• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഭവിച്ചതെന്തെന്ന് നിങ്ങൾക്ക് അറിയുമോ? പാപ്പു ഹാപ്പി, ഇനി ആട്ടാനും തുപ്പാനും വന്നാൽ'; പൊട്ടിത്തറിച്ച് അഭിരാമി

Google Oneindia Malayalam News

കൊച്ചി: സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ഗായികയും ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ്. പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്കാരം പഠിപ്പിക്കാനെത്തുന്നത്. ഇനി അധിക്ഷേപിക്കാനെത്തുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന് അഭിരാമി വ്യക്തമാക്കി.സോഷ്യൽ മീഡിയയിലൂടെയാണ് അഭിരാമിയുടെ പ്രതികരണം. വായിക്കാം

1


'ബിഗ് ബോസ് കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോൾ തന്നെ പാപ്പു ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കെതിരെ കടുത്ത വിമർശനം ആണ് ഉണ്ടാകുന്നത്. ചിലർ ചോദിക്കുന്നത് നിങ്ങൾ ലൈംലൈറ്റിൽ ഉള്ളവരെ ഇതൊക്കെ സഹിക്കാൻ ബാധ്യസ്ഥരല്ലേയെന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ഒരുപരിധി കഴിഞ്ഞാൽ പ്രതികരിക്കാതിരിക്കാനാകില്ല'.

2


'ചേച്ചിയുടെ ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് .പച്ചത്തെറി മാത്രമാണ് നമ്മൾ സംസ്കാരം പഠിപ്പിക്കുന്നത്. പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്. പാപ്പുവിന്റെ പിറന്നാൾ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് അശ്ലീഷം കടുത്തത്. ഇവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം'.

'വിജയ് ബാബുവിനെതിരെ കേസ് കൊടുത്ത നടി അടക്കം അപമാനിച്ചു; കരിയറിനെ കുറിച്ച് വരെ ഇനി ആശങ്ക'; പരാതിക്കാരി'വിജയ് ബാബുവിനെതിരെ കേസ് കൊടുത്ത നടി അടക്കം അപമാനിച്ചു; കരിയറിനെ കുറിച്ച് വരെ ഇനി ആശങ്ക'; പരാതിക്കാരി

3


'എന്റെ മുഖം കുരങ്ങനെ പോലെയെന്നും ഹനുമാനെ പോലെയാണെന്നും പരിഹസിക്കുന്നുണ്ട്. എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. പ്രോഗനാതിസം എന്നൊരു അവസ്ഥയാണ് എനിക്ക്. ഈ വൈകല്യത്തെ മറികടന്ന് കൊണ്ട് തന്നെയാണ് താൻ ജീവിതത്തിൽ മുന്നേറുന്നത്.പാപ്പുവിന്റെ വീഡിയോയ്ക്ക് താഴെ എന്ത് കണ്ടിട്ടാണ് നിങ്ങൾ അവൾ അനുഭവിക്കുകയാണെന്നൊക്കെ കമന്റ് ചെയ്യുന്നത്. അവൾ ഹാപ്പിയാണ്. അവളും വളർന്ന് വരികയാണ്.ചേച്ചിയുടെ ജീവിത്തതിൽ ഉണ്ടായത് എന്താണെന്ന് നിങ്ങൾക്ക് ആർക്കും അറിയില്ല',അഭിരാമി പറഞ്ഞു.

'മുഖം അടച്ച് ഒരെണ്ണം കൊടുക്കുക': കോഴിക്കോട് മാളിലെ അതിക്രമം ഒറ്റപ്പെട്ടതല്ല, എല്ലായിടത്തും ഇവരുണ്ട്'മുഖം അടച്ച് ഒരെണ്ണം കൊടുക്കുക': കോഴിക്കോട് മാളിലെ അതിക്രമം ഒറ്റപ്പെട്ടതല്ല, എല്ലായിടത്തും ഇവരുണ്ട്

4


'എന്റെയോ മറ്റുള്ളവരുടെയോ വീടിന്റെ അകത്ത് നടക്കുന്ന കാര്യവും അവരെന്ത് ചെയ്യണമെന്നുള്ള നിർദ്ദേശവും ശരിയല്ല തെറ്റാണെന്ന് തോന്നിയാൽ നിങ്ങൾക്ക് ആട്ടാം തുപ്പാം എന്നുള്ള ചിന്തയും ഉണ്ടെങ്കിൽ ആട്ടിക്കോളൂ. പക്ഷേ ഇനി അതിനോടുള്ള പ്രതികരണം വളരെ ശക്തമായിരിക്കും. വീഴ്ചകൾ പറ്റാത്ത നൻമ മാത്രം നിറഞ്ഞ മനസുകൾ കുറച്ച് ചെടിയുള്ള വഴിയരികിൽ കൂടി പഠിക്കുന്ന ആൺകുട്ടിയുമായി നിന്നാൽ ഒന്നുകിൽ ചാട്ടവാറിനടി,അല്ലേങ്കിൽ പോലീസ് സ്റ്റേഷൻ, അല്ലെങ്കിൽ കല്യാണം.
കൂട്ടുകാരുമായി സംസാരിക്കാനൊന്നും ഒരു വകുപ്പില്ല. ഇത് എന്ത് ഗതിയാണ്'.

'ദിലീപിനെ എന്തുകൊണ്ട് വിലക്കിയില്ല' ഞങ്ങള്‍ പണത്തിനും പ്രിവിലേജിനുമൊപ്പം'; ഭാസി വിഷയത്തില്‍ വിമർശനം'ദിലീപിനെ എന്തുകൊണ്ട് വിലക്കിയില്ല' ഞങ്ങള്‍ പണത്തിനും പ്രിവിലേജിനുമൊപ്പം'; ഭാസി വിഷയത്തില്‍ വിമർശനം

5


'ഓരോ കാരണങ്ങളാൽ അടുക്കുകയും അകലുകയും ചെയ്യുന്ന ബന്ധങ്ങളുടെ അകത്തെ കഥയറിയാതെ ഒരു ചുറ്റികയുമെടുത്ത് ഇവൻ ശരി അവൻ ശരി എന്ന് പറയാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്? മറ്റൊരു വ്യക്തി ജീവിത്തത്തെ നന്നാക്കിയെടുക്കാൻ സോഷ്യൽ മീഡിയ ടൂൾസുമായി ഇറങ്ങി അസഭ്യം പറയാനും അതിന് ചുക്കാൻ പിടിക്കാനും ആരാണ് നിങ്ങൾക്ക് അധികാരം തന്നത്. അത് ഓർക്കുക, ഇത് ഓർക്കുക, എന്തൊരു കഷ്ടമാണ്, എന്തൊരു അവസ്ഥയാണ്'.

6


'നിങ്ങളെക്കാൾ ഇത് നൂറ് വട്ടം ഇത് ഞങ്ങൾ ആലോചിക്കുന്നുണ്ട്. പക്ഷേ ഗിവ് ദെം ദി റൈറ്റ് ടു ബി അഡൾട്ട്. വിവാഹമോചനത്തിന് ശേഷം തന്റെ മുൻ സഹോദരി ഭർത്താവ് പുതിയൊരു ജീവിതം നയിക്കുകയാണ്. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അവരുടെ പേര് ഇവിടെ ഇടുന്നത് എന്തിനാണ്? പല പ്രശ്നങ്ങൾ കാരണമാകും ആളുകൾ പിരിയുന്നത്. അതിൽ നൻമ പഠിപ്പിക്കാൻ ഇടയിൽ കയറി വന്ന് പരിഹസിക്കാനും പരദൂഷണം പറയാനും വരുന്ന നിങ്ങളുടെ രീതികൾ മാറ്റുക'.

7


'മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഡിപ്രഷൻ അടിച്ചും നടന്നാൽ മാത്രമേ വേദന നിങ്ങൾ കാണുള്ളൂ എന്നുണ്ടെങ്കിൽ ആ സിമ്പതി വേണ്ട. ഞങ്ങളുടെ ജീവിതത്തിൽ നടന്നതെന്തെന്ന യാഥാർത്ഥ്യം അറിയാതെ അതിനെ കുറിച്ച് പ്രതികരിക്കാൻ നിങ്ങളാരാണ്? നിങ്ങൾ എന്റെ വീട്ടിലാണോ താമസിക്കുന്നത്? എങ്ങനെ ജീവിക്കണമെന്നതിനെ കുറിച്ച് ഞങ്ങൾക്ക് ഉപദേശം നൽകാൻ നിങ്ങളാരാണ്?'

8

'നാട്ടിലെ കാർണവർമാര് കുറഞ്ഞ പക്ഷം കഥയറിഞ്ഞ് ഉപദേശിക്കുക. നമ്മൾ ഈ കാലഘട്ടത്തിൽ കിടന്ന് ഇത്തരത്തിൽ പറയുന്നതും ചെയ്യുന്നതും ശരിയാണെന്ന് തോന്നുന്നുണ്ടോ? ലോകത്തെയും മാറ്റങ്ങളേയും ഉൾക്കൊണ്ട് കൊണ്ട് ജീവിക്കാൻ പഠിക്കൂ. വിവാഹം കഴിക്കുകയോ ഒന്നിച്ച് ജീവിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാൻ അവരെ അനുവദിക്കൂ. അവർ ജീവിക്കുന്ന അവരുടെ ജീവിതം ഇങ്ങനെ ആകണമെന്ന് തീരുമാനിക്കാൻ നിങ്ങളാരാണ്? അവർ മുതിർന്ന ആളുകളാണ്. ആളുകളെ ബഹുമാനിക്കാൻ പഠിക്കൂ', അഭിരാമി ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രങ്ങൾ -അഭിരാമി സോഷ്യൽ മീഡിയ

English summary
bigg boss malayalam season 2 fame abhirami suresh slams cyber bullying says pappu happy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X