ബിഗ് ബോസ് താരങ്ങൾക്കെതിരെ സൂര്യ ജെ മേനോൻ, 'ഓരോ പേരുകളിട്ട് ആളുകൾക്ക് ഇട്ട് കൊടുത്തു'
ബിഗ് ബോസ് ഫിനാലെ പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉളളത്. ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ ആരാണ് വിജയി എന്നത് പ്രേക്ഷകർ നേരത്തെ അറിഞ്ഞുട്ടുണ്ട്. വിജയി ആയ മണിക്കുട്ടൻ ട്രോഫി ഏറ്റുവാങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഷോ അവസാനിച്ചെങ്കിലും ബിഗ് ബോസ് താരങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്.
ബിഗ് ബോസിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സിനെ സമ്പാദിച്ച മത്സരാർത്ഥികളിൽ ഒരാൾ സൂര്യ ജെ മേനോൻ ആണ്. മണിക്കുട്ടനോടുളള പ്രണയമാണ് നിരവധി പേർക്ക് സൂര്യ ശത്രുവാകാനുളള കാരണം. ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷവും സൂര്യയ്ക്ക് എതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികൾക്കെതിരെ സൂര്യ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് ചില പേരുകളിട്ട് ആൾക്കാരിലേക്ക് കൊടുക്കുകയായിരുന്നുവെന്ന് സൂര്യ ഒരു അഭിമുഖത്തിൽ തുറന്നടിച്ചു.
സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

സൂര്യയുടെ വാക്കുകൾ ഇങ്ങനെ: '' ബിഗ് ബോസിലെ എവിക്ഷന്‍ എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് കയ്യില്‍ ഫോണ്‍ കിട്ടിയത്. അമ്മ ആദ്യം പറഞ്ഞത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒക്കെ കുറച്ച് കഴിഞ്ഞിട്ട് തുറന്നാല്‍ മതി എന്നായിരുന്നു. അതെന്താണ് എന്ന് താന്‍ ചോദിച്ചു. കാരണം തനിക്ക് ഇത്രയും ഹേറ്റേഴ്‌സ് ഉണ്ടെന്ന് അറിയില്ലായിരുന്നു. താന്‍ ഇമോഷണലി ഡൗണ്‍ ആണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു.

ഒറ്റയ്ക്ക് ഇരുന്ന് എന്തെങ്കിലും ചെയ്ത് കൂട്ടുമോ എന്നുളള പേടി അമ്മയ്ക്ക് ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ കാണണ്ടെന്നും മോളേക്കുറിച്ച് കുറച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടെന്നും അമ്മ പറഞ്ഞു. അമ്മയെ വരെ ട്രോളുകയുണ്ടായി. ബിരിയാണി ഉണ്ടാക്കുന്ന ദിവസം അമ്മയെ ട്രോളി. അവര്‍ പറയുന്നത് പോലെ അമ്മ ചെയ്യുകയായിരുന്നു. അമ്മയ്ക്ക് ഈ ഷൂട്ടൊന്നും പരിചയം ഇല്ലായിരുന്നു. അതിനെ വരെ ആളുകള്‍ ട്രോളി.

ബിരിയാണി അരി കഴുകാതെ ഇട്ടു എന്നൊക്കെ പറഞ്ഞു. എന്നെ പറഞ്ഞോട്ടെ. പക്ഷേ അച്ഛനേയും അമ്മയേയും പറയുന്നത് എത്ര മോശമായിട്ടുളള കാര്യമാണ്. എന്റെ കൂടെ പഠിച്ചവരോ ജോലി ചെയ്തവരോ താന്‍ ഫേക്ക് ആണെന്ന് പറഞ്ഞാല്‍ കേള്‍ക്കാന്‍ രസമുണ്ട്. ഇത് എന്നെ ഒരിക്കല്‍ പോലും അറിയാത്തവര്‍ ആണ്. എനിക്കിപ്പോഴും ഇന്‍സ്റ്റഗ്രാമിലൊക്കെ ഓരോ മെസ്സേജുകള്‍ വരും.

ഫേക്ക് ആയിട്ട് എന്തിനാണ് ജീവിക്കുന്നത് എന്ന് ചിലര്‍ ചോദിക്കും. അവര്‍ക്ക് തന്നെ അറിയുക പോലും ഇല്ല. മത്സരാര്‍ത്ഥികള്‍ തന്നെ ഓരോ പേരിട്ട് കൊടുത്തിരിക്കുകയാണ്. ഫേക്ക്, പ്രേമരോഗി, ഡ്രാമാ ക്യൂന്‍ എന്നൊക്കെ.. അവര്‍ തന്നെ ആളുകള്‍ക്ക് ഇട്ട് കൊടുത്തിട്ട് ആളുകള്‍ക്കിടയില്‍ അത് സ്ഥാപിച്ചു. അവര്‍ക്ക് പക്ഷേ ഇതൊന്നും അറിയേണ്ട. അറിയാന്‍ താല്‍പര്യമില്ല താന്‍ ഫേക്ക് ആണോ അല്ലയോ എന്നത്.

അവര്‍ക്ക് ഇത് പറയുമ്പോള്‍ ഒരു സന്തോഷം. സൂര്യ ആര്‍മിയിലെ ആളുകളുമായി ബന്ധമുണ്ട്. തന്നെ പിന്തുണയ്ക്കുന്ന പേജുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ തന്നെ രണ്ട് മൂന്ന് പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. തന്നെ മാത്രം ടാര്‍ജെറ്റ് ചെയ്യുന്നു. തന്നെ പിന്തുണയ്ക്കുന്നവരുടെ പേഴ്‌സണല്‍ അക്കൗണ്ടുകളില്‍ പോയി തെറി വിളിക്കുന്നുണ്ട്.

അവരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് താനിപ്പോഴും സന്തോഷത്തോടെ നില്‍ക്കുന്നത്. അവരുടേത് പിആര്‍ വർക്ക് ആണെന്ന് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികളുടെ അക്കൗണ്ടുകളില്‍ ചെന്ന് മോശം വര്‍ത്തമാനം പറഞ്ഞിട്ടുണ്ട്. എന്നിട്ട് പോലും അവര്‍ തന്നെ വെറുക്കാതെ കൂടെ നില്‍ക്കുന്നുണ്ട്. തന്നെ വെറുത്ത് പോയവരുണ്ട്. എന്നിട്ട് പോലും ഇപ്പോഴും എഴുപതില്‍ അധികം ഫാന്‍ പേജുകള്‍ ഉണ്ട്.

അത് തന്റെ ഫാന്‍ പേജുകള്‍ അല്ല. എന്റെ കുടുംബമാണ്. എനിക്ക് കിട്ടിയ കുറേ അനിയന്മാരും അനിയത്തിമാരും അമ്മമാരും ഒക്കെയാണ്. താന്‍ തിരിച്ച് എത്തിയ ശേഷം ഭയങ്കമായി ചീത്ത കേട്ടിരുന്നു. അച്ഛനേയും അമ്മയേയും താന്‍ ചെയ്യുന്ന സിനിമയുടെ നിര്‍മ്മാതാവിനേയും ഒക്കെ സംസ്‌ക്കാര ശൂന്യമായ വാക്കുകളില്‍ തെറി വിളിച്ചു. താന്‍ ബിഗ് ബോസ് ഹൗസില്‍ ഒരിക്കല്‍ പോലും ഒരു മോശം വാക്ക് ഉപയോഗിച്ചിട്ടില്ല.

ഒരാള്‍ക്ക് പോലും താന്‍ ഒരു പേര് ഇട്ട് കൊടുത്തിട്ടില്ല. തനിക്ക് ഇഷ്ടം പോലെ പേര് എല്ലാവരും ഇട്ട് തന്നിട്ടുണ്ട്. ഒരിക്കല്‍ സായിയെ അപവാദങ്ങളുടെ രാജകുമാരന്‍ എന്ന് പറഞ്ഞു. അല്ലാതെ വേറെ ഒരിക്കലും ആരെയും പറഞ്ഞിട്ടില്ല. അത് അന്നത്തെ ഡിപ്രഷനില്‍ പറഞ്ഞതായിരുന്നു. അത് സായിയുമായി പിന്നീട് സോള്‍വ് ചെയ്യുകയും ചെയ്തു. തനിക്കെതിരെ വന്നത് അത്രയും മോശമായ സൈബര്‍ ആക്രമണം ആയിരുന്നു.

ആ സമയത്ത് വോട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ചില മത്സരാര്‍ത്ഥികളുടെ ഫാന്‍സ് വന്ന് വീണ്ടും ഭീഷണിപ്പെടുത്തി. ചിലവരുടെ വോട്ട് കുറയ്ക്കാന്‍ വേണ്ടിയുളള പുതിയ അടവല്ലേ എന്നാണ് സൈബര്‍ ആക്രമണത്തിന് എതിരെ ലൈവ് വന്നതിനെ കുറിച്ച് അവര്‍ ചോദിച്ചത്. തന്റെ നമ്പര്‍ ലീക്കായതോടെ മോശം മെസ്സേജുകളും കോളുകളുമെല്ലാം വന്നുകൊണ്ടിരുന്നു.

തന്റെ വിഷമം താന്‍ പങ്കുവെച്ചപ്പോള്‍ അത് പോലും സ്ട്രാറ്റജിയാണ് എന്ന് പറയുകയാണ്. എനിക്കെന്തിനാണ് മറ്റ് മത്സരാര്‍ത്ഥികളുടെ വോട്ട് കുറയ്‌ക്കേണ്ട കാര്യം. എനിക്കൊന്നും അതിലൂടെ കിട്ടാനില്ല. മറ്റ് മത്സരാര്‍ത്ഥികളുടെ ഫാന്‍സ് എന്ന് പറഞ്ഞ് ചീത്ത വിളിക്കുന്ന അവര്‍ക്ക് എന്തിനാണ് ടെന്‍ഷന്‍ എന്ന് മനസ്സിലായിട്ടില്ല. കാരണം താന്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല.

പേര് പറയാഞ്ഞിട്ട് പോലും ചിലരുടെ ഫാന്‍സ് വന്ന് അവരുടെ വോട്ട് കുറയ്ക്കാന്‍ വേണ്ടിയല്ലേ എന്ന് ചോദിക്കുന്നു. ആരാണ് ഈ ചെയ്യുന്നത് എന്ന് തനിക്ക് അറിയില്ല. കുറേ ആളുകള്‍ വട്ടം കൂടി നിന്ന് ആക്രമിക്കുന്നു. അവസാനം താന്‍ കുറച്ച് നാള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിട്ട് നിന്നു. പിന്നെ തിരിച്ച് വരികയും ചെയ്തു. അച്ഛന്റെയും അമ്മയുടേയും കാഴ്ച ശക്തിക്ക് പ്രശ്‌നമുണ്ട് എന്ന് താന്‍ പറഞ്ഞത് കള്ളമല്ല, സത്യമാണ്.

കാഴ്ച ശക്തി തീരെ ഇല്ല എന്നല്ല പറഞ്ഞത്. അച്ഛന് രണ്ട് കണ്ണിലും ലെന്‍സാണ്. അമ്മയ്ക്ക് കണ്ണിന് സര്‍ജറി കഴിഞ്ഞതാണ്. അതുകൊണ്ട് രണ്ട് പേര്‍ക്കും കാഴ്ചശക്തിക്ക് പ്രശ്‌നമുണ്ട്. ഷോയില്‍ വെച്ച് വഴക്ക് ഉണ്ടാക്കുമ്പോള്‍ പിന്നെ ആലോചിക്കാറുണ്ട് വേണ്ടായിരുന്നു എന്ന്. അവര്‍ വല്ലതും പറഞ്ഞ് പോകട്ടെ എന്ന്. ഷോയില്‍ വെച്ച് താനും സായിയും തമ്മില്‍ അടി ഉണ്ടായിട്ടുണ്ട്. പിന്നെ താനിരുന്ന് വിഷമിക്കും.

സായി തന്നെ കുറേ സപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. അവനുമായി അടി ഉണ്ടാക്കേണ്ടി ഇരുന്നില്ലെന്ന് വിചാരിക്കും. പക്ഷേ പിന്നെ നമുക്ക് ഒന്നും ചെയ്യാനില്ല. സോറി പറഞ്ഞില്ലെങ്കിലും പിന്നെ പഴയത് പോലെ മിണ്ടും. പുറത്താക്കപ്പെട്ടതിന് ശേഷം ചെന്നൈയില്‍ തന്നെ നിന്നിരുന്നു. ഫിനാലെയ്ക്ക് ഡാന്‍സ് ചെയ്യുന്നതിന് വേണ്ടി. അതിന് ശേഷം എല്ലാവരും ഒരുമിച്ചാണ് തിരിച്ച് വന്നത്'' സൂര്യ പറഞ്ഞു.












Click it and Unblock the Notifications