നെഗറ്റീവ് പബ്ലിസിറ്റിയാണ് ലക്ഷ്യം; എന്റെ പട്ടി വിഷമിക്കും... 'ഡിംപല്‍ പീഡന' ത്തില്‍ തുറന്നടിച്ച് മജ്‌സിയ
ഡിംപല്‍ ഭാലിനെ മജ്‌സിയ ഭാനു വിടാതെ പിന്തുടരുകയാണോ. മാനസികമായി തളര്‍ത്തി ഫിനാലെയില്‍ നിന്ന് അകറ്റി നിര്‍ത്താനാണോ ശ്രമം. മജ്‌സിയ ഫിനാലെ ഷൂട്ടിന് എത്തിയ പിന്നാലെ ഡിംപലിനെ പരിഹസിക്കുകയും മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാല്‍ നടത്തിയ വെളിപ്പെടുത്തല്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്.
ഇതിനിടെ ഞങ്ങള്‍ ഇവിടെ അടിച്ചുപൊളിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വീഡിയോ മജ്‌സിയയുടേതായി പുറത്തുവന്നിട്ടുണ്ട്. പീഡിപ്പിക്കുന്നുവെന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്ന് വ്യക്തമാക്കി മജ്‌സിയയും ലക്ഷ്മിയും ലൈവില്‍ രംഗത്തെത്തി. എന്താണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫിനാലെ ഷൂട്ടിങിനിടെ നടക്കുന്നത്. തുടര്‍ന്ന് വായിക്കുക...
ടോക്കിയോ ഒളിംപിക്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് ഫിനാലെ ഷൂട്ടിങിന്റെ അവസാന ദിനമാണ് ഇന്ന്. മലയാളികളുടെ ഇഷ്ടതാരം മോഹന്‍ലാലിന്റെ ഷൂട്ടാണ് ഇന്ന് നടക്കുക. ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയിയെ ഞായറാഴ്ച തീരുമാനിക്കും. പ്രേക്ഷകരുടെ വോട്ടിങ് നേരത്തെ കഴിഞ്ഞിരുന്നു. ഫിനാലെ ടെലികാസ്റ്റ് ആഗസ്റ്റ് ഒന്നിന് എന്നാണ് വിവരം.

ഫിനാലെ ഷൂട്ടിങില്‍ എല്ലാ മല്‍സാരര്‍ഥികളും എത്തിയിരുന്നു. പെരുന്നാള്‍ കഴിഞ്ഞ ശേഷമാണ് മജ്‌സിയ ചെന്നൈയിലെത്തിയത്. തൊട്ടുപിന്നാലെ വിവാദങ്ങള്‍ക്കും തുടക്കമായി. മജ്‌സിയ ഡിംപലിനെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് ആരോപണം. ഇക്കാര്യം അവര്‍ സഹോദരി തിങ്കളിനെ അറിയിച്ചു.

തിങ്കള്‍ ഭാല്‍ ഡിംപലിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ വിവരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടു. നേരത്തെ ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്ന തര്‍ക്കം ഇപ്പോഴും ശക്തമാണ് എന്നാണ് ഡിംപലിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്. ഫിനാലെ പൂര്‍ത്തിയാകും മുമ്പ് ഡിംപല്‍ നാട്ടിലേക്ക് തിരിക്കുമെന്ന സൂചനയും വന്നുകഴിഞ്ഞു.

ഡിംപല്‍ വളരെ പെട്ടെന്ന് നാട്ടിലേക്ക് തിരിക്കാന്‍ സാധ്യതയുണ്ടെന്നും മജ്‌സിയക്കെതിരെ പരാതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ എന്താണ് ഫിനാലെ ഷൂട്ടിങിനിടെ നടക്കുന്നത് എന്ന് വ്യക്തമാക്കി മജ്‌സിയയും ലക്ഷ്മിയും ലൈവിലെത്തി. ഇരുവരും പറയുന്നത് ശരിയാണെങ്കില്‍ ഡിംപലുമായി യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.

എനിക്ക് ഡിംപലിനെ ഫേസ് ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. മറിച്ചാണ് കാര്യം. അതുകൊണ്ടുതന്നെ തനിക്ക് ഒന്നും ഇക്കാര്യത്തില്‍ ചെയ്യാന്‍ പറ്റില്ലെന്ന് മജ്‌സിയ ലൈവില്‍ പറയുന്നു. നിങ്ങളാരും കാര്യങ്ങള്‍ അറിയാതെ പ്രതികരിക്കരുത് എന്ന് ലക്ഷ്മി പറയുന്നു. പഴയ ഫ്രണ്ട്ഷിപ്പ് കോമ്പോ ഇല്ലെന്ന് മാത്രമേയുള്ളൂ എന്നും ലക്ഷ്മി പറഞ്ഞു.

ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ല. പ്രശ്‌നങ്ങളുണ്ടാകുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നും ലക്ഷ്മി പറയുന്നു. ഫിനാലെയായി. വേറെ ഹൈപ്പ് കിട്ടാത്തത് കൊണ്ടാണ് പുതിയ നീക്കങ്ങളെന്ന് മജ്‌സിയ പറയുന്നു. നെഗറ്റീവ് പബ്ലിസിറ്റിയാണ് ലക്ഷ്യം. അതിന് എന്നെ ബലിയാടാക്കുന്നു. എനിക്ക് വിഷമമില്ല. എന്റെ പട്ടി വിഷമിക്കും. വേറെ ആളെ നോക്ക് എന്നും ലക്ഷ്മി ആശ്വസിപ്പിക്കുമ്പോള്‍ മജ്‌സിയ പറയുന്നു.

ഇവിടെ എല്ലാവരുമുണ്ട്. വന്ന ആദ്യം കണ്ടത് ഡിംപലിനെയാണ്. ഏത് സമയവും ലൈവില്‍ എത്തിയാല്‍ ഈ വിഷയമേയുള്ളൂ. ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. ഇവിടെ എത്തി എല്ലാം പരിഹരിക്കണമെന്ന് ഒരു പ്ലാനുണ്ടായിരുന്നു. പക്ഷേ എന്തോ സീനുണ്ടെന്നും സെറ്റല്ലെന്നും ലക്ഷ്മി വിശദീകരിക്കുന്നു. അതിനിടെ ആടിയും പാടിയുമുള്ള മജ്‌സിയയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications