും ഞാന്‍ ജീവിച്ചിട്ടുണ്ടെന്നും സുര്യ തുറന്ന് പറയുന്നു.












Click it and Unblock the Notifications