കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"തക്കസമയത്ത് അലർട്ട് മെസേജ് തന്നിരുന്നില്ലെങ്കിൽ ഞാനാ പണം അയച്ചു കൊടുത്തേനെ" തട്ടിപ്പ് വന്ന വഴി പറഞ്ഞ് ആര്യ

Google Oneindia Malayalam News

ഇന്റർനെറ്റ് ബാങ്കിംഗ് വ്യാപകമായതോടെ ലതരത്തിലുള്ള വാർത്തകളാണ് ഹൈടെക് തട്ടിപ്പുകളെക്കുറിച്ച് പുറത്തുവരുന്നത്. തനിക്ക് നേരിടേണ്ടി വന്ന തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും അവതാരകയുമായ ആര്യ.തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് വെളിപ്പെടുത്തൽ.

കേരള പോലീസ് ചില്ലറക്കാരല്ല; ബംഗളൂരു സിറ്റി, മുംബൈ പൊലീസുകളെ പിന്നിലാക്കി അപൂര്‍വ്വ നേട്ടംകേരള പോലീസ് ചില്ലറക്കാരല്ല; ബംഗളൂരു സിറ്റി, മുംബൈ പൊലീസുകളെ പിന്നിലാക്കി അപൂര്‍വ്വ നേട്ടം

1

ഷോകൾക്ക് അവതാരകയായെത്തുന്നതിന് പുറമേ സ്വന്തമായി ഒരു ബൊട്ടീക്കും ആര്യ നടത്തിവരുന്നുണ്ട്. കാഞ്ചീവരം എന്ന പേരിൽ ഓൺലൈനായി സാരികളും വിൽപ്പന നടത്തി വരുന്നുണ്ട്. ഇതിനിടെ തനിക്ക് നേരിടേണ്ടി വന്ന തട്ടിപ്പിന്റേയും അതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പട്ടതിനെക്കുറിച്ചും വെളിപ്പടുത്തുകയാണ് ആര്യ.

2

കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് മെസേജ് വന്നതായും സാരിയ്ക്കുള്ള ഓർഡർ ലഭിച്ചതായും ആര്യ പറയുന്നു. എന്നാൽ 3000 രൂപയുടെ സാരിയ്ക്ക് ഷിപ്പിംഗ് ചാർജ് 300 രൂപ അടക്കം 3300 രൂപ അടയ്ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ ഗൂഗിൾ പേയിൽ പണം അയയ്ക്കാം എന്ന് പറഞ്ഞ കസ്റ്റമർ അയച്ചതാവട്ടെ 13,300 രൂപയാണ്. ഇക്കാര്യം കസ്റ്റമറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഇതോടെ അധികമുള്ള പണം തിരിച്ചയയ്ക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ആര്യ പറയുന്നു.

3

ഗുജറാത്തിൽ നിന്നുള്ള കസ്റ്റമർ പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ട് അയച്ച ശേഷമാണ് അയച്ച തുക അധികമാണ് ആര്യ ശ്രദ്ധിക്കുന്നത്. എന്നാൽ പണം തിരിച്ചയ്ക്കാൻ ശ്രമിച്ചപ്പോൾ ഗൂഗിൾ പേ ആണ് ഈ നമ്പറിലേക്ക് പണം അയയ്ക്കരുത് എന്ന് ആര്യക്ക് മുന്നറിയിപ്പ് നൽകിയത്. തന്റെ അനുഭവത്തിൽ ഗൂഗിൾ പേയിൽ നിന്ന് ഇത്തരമൊരു അനുഭവം ആദ്യത്തേത് ആയതിനാൽ ഇക്കാര്യം സഹോദരനുമായി ചർച്ച ചെയ്തെന്നും ആര്യ പറയുന്നു. സഹോദരനും പണം അയയ്ക്കരുതെന്ന നിർദേശമാണ് നൽകിയതെന്നും കൂട്ടിച്ചേർക്കുന്നു.

4


"പണം തിരിച്ചയക്കാൻ ആവശ്യപ്പെട്ട് സാരി ഓർഡർ ചെയ്ത കസ്റ്റമർ വാട്സ്ആപ്പിൽ തുടർച്ചയായി മെസേജ് അയച്ചതോടെയാണ് സ്ക്രീൻ ഷോട്ട് വീണ്ടും പരിശോധിച്ചത്. അത് അത് പണം ക്രെഡിറ്റ് ആയതിന്റെ നോട്ടിഫിക്കേഷൻ ആയിരുന്നില്ലെന്നും മറിച്ച് പണം തട്ടിയെടുക്കാനായി ആ വ്യക്തി വെറുതെ ടൈപ്പ് ചെയ്ത് അയച്ച മെസേജ് ആയിരുന്നു അതെന്നും മനസ്സിലായതെന്നും" ആര്യ പറയുന്നു.

Recommended Video

cmsvideo
ദൈവമേ ഇങ്ങനേയും തട്ടിപ്പുകാരോ ? ആര്യയുടെ കഥയിങ്ങനെ | Oneindia Malayalam
5

കസ്റ്റമർ തനിക്കയച്ച അതേ രീതിയിൽ ഒരു മെസേജ് തിരിച്ചയച്ചതോടെയാണ് തട്ടിപ്പുകാരുടെ ശല്യമുണ്ടായില്ലെന്നും ആര്യ പറയുന്നു.
"പണം തിരിച്ചയക്കാൻ അവർ നിർബന്ധിക്കുന്നുണ്ടായിരുന്നു. ഗൂഗിൾ പേ തക്കസമയത്ത് അലർട്ട് മെസേജ് തന്നില്ലായിരുന്നു എങ്കിൽ ഞാൻ 10000 തിരിച്ച് അയച്ചു കൊടുക്കുമായിരുന്നുവെന്നും." ആര്യ പറയുന്നു.

English summary
Bigg Boss Malayalam: Former contestant Arya reveals her experience of Google pay fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X