'പ്രണയം പറഞ്ഞപ്പോൾ മണിക്കുട്ടന്റെ മറുപടി', ഫിനാലെക്ക് ശേഷം വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം സൂര്യ
പ്രേക്ഷകർ ആഗ്രഹിച്ചത് പോലെ മണിക്കുട്ടൻ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയി ആയിരിക്കുകയാണ്. മണിക്കുട്ടൻ-ഡിംപൽ കൂട്ടുകെട്ടിന് ഷോയിൽ ആരാധകർ ഏറെ ഉണ്ടായിരുന്നു. എന്നാൽ മണിക്കുട്ടൻ ഫാൻസിന് അത്ര ഇഷ്ടപ്പെടാതെ പോയത് സൂര്യയ്ക്ക് ഉണ്ടായിരുന്ന പ്രണയം ആയിരുന്നു.
ഷോ ഇപ്പോൾ അവസാനിച്ചിരിക്കുന്നു. എങ്കിലും മണിക്കുട്ടനോടുളള പ്രണയം സംബന്ധിച്ച് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിൽ സൂര്യ ജെ മേനോൻ. ഇപ്പോൾ മണിക്കുട്ടനുമായി അടുപ്പമുണ്ടോ? സൂര്യ തുറന്ന് പറയുന്നു.
മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

സൂര്യയുടെ വാക്കുകള്‍: തന്റെ പ്രണയം മണിക്കുട്ടന് നിരാകരിച്ചിട്ടില്ല. ഇപ്പോള്‍ സൗഹൃദത്തില്‍ പോയിക്കൊണ്ടിരിക്കുന്നു. പ്രണയം പറഞ്ഞപ്പോള്‍ മണിക്കുട്ടന് പറഞ്ഞത്, നമ്മളെല്ലാവരും ഇവിടെ ഗെയിം കളിക്കാന്‍ വന്നതാണ്. നിനക്ക് നിന്റെ വീട്ടുകാരെയും എനിക്ക് എന്റെ വീട്ടുകാരെയും നോക്കണം. നമുക്ക് കുറേ സ്വപ്നങ്ങളുണ്ട്. പുറത്തും ഒരു ജീവിതമുണ്ട്.

തല്ക്കാലം പ്രണയം എന്നുളള ആഗ്രഹം മാറ്റി വെച്ച് ഗെയിമില്‍ ശ്രദ്ധിക്കണം, ഫിനാലെയിലേക്ക് വരണം എന്ന് പറഞ്ഞു. താനും മറ്റ് പെണ്‍കുട്ടികളും ഫിനാലെയിലേക്ക് വരണം എന്ന് മണിക്കുട്ടന് ആഗ്രഹം ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ എല്ലാവരും ഔട്ടായി പോകുന്നു എന്നൊരു സംസാരം ഉണ്ടായിരുന്നു. അതുകൊണ്ട് പെണ്‍കുട്ടികള്‍ ഫിനാലെയിലേക്ക് വരണം എന്ന് മണിക്കുട്ടനുണ്ടായിരുന്നു.

നീ ഫിനാലെയിലേക്ക് വരണം എന്നും അതുകൊണ്ട് തല്ക്കാലം ബാക്കിയെല്ലാം മറന്ന് കളിയില്‍ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. ബാക്കിയൊക്കെ പിന്നെ അല്ലേ എന്ന രീതിയില്‍ അങ്ങ് വിട്ടേക്കാന്‍ പറഞ്ഞു. ഞാന്‍ കളിയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ മണിക്കുട്ടനും താനും നല്ല സുഹൃത്തുക്കളാണ്. ഷോയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നല്ല മറുപടിയൊക്കെ കൊടുക്കണം എന്ന് അമ്മ പറഞ്ഞിരുന്നു.

ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ ചുട്ട മറുപടിയൊക്കെ കൊടുക്കണം എന്ന് ഞാനും വിചാരിച്ചു. എന്നാല്‍ നമ്മള് എത്ര ശ്രമിച്ചാലും നമ്മുടെ റിയല്‍ ക്യാരക്ടറിലേക്ക് വരും. എത്ര നാള് വേറൊരാളായി നില്ക്കാന് സാധിക്കും. അത്രയും സഹി കെട്ടാല്‍ മാത്രം പ്രതികരിക്കുന്ന ഒരാളാണ് താന്‍. പ്രതികരിക്കണം എന്നൊക്കെ കരുതിയാണ് പോയത് എങ്കിലും അവിടെ ചെന്നപ്പോള്‍ അതിനൊന്നും സാധിച്ചില്ല.

കുന്നംകുളം ഓവിയ എന്ന് തനിക്ക് പേര് വീണു. ബിഗ് ബോസിലേക്ക് സെലക്ഷന് ലഭിച്ച സമയത്ത് ഞാന്‍ ഷോയിലെ ടാസ്കുകള് എല്ലാം കാണുമായിരുന്നു. ഓവിയയെ തനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ അത്ര വലിയ ഫാന്‍ ഒന്നും ആയിരുന്നില്ല. ബിഗ് ബോസില്‍ താനത് പറഞ്ഞു. ഓവിയ കളിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നുവെങ്കില്‍ അത് അവിടെ പോയി പറയേണ്ട കാര്യം ഇല്ലായിരുന്നു.

അക്കാര്യം തനിക്ക് ഉളളില്‍ തന്നെ വെച്ചാല്‍ മതിയായിരുന്നു. പക്ഷേ താനത് അവിടെ പോയി പറഞ്ഞു. ഇങ്ങനെ ഒരു മത്സരാര്‍ത്ഥി ഉണ്ടായിരുന്നു, ഒരു പാവം കൊച്ചാണ്, അവള്‍ക്ക് ഒരാളെ ഇഷ്ടമായിരുന്നു, പക്ഷേ അവന് തിരിച്ച് സൗഹൃദം ആയിരുന്നു, ലാസ്റ്റ് എല്ലാവരും ചേര്‍ന്ന് അവളെ ഒറ്റപ്പെടുത്തിയപ്പോള്‍ പ്രശ്നം വന്നു എന്ന് താന്‍ സാധാരണ സുഹൃത്തുക്കളോട് പറയുന്നത് പോലെ ഷോയില്‍ പറഞ്ഞതായിരുന്നു.

എന്നാല്‍ അതൊരു ബൂമറാംഗ് പോലെ തനിക്ക് നേരെ വന്നു. അങ്ങനെ കുന്നംകുളം ഓവിയ ആയി മാറി. ഓവിയയുടെ പ്രണയ സ്ട്രാറ്റജി അനുകരിക്കുന്നതായി ആളുകള്‍ പറഞ്ഞു. ഷോയുടെ ഉളളില്‍ ഉളളവര്‍ക്കും അങ്ങനെ ഒരു കണ്ഫ്യൂഷന് വന്നു. അങ്ങനെ അനുകരിക്കാന്‍ ആയിരുന്നുവെങ്കില്‍ താന്‍ തന്നെ പോയി അക്കാര്യം പറയുമായിരുന്നോ. മിണ്ടാതെ ഇരിക്കുകയല്ലേ ഉളളൂ

പറയണ്ടായിരുന്നു എന്ന് തോന്നിയ ഒരു കാര്യം ഓവിയ വിഷയം ആയിരുന്നു. എന്തിനാണ് വടി കൊടുത്ത് അടി വാങ്ങിയത് എന്ന് തോന്നി. താനത് നോര്‍മലായിട്ട് പറഞ്ഞതായിരുന്നു. പക്ഷേ ഒരു പേര് തന്നെ തനിക്ക് വീണു. അതുപോലെ പ്രണയം മണിക്കുട്ടനോട് തുറന്ന് പറഞ്ഞത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്റെ സുഹൃത്തുക്കള്‍ അടക്കം കുറ്റപ്പെടുത്തിയത് നീ എന്തിനാണ് പറഞ്ഞത് എന്നാണ്.

അപ്പോള്‍ തനിക്കും തോന്നി, എന്തിനാണ് പറഞ്ഞത് എന്ന്. പക്ഷേ തനിക്ക് ഒന്നും ഒളിക്കാന്‍ പറ്റില്ല. പണ്ട് തൊട്ടേ ഉള്ള പ്രശ്നമാണ്. ഉള്ളിലെന്താണ് ഉളളത് അത് മുഖത്തുണ്ടാകും. ഉള്ളില്‍ ദേഷ്യം വെച്ച് ചിരിച്ചോണ്ടിരിക്കാനാവില്ല. ഞാന്‍ പിണങ്ങിയൊക്കെ നടക്കും. മിണ്ടാതിരിക്കും. അങ്ങനെയൊരു ക്യാരക്ടറാണ്. എനിക്ക് എത്ര നാള് ഹൈഡ് ചെയ്യാന്‍ പറ്റും. പിന്നെ ആലോചിച്ചു, പറയാതിരുന്നുവെങ്കില്‍ ഇത്രയും പ്രശ്നങ്ങള്‍ വരില്ലായിരുന്നു എന്ന്

പുറത്ത് ഇറങ്ങിയതിന് ശേഷം പറഞ്ഞാല്‍ മതിയായിരുന്നു എന്ന് പിന്നീട് തോന്നി. പക്ഷേ അന്ന് തനിക്ക് തോന്നിയത് പറയണം എന്നായിരുന്നു. പുറത്ത് ഇറങ്ങിയ ശേഷം കാണാന്‍ കിട്ടിയില്ലെങ്കിലോ എന്ന് തോന്നി. അങ്ങനെ പോയി പറഞ്ഞതാണ്. പത്ത് മിനുറ്റ് കൊണ്ടാണ് പ്രണയ കവിത എഴുതിയിട്ടുണ്ട്. ഇതിന് മുന്‍പ് പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും ആര്‍ക്കും കത്ത് കൊടുത്തിരുന്നില്ല.

ഏഞ്ചല്‍ ടീച്ചറായിട്ടുണ്ടായിരുന്ന ടാസ്കില് എഴുതിയതാണ് ആ കവിത. പക്ഷേ താന്‍ എഴുതിയ സമയത്ത് മണിക്കുട്ടനെ മനസ്സില്‍ ഓര്‍ത്താണ് എഴുതിയത്. അപ്പോള്‍ വരികളൊക്കെ പെട്ടെന്ന് വന്നു. മനസ്സ് പറഞ്ഞു അത് കൊടുക്കണം എന്ന്. അഡോണിയോട് ചോദിച്ചു കൊടുക്കണോ എന്ന്. നീ കൊടുക്ക് എന്ന് അഡോണി പറഞ്ഞു. തനിക്ക് മടി ഉണ്ടായിരുന്നു. എന്നാലും പോയി മണിക്കുട്ടന് കൊടുത്തു.

മണിക്കുട്ടനൊപ്പം പെര്‍ഫോം ചെയ്യാന്‍ തനിക്ക് അവസരം ആദ്യം ലഭിച്ചിരുന്നില്ല. റിതുവിനും രമ്യയ്ക്കുമൊക്കെ ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍ യാദൃശ്ചികമായി താനും മണിക്കുട്ടനും പെയറായി വരേണ്ട ഒരു സാഹചര്യം വന്നു. പ്രാക്ടീസ് സമയത്ത് ഞാന്‍ അശ്രദ്ധ കാണിച്ചു. പുള്ളി പൊക്കിയപ്പോള്‍ ഞാന്‍ വീണു. തന്റെ അശ്രദ്ധ ആയിരുന്നു. താന്‍ ടൈമിംഗിന് പോയി നിന്ന് കൊടുത്തില്ല. അതോടെ വീണു. അപ്പോള്‍ മണിക്കുട്ടന് ടെന്‍ഷനായി.

ശ്രദ്ധിക്കണം എന്ന് തന്നോട് രണ്ട് മൂന്ന് വട്ടം വന്ന് പറഞ്ഞു. ശരിക്കും പ്രാക്ടീസ് ചെയ്യാന്‍ പറഞ്ഞു. നല്ല രീതിയില്‍ ചെയ്യണം എന്നും പറഞ്ഞു. അപ്പോഴേക്ക് തനിക്ക് ടെന്‍ഷനായി. ഇത്രയും നല്ലൊരു ഡാന്‍സറും ആക്ടറും ആയ ആള്‍ക്കൊപ്പം ചെയ്ത് കുളമാക്കിയിട്ടുണ്ടെങ്കില് മണിക്കുട്ടനും കൂടി മോശമല്ലേ എന്ന് തോന്നി. തനിക്ക് വെപ്രാളമായി. ടെന്‍ഷന്‍ ആവേണ്ടെന്ന് റംസാന് പറഞ്ഞു.

താന്‍ കാരണം മണിക്കുട്ടന്റെ ഡാന്‍സ് മോശമാകരുത് എന്നൊരു കാര്യം മനസ്സില്‍ കിടക്കുകയായിരുന്നു. പരമാവധി കളിക്കാന്‍ ശ്രമിച്ചു. അങ്ങനെ ആണ് ആ ഡാന്‍സ് നന്നായത്. പ്രണയം പറഞ്ഞത് കൊണ്ട് കൊണ്ട് ഷോയില്‍ നില്ക്കാം എന്ന് കരുതുന്നില്ല. കാരണം ഒരു പെണ്‍കുട്ടി പ്രണയം പറഞ്ഞ് കൊണ്ടാണ് ഷോയിലേക്ക് വന്നത്. ആളുടെ പേരൊന്നും പറയുന്നില്ല. എന്നാല്‍ ആ കുട്ടി ഷോയില്‍ നിന്നും പുറത്തായല്ലോ എന്നും സൂര്യ ചൂണ്ടിക്കാട്ടുന്നു..












Click it and Unblock the Notifications