മണിക്കുട്ടൻ പോയപ്പോൾ തുള്ളിച്ചാടി? ചെന്നൈയിൽ ബിഗ് ബോസ് താരങ്ങൾ തമ്മിലടിച്ചോ? മറുപടിയുമായി സൂര്യ
ബിഗ് ബോസിൽ നിന്നും പകുതിയിൽ വെച്ച് മണിക്കുട്ടൻ പടിയിറങ്ങിയത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ആരാധകരും മറ്റ് മത്സരാർത്ഥികളും ഒരുപോലെ അമ്പരന്നു. മണിക്കുട്ടൻ ഷോ വിട്ടപ്പോൾ സന്തോഷിച്ചു എന്ന് പറഞ്ഞ് അന്ന് സൂര്യ ജെ മേനോൻ സൈബർ ആക്രമണത്തിന് വിധേയയായിരുന്നു.
മണിക്കുട്ടൻ തിരിച്ച് വരുന്ന ദിവസം ഹാഫ് സാരി ഉടുത്തതിന് മുതൽ മാറി നിന്നതിന് വരെ സൂര്യ പഴി കേട്ടു. മണിക്കുട്ടൻ പുറത്ത് പോയ സമയത്ത് എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൂര്യ.

മണിക്കുട്ടന്‍ ഷോയില്‍ നിന്നും പുറത്ത് പോയ ദിവസം ഞാന്‍ ഫുള്‍ ഡൗണ്‍ ആയിരുന്നു. അന്ന് രാത്രിയാണ് ഉജാലയുടെ ഒരു ഫാഷന്‍ ഷോ നടക്കുന്നത്. അതില്‍ എന്റെ മുഖം കണ്ടാല്‍ തന്നെ അറിയാം. കരഞ്ഞ് കരഞ്ഞ് കണ്ണൊക്കെ വല്ലാതെ ഇരിക്കുകയായിരുന്നു. ഞാന്‍ അന്ന് മേക്കപ്പ് ഒന്നും ചെയ്തിരുന്നില്ല. കരഞ്ഞ് കണ്ണും മുഖവും ഒക്കെ വീര്‍ത്തിരിക്കുന്നത് പോലെ ആയിരുന്നു.

അത് പിന്നെ ആരും കാണില്ലല്ലോ. അതൊന്നും കാണാന്‍ ആര്‍ക്കും താല്‍പര്യം ഇല്ലല്ലോ. കുറ്റം പറയേണ്ടേ. ആ ദിവസം അങ്ങനെ പോയി. അന്ന് ഗിഫ്റ്റ് കിട്ടിയത് ചോക്ക്‌ലേറ്റ് ആയിരുന്നു. ചോക്ക്‌ലേറ്റ് കിട്ടിയപ്പോള്‍ ഞാന്‍ ഭയങ്കരമായി തുള്ളിച്ചാടി എന്ന് ഗോസിപ്പ് വന്നു. എനിക്ക് ചോക്ക്‌ലേറ്റ് ഭയങ്കര ഇഷ്ടമാണ്. നമ്മള്‍ എത്ര വിഷമിച്ച് ഇരിക്കുകയാണ് എങ്കിലും ഇഷ്ടമുളള കാര്യങ്ങള്‍ കണ്ടാല്‍ സന്തോഷിക്കും.

എല്ലാവരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്. ആ ഒരു കുട്ടി ഉണര്‍ന്നു. ചോക്ക്‌ലേറ്റ് കണ്ടപ്പോള്‍ തുള്ളിച്ചാടി. അത്രയേ ഉളളൂ സംഭവം. അതൊരു വലിയ പ്രശ്‌നമായി വെളിയില്‍ പോയി. അത് ഞാനറിഞ്ഞിരുന്നില്ല അത്. അന്ന് റംസാനോടും ഫിറോസിക്കയോടുമെല്ലാം പോയി സംസാരിച്ചിട്ടുണ്ട്. ഫിറോസിക്കയോട് പറഞ്ഞു, മണിക്കുട്ടന്‍ തിരിച്ച് വരുമായിരിക്കും എന്ന് പറഞ്ഞു.

അപ്പോള്‍ ഫിറോസിക്കയും പറഞ്ഞു അങ്ങനെ മണിക്കുട്ടന് പോകാന്‍ സാധിക്കില്ലെന്ന്. അവന്‍ വരും. അങ്ങനെ തോറ്റോടി പോകില്ല അവന്‍. കാരണം അവന്റെ മനസ്സിലുളള ധൈര്യം നമ്മള്‍ എല്ലാവരും ഇതിനകം കണ്ട് കഴിഞ്ഞതാണ്. നമുക്ക് അറിയാം അവനെ. അവന്‍ തിരിച്ച് വരും. നീ കണ്ടോളൂ എന്ന് പറഞ്ഞു. മണിക്കുട്ടന്‍ തിരിച്ച് വരും എന്നുളള ഒരു ആത്മവിശ്വാസം എനിക്കും ഉണ്ടായിരുന്നു.

ഞാന്‍ ഒത്തിരി സമയങ്ങളില്‍ വിഷമിച്ച് ഇരിക്കുകയുമൊക്കെ ചെയ്തു. അപ്പോഴൊക്കെ ആരെങ്കിലുമൊക്കെ വന്ന് ചിയര്‍ അപ് ചെയ്യും. പക്ഷേ ആ സംഭവങ്ങള്‍ ഒന്നും വെളിയിലേക്ക് പോയിട്ടില്ല. നമ്മളത് കാണിക്കുന്നത് വെളിയില്‍ പോകാനുമല്ല. മനുഷ്യര്‍ക്ക് സങ്കടം വരിക പെട്ടെന്ന് ആയിരിക്കും. അപ്പോള്‍ എവിടേക്കെങ്കിലും മാറി നില്‍ക്കും. പക്ഷേ അത് വെളിയില്‍ പോകേണ്ടത് ആവശ്യമായിരുന്നു എന്നത് വെളിയില്‍ വന്നപ്പോഴാണ് അറിഞ്ഞത്.

കാരണം ആളുകള്‍ തന്റെ സന്തോഷം മാത്രമേ കണ്ടുളളൂ. അതും പോരാഞ്ഞിട്ട് മണിക്കുട്ടന്‍ തിരിച്ച് വരുന്ന സമയത്ത് താന്‍ ഹാഫ് സാരി ആയിരുന്നു ധരിച്ചിരുന്നത്. മണിക്കുട്ടന്‍ തിരിച്ച് വരുന്ന ദിവസം ആയത് കൊണ്ട് ഞാന്‍ ഹാഫ് സാരി ഇട്ടു എന്നായി പറയുന്നത്. എനിക്ക് അറിയില്ല മണിക്കുട്ടന്‍ അന്ന് തിരിച്ച് വരും എന്നത്. ബിഗ് ബോസ് എന്നോട് വന്ന്, മണിക്കുട്ടന്‍ ഇന്ന് തിരിച്ച് വരും അതുകൊണ്ട് ഹാഫ് സാരി ഇട്ടോ എന്നൊന്നും പറഞ്ഞിട്ടില്ല.

കയ്യില്‍ കിട്ടിയ വേഷമാണ് ഇടുന്നത്. അന്ന് മണിക്കുട്ടന്‍ തിരിച്ച് വന്നപ്പോള്‍ ആളുകള്‍ പറഞ്ഞത് ഞാന്‍ ബാലാമണി ആകാന്‍ ശ്രമിച്ചു എന്ന്. സാമാന്യ ബുദ്ധി ഉളളവര്‍ക്ക് ചിന്തിക്കാം. കാരണം മണിക്കുട്ടന്‍ തിരിച്ച് വരുന്നത് ആരും അറിഞ്ഞിട്ടില്ല. പിന്നെ ഞാന്‍ മാറി നിന്നു എന്നും പറയുന്നത് കേട്ടു. അതിന് തൊട്ട് മുന്‍പുളള രണ്ട് ദിവസം ഞാനും മണിക്കുട്ടനും വഴക്കിലായിരുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍ അടുത്തേക്ക് ഓടിച്ചെന്നാല്‍ മണിക്കുട്ടന്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലായിരുന്നു.

മണിക്കുട്ടന്‍ മിണ്ടാതെ മാറി നിന്നാല്‍ സഹിക്കാന്‍ പറ്റില്ലായിരുന്നു. പ്രതികരണം എന്തായിരിക്കും എന്ന് സംശയം ഉളളത് കൊണ്ടാണ് മാറി നിന്നത്. പക്ഷേ ആള്‍ വന്ന് കാര്യമായി തന്നെ സംസാരിച്ചു. പക്ഷേ അതൊക്കെ വെളിയിലേക്ക് വന്നപ്പോള്‍ വേറെന്തൊക്കെയോ ആയി. ലാലേട്ടന്റെ കൂടെ നേരത്തെ സിനിമ ചെയ്തിട്ടുണ്ട്. കാണ്ഡഹാറില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത്രയും ക്ലോസ് ആകാന്‍ പറ്റിയിരുന്നില്ല.

ബിഗ് ബോസില്‍ വന്നപ്പോള്‍ എന്നോട് സ്‌നേഹത്തോടെയാണ് സംസാരിച്ചിരുന്നത്. ഒരു കുടുംബത്തിലെ അംഗത്തെ പോലെ. ഒരിക്കല്‍ ലാല്‍ സര്‍ എന്റെ അടുത്ത് മുഖം കറുപ്പിച്ചു. അന്ന് ഞാന്‍ കരയുകയും ചെയ്തു. അച്ഛനും അമ്മയും മുഖം കറുപ്പിച്ചാല്‍ ഞാന്‍ കരയും. ലാല്‍ സാറിനേയും ആ നിലയ്ക്കാണ് കാണുന്നത്. ബോഡി ഷെയിമിംഗിന്റെ ഒരു പ്രശ്‌നം വന്നു. താന്‍ പറഞ്ഞതും മനസ്സിലാക്കിയതും വേറെ രീതിയില്‍ ആണ് പുറത്ത് പോയത്.

ലാല്‍ സാറിനും എന്നെ മനസ്സിലാക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് സങ്കടം വന്നു. അതാണ് കരഞ്ഞ് പോയത്. ഋതുവും വന്ന് പറഞ്ഞു, ലാല്‍ സര്‍ എന്തെങ്കിലും പറഞ്ഞാല്‍ കരഞ്ഞ് പോകുമെന്ന്. കാരണം സാറിന്റെ അടുത്ത് നിന്ന് കുഞ്ഞുവഴക്ക് കേട്ടാല്‍ പോലും സങ്കടം വരും. ആ അടച്ചിട്ട മുറിയില്‍ പുറമേ നിന്ന് കാണുന്ന ഒരേയൊരു വ്യക്തിയാണ് ലാല്‍ സര്‍. അതുകൊണ്ടാണ് അന്ന് കരഞ്ഞത്.

പുറത്ത് പറയുന്നത് പോലെ ഉളള അടിയൊന്നും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ ചെന്നൈയില്‍ നടന്നിട്ടില്ല. ഫിറോസും മണിക്കുട്ടനും വന്‍ ശത്രുക്കള്‍ ആണെന്നാണ് വെളിയിലെ ചിത്രം. നായകനും വില്ലനും എന്നത് പോലെയാണ്. എന്നാല്‍ അവര്‍ ഒരു മുറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരാണ്. പുറത്ത് അങ്ങനെ ആരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. എല്ലാവരും ഒരുമിച്ച് സംസാരിച്ചൊക്കെ നടക്കുകയായിരുന്നു.

ബിഗ് ബോസിന്റെ എപിസോഡുകള്‍ ആദ്യം മുതല്‍ അവസാനം വരെ ഉളളത് ഞാന്‍ കണ്ടിട്ടില്ല. സുഹൃത്തുക്കള്‍ അയച്ച് തന്ന ചില കട്‌സ് മാത്രമാണ് കണ്ടിട്ടുളളത്. എന്നെക്കുറിച്ചുളള പരദൂഷണങ്ങളും ഞാന്‍ കാണിച്ച തെറ്റുകളും ഒക്കെയാണ് കണ്ടിട്ടുളളത്. ബാക്കിയുളളത് മനപ്പൂര്‍വ്വം കാണാത്തതാണ്. നമ്മള്‍ പറയാത്തതൊക്കെ ആയിരിക്കും പലരും അങ്ങോട്ടും ഇങ്ങോട്ടും പോയി പറയുന്നത്. പിന്നെ അവരെ കാണുമ്പോള്‍ വിഷമം വരും.

എന്നാലും അവര്‍ അങ്ങനെ മോശം പറഞ്ഞില്ലേ എന്ന് തോന്നും. താന്‍ ഒന്നും മറക്കുന്ന ടൈപ്പ് അല്ല.. എന്ത് ഉണ്ടെങ്കിലും ഉളളില്‍ വെക്കും. കുറച്ച് മത്സരാര്‍ത്ഥികളാണ് തനിക്ക് പേരിട്ട് തന്നത്. അത് ജീവിതകാലം മുഴുവന്‍ നില്‍ക്കും. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. എനിക്കൊരു ലൈഫുണ്ട്. അച്ഛനേയും അമ്മയേയും നോക്കണം. എനിക്കൊരു ജോലി ചെയ്യാന്‍ വീണ്ടും പോകണം. അപ്പോഴും ഈ പേരുകള്‍ തന്നെ തന്നെ പിന്തുടരും.
Recommended Video

നമുക്ക് ഗെയിം കളിക്കാം. പക്ഷേ ഇല്ലാത്ത പേരുകളൊക്കെ പറഞ്ഞുണ്ടാക്കിയാല്‍ അത് ഉളളില്‍ തന്നെ കിടക്കും. അറിഞ്ഞ് കൊണ്ട് ആരെയും വേദനിപ്പിക്കുകയോ പേരിട്ട് കൊടുക്കുകയോ ചെയ്തിട്ടില്ല. പക്ഷേ അവര്‍ക്കൊരു പ്രശ്‌നം വന്നാല്‍ താന്‍ കൂടെ നില്‍ക്കും. പേഴ്‌സണല്‍ ആയിട്ട് ഒരു അടുപ്പം സൂക്ഷിച്ചില്ലെങ്കില്‍ കൂടിയും. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. എല്ലാവരോടും പറയാനുളളത് ഞാന്‍ ഫേക്ക് അല്ലെന്നാണ്.












Click it and Unblock the Notifications