പുറത്താക്കലും ഇറങ്ങിപോക്കും മുതൽ കോവിഡ് വരെ; ഒരു ബിഗ് ബോസ് സീസണുംകൂടെ തീരുമ്പോൾ
കോവിഡ് പ്രതിസന്ധിക്കിടെയാണ് മൂന്നാം സീസൺ ആരംഭിക്കുന്നതും. വിചാരിച്ചതുപോലെ ഇത്തവണയും 100 ദിവസം പൂർത്തിയായില്ലെങ്കിലും ഒരു വിജയിയുണ്ട്
മലയാളത്തിൽ മാത്രമല്ല ലോകത്തെമ്പാടും ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഒരു ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബ്രദർ എന്ന പേരിൽ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഇന്ത്യൻ പതിപ്പായ ബിഗ് ബോസ് മലയാളത്തിലെത്തിയപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒന്നാം സീസൺ വിജയകരമായി പൂർത്തിയാക്കിയ ബിഗ് ബോസ് രണ്ട് വിവാദങ്ങളാൽ സമൃദ്ധമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആ സീസൺ വിജയി ഇല്ലാതെ അവസാനിക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിക്കിടെയാണ് മൂന്നാം സീസൺ ആരംഭിക്കുന്നതും. വിചാരിച്ചതുപോലെ ഇത്തവണയും 100 ദിവസം പൂർത്തിയായില്ലെങ്കിലും ഒരു വിജയിയുണ്ട്.

മത്സരാർഥികൾ
സംഭവബഹുലമായിരുന്നു ഇത്തവണത്തെയും സീസൺ. മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖങ്ങൾതൊട്ട് ആദ്യമായി കാണുന്നവർ വരെ 18 മത്സരാർഥികളാണ് ബിഗ് ബോസിൽ അണിനിരന്നത്. മുതിർന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുതൽ സായ് വിഷ്ണു വരെ നീളുന്നവർ ഫെബ്രുവരി 14ന് ആദ്യ ദിവസം തന്നെ വീട്ടിലെത്തിയപ്പോൾ വൈൾഡ് കാർഡ് എൻട്രിയിലൂടെ നാല് പേരും വന്നു. ഇതിൽ രമ്യ പണിക്കർക്ക് രണ്ട് തവണയാണ് എൻട്രി ലഭിച്ചത്.

മിഷേൽ vs ഡിംപൽ
കഴിഞ്ഞ സീസണുകളുമായി താരതമ്യം ചെയ്യുമ്പോൾ സമാധാനപരമായിരുന്നു ആദ്യ ദിവസങ്ങൾ. എന്നാൽ വൈൾഡ് കാർഡ് എൻട്രിക്ക് പിന്നാലെയാണ് വലിയ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഡിംപൽ ഭാലിന്റെ ടാറ്റുവിനെ ചൊല്ലിയുള്ള വിഷയമാണ് വലിയ തർക്കത്തിലേക്ക് പോയത്. രണ്ടുപേരെയും അനുകൂലിച്ചും പ്രതികൂലിച്ചും മറ്റ് മത്സരാർഥികളും നിലപാട് സ്വീകരിച്ചു. എന്നാൽ ആഴ്ചയവസാനം മിഷേൽ, സജ്ന-ഫിറോസ് എന്നിവർക്ക് മോഹൻലാലിന്റെ വക ആദ്യ താക്കീത് ലഭിച്ചു. പുറത്തെകാര്യങ്ങൾ അകത്ത് പറഞ്ഞതാണ് മോഹൻലാലിനെ പ്രകോപിപ്പിച്ചത്.

പ്രണയം
ആദ്യ സീസണിലെ പേർളി - ശ്രീനിഷ് പ്രണയം പ്രേക്ഷകരെല്ലാം ഏറ്റെടുത്തിരുന്നു. മൂന്നാം സീസണിലും അത്തരമൊരു പ്രണയത്തിന്റെ സാധ്യതകൾ തോന്നിച്ചെങ്കിലും അത് വലിയ പ്രശ്നങ്ങളിലേക്കാണ് നയിച്ചത്. സൂര്യയ്ക്കായിരുന്നു മണിക്കുട്ടനോട് പ്രണയം തോന്നിയത്. ഇത് മോഹൻലാലിനോട് ഉൾപ്പടെ പല തവണ അവർ തുറന്നു പറയുകയും ചെയ്തിരുന്നു. തുടക്കത്തിൽ കളിചിരി തമാശയായിട്ട് പോയെങ്കിലും പിന്നീട് പല തരത്തിലുള്ള പ്രശനങ്ങളും നോമിനേഷനും വരെ കാരണമായി. ഇരുവരും സംസാരിക്കാത്ത നിലയാണ് ഇപ്പോഴുള്ളതെന്നാണ് സൂചനകൾ. ഫിനാലെയിൽ മണിക്കുട്ടനൊഴികെ മറ്റെല്ലാരുമായി സൂര്യ ചിത്രങ്ങളെടുത്തതുമായി ബന്ധപ്പെട്ടാണ് പുതിയ ചർച്ച പുരോഗമിക്കുന്നത്.

മാപ്പ് പറഞ്ഞ് മോഹൻലാൽ
പ്രേക്ഷകരെയും മത്സരാർഥികളെയും ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു സന്ധ്യ മനോജിനോടുള്ള മോഹൻലാലിന്റെ മാപ്പു പറച്ചിൽ. സന്ധ്യയുടെ കലയെ അവഹേളിക്കുന്ന തരത്തിൽ മണിക്കുട്ടൻ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ താൻ പ്രതിനിധീകരിക്കുന്ന കലാകാരന്മാരെ മുൻനിർത്തി മോഹൻലാൽ മണികുട്ടന് വേണ്ടി സന്ധ്യയോടെ മാപ്പ് ചോദിച്ചിരുന്നു.

മണിക്കുട്ടൻ പുറത്തേക്ക്
മേൽ പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് മണിക്കുട്ടൻ ഷോയിൽ നിന്ന് സ്വയം പുറത്തേക്ക് പോകുന്നതും. താൻ കാരണം മോഹൻലാൽ മാപ്പ് ചോദിച്ചുവെന്നതാണ് മാനസികമായി മണിക്കുട്ടനെ ഏറെ തളർത്തിയത്. ഒരു ഘട്ടം മുതൽ വിജയി സ്ഥാനത്തേക്ക് ഭൂരിഭാഗം ആളുകളും കരുതിയിരുന്ന മണിക്കുട്ടൻ പുറത്ത് പോയത് മത്സരാർഥികൾക്കും പ്രേക്ഷകർക്കും ഒരേപോലെ ഞെട്ടലുണ്ടാക്കി. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം മണിക്കുട്ടൻ തിരിച്ചുവന്നിരുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മൂന്നാം സീസണിലെ വിജയിയും മണിക്കുട്ടനാണ്.

പുറത്താക്കൽ
കഴിഞ്ഞ സീസണിൽ രജിത് കുമാറിനെ ഷോയിൽ നിന്ന് പുറത്താക്കിയതുപോലെ ഇത്തവണയും ഒരു പുറത്താക്കലുണ്ടായിരുന്നു. സജ്ന-ഫിറോസ് ദമ്പതികളാണ് ഇത്തവണ പുറത്തായത്. സഹ-മത്സരാർത്ഥിയായ രമ്യയുടെ ജീവിതത്തിലെ ഒരു സ്വകാര്യം അവിടെ വെളിപ്പെടുത്തും എന്ന് ഫിറോസ് ഖാൻ ഭീഷണി മുഴക്കിയതിനായിരുന്നു ഈ ശിക്ഷ. ഇതിനൊടൊപ്പം ഇവർക്കെതിരെ നിരന്തര പരാതികളും ഇവർക്കെതിരെ ഉയർന്നിരുന്നു. ഇവരുടെ ശൈലിക്കെതിരെ പ്രേക്ഷകർക്കിടയിലും വലിയ വിമർശനം ഉയർന്നിരുന്നു.

ചെരുപ്പേറ്
ബിഗ് ബോസ് ഷോയിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാര്യമായിരുന്നു മണികുട്ടന് നേരെ ഉള്ള റംസാന്റെ ചെരുപ്പേറ്. നാട്ടുകൂട്ടം ടാസ്കിൽ സായിക്ക് നേരെ എറിഞ്ഞ ചെരുപ്പ് മണികുട്ടന്റെ ദേഹത്തേക്ക് വീഴ്ന്നതോടെയാണ് വഴക്കുകൾ ആരംഭിച്ചത്. പിന്നീട് വാരാന്ത്യ എപ്പിസോഡിയിൽ മോഹൻലാൽ എത്തി ഈ പ്രശ്നത്തിന് തീർപ്പ് കല്പിച്ചു. റംസാന് ഒരു ശിക്ഷയും ബിഗ് ബോസ് വിധിച്ചിരുന്നു.
Recommended Video

കോവിഡ്
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ശക്തമാകുന്നതിനിടെയാണ് ബിഗ് ബോസ് പാതിവഴിയിൽ ഷൂട്ടിങ് അവസാനിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും ഷോ മുടക്കമില്ലാതെ തുടർന്നിരുന്നു. എന്നാൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ഉള്ള ബിഗ് ബോസ് വീടിനു തമിഴ്നാട് ആരോഗ്യ വകുപ്പ് സീൽ വെക്കുകയായിരുന്നു. അവശേഷിച്ച എട്ട മത്സരാർഥികളിൽ നിന്ന് വോട്ടിങ്ങിലൂടെയാണ് ഇപ്പോൾ വിജയിയെ കണ്ടെത്തിയിരിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില് ഒരുവന് വിജയ്; പേരമ്പൂരില് കോടികള് ചെലവിട്ട് വീട്, സര്വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications