Get Updates
Get notified of breaking news, exclusive insights, and must-see stories!

സായിക്ക് നേരെ ചെരിപ്പെറിഞ്ഞ് റംസാന്‍, തല്ലാനോങ്ങി മണിക്കുട്ടനും ഫിറോസും, ബിഗ് ബോസ് ഹൗസിൽ മുട്ടനടി

ബിഗ് ബോസ് സീസണ്‍ 3 സംഭവബഹുലമായി പുരോഗിക്കുന്നതിനിടെ നാട്ടുക്കൂട്ടം ടാസ്‌ക് ബിബി ഹൗസിനെ അക്ഷരാര്‍ത്ഥത്തില്‍ പോര്‍ക്കളമാക്കി മാറ്റിയിരിക്കുകയാണ്. കോലോത്ത് നാട്, കലിംഗ നാട് എന്നിങ്ങനെ രണ്ടായി ടീമുകളെ തിരിച്ചാണ് നാട്ടുക്കൂട്ടം വിചാരണ നടത്തുന്നത്.

ടാസ്‌ക് പുരോഗമിക്കവേ ഏഷ്യാനെറ്റ് പുറത്ത് വിട്ട പുതിയ പ്രമോ ആരാധകരെ റംസാന് എതിരെ തിരിച്ചിരിക്കുകയാണ്. സായിയുടെ വിചാരണയ്ക്കിടെ റംസാന്‍ ചെരിപ്പ് ഊരി എറിഞ്ഞതോടെ മണിക്കുട്ടനും ഫിറോസും അടക്കമുളളവര്‍ കയ്യാങ്കളിയിലേക്ക് നീങ്ങുന്നതാണ് പ്രമോയിലുളളത്.

ബംഗാള്‍ തെരഞ്ഞെടുപ്പ് ആറാംഘട്ട പോളിംഗ് തുടരുന്നു, ചിത്രങ്ങള്‍ കാണാം

പല്ലും നഖവും ഉപയോഗിച്ച് ആക്രമണം

പല്ലും നഖവും ഉപയോഗിച്ച് ആക്രമണം

നാട്ടുക്കൂട്ടം ടാസ്‌ക് ആവേശകരമായി ബിഗ് ബോസ് ഹൗസില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കലിംഗ നാട് എന്ന ടീമിലുളളവരെയാണ് കോലോത്ത് നാട് ടീമിലുളളവര്‍ വിചാരണ ചെയ്യുന്നത്. മണിക്കുട്ടന്‍, ഡിംപല്‍, ഫിറോസ് അടക്കമുളളവരുടെ വിചാരണ പൂര്‍ത്തിയായിക്കഴിഞ്ഞു. പല്ലും നഖവും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്ന തരത്തിലാണ് നാട്ടുക്കൂട്ടം വിചാരണ ടാസ്‌ക് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.

പുതിയ പ്രമോ

പുതിയ പ്രമോ

സായ് വിഷ്ണുവിന്റെ വിചാരണയാണ് ഇന്ന് ബിഗ് ബോസ് ഹൗസില്‍ നടക്കാനിരിക്കുന്നത്. അതിന്റെ പ്രമോയും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതോടെ ബിഗ് ബോസ് ആരാധകര്‍ ആകാംഷയുടെ മുള്‍മുനയില്‍ ആണ് നില്‍ക്കുന്നത്. വിചാരണയ്ക്കായി നില്‍ക്കുന്ന സായി 'ചോദിക്കെടാ' എന്ന് ആക്രോശിക്കുന്ന ദൃശ്യത്തോടെയാണ് പുതിയ പ്രമോയുടെ തുടക്കം.

'ഇതാണാടാ നിന്റെ നിലപാട്'

'ഇതാണാടാ നിന്റെ നിലപാട്'

നിന്റെ പെര്‍ഫോമന്‍സ് നന്നായത് കൂടെ ഞങ്ങള്‍ ഉള്ളത് കൊണ്ട് ആയിരുന്നു എന്ന് റംസാന്‍ പറയുന്നതും പ്രമോയിലുണ്ട്. ഇതാണാടാ നിന്റെ നിലപാട് എന്ന് സായിയോട് കിടിലം ഫിറോസ് ചോദിക്കുന്നു. 15 വോട്ടോട് കൂടിയാണ് താന്‍ ക്യാപ്റ്റന്‍ ആയത് എന്ന് സായി പറയുന്നു. അപ്പോള്‍ നിന്റെയൊക്കെ നിലപാട് ആണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നും സായി തിരിച്ചടിക്കുന്നത് പ്രമോയില്‍ കാണാം.

ചെരിപ്പ് ഊരി സായിക്ക് നേരെ എറിഞ്ഞു

ചെരിപ്പ് ഊരി സായിക്ക് നേരെ എറിഞ്ഞു

തുടര്‍ന്ന് എല്ലാവരും പരസ്പരം ആക്രോശിക്കുന്നതും കാണാം. നിന്റെ സ്വഭാവം മാറിയെന്ന് റംസാന്‍ സായിക്ക് നേരെ കൈ ചൂണ്ടി പറഞ്ഞതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് തുടക്കമായത്. കള്ളന്‍ റംസാന്‍ എന്ന് സായി വിളിച്ചതിന് പിറകേ പ്രകോപിതനായ റംസാന്‍ തന്റെ കാലിലെ ചെരിപ്പ് ഊരി സായിക്ക് നേരെ എറിയുകയായിരുന്നു.

പരസ്പരം പോര്‍വിളി

പരസ്പരം പോര്‍വിളി

എന്നാല്‍ മറുവശത്ത് സായിക്ക് സമീപത്ത് നില്‍ക്കുകയായിരുന്ന മണിക്കുട്ടന് സമീപത്തേക്കാണ് ചെരിപ്പ് ചെന്ന് വീണത്. ഇതോടെ ബിഗ് ബോസ് ഹൗസ് ഒരു നിമിഷം സ്തംഭിച്ച് നിന്നു. തുടര്‍ന്ന് ബിഗ് ബോസ് ഹൗസ് പൊട്ടിത്തെറിയിലേക്ക് നീങ്ങി. ഇരുകൂട്ടരും പരസ്പരം പോര്‍വിളിച്ച് മുന്നോട്ട് വരുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. വഴക്ക് മണിക്കുട്ടനും കിടിലം ഫിറോസും തമ്മിലുളള നേര്‍ക്ക് നേര്‍ പോരാട്ടമായി മാറി.

കയ്യാങ്കളിയിലേക്ക്

കയ്യാങ്കളിയിലേക്ക്

ചെരിപ്പെറിഞ്ഞാല്‍ പിന്നെ അടിക്കേണ്ടേ ഡാ എന്ന് പൊട്ടിത്തെറിച്ച് ഫിറോസുമായി കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു മണിക്കുട്ടന്‍. ഇരുവരേയും ടീമിലെ മറ്റുളളവര്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും പുതിയ പ്രമോയില്‍ കാണാം. പ്രമോ പുറത്ത് വന്നതോടെ ആരാധകര്‍ കൂട്ടമായി റംസാന് എതിരെ തിരിഞ്ഞിരിക്കുകയാണ്. ചെരിപ്പ് വലിച്ച് എറിഞ്ഞതിന്റെ പേരില്‍ റംസാനെ പുറത്താക്കണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

റംസാനെ പുറത്താക്കണം

റംസാനെ പുറത്താക്കണം

#evictramzan എന്നുളള ഹാഷ് ടാഗും ബിഗ് ബോസ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയാണ്. നേരത്തെ ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട ഫിറോസ്ഖാന്‍-സജിന ദമ്പതികളുടെ ആരാധകരും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഫിറോസിനും സജിനയ്ക്കും ഒരു ന്യായം റംസാന് മറ്റൊരു ന്യായം എന്നത് ശരിയല്ലെന്നും റംസാനെയും ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് അയക്കണം എന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

അഹങ്കാരത്തിന് കയ്യും കാലും വെച്ച വ്യക്തി

അഹങ്കാരത്തിന് കയ്യും കാലും വെച്ച വ്യക്തി

റംസാന്റെ പെരുമാറ്റത്തോട്ട് രൂക്ഷമായ ഭാഷയില്‍ ആണ് ആരാധകര്‍ പ്രതികരിച്ച് കൊണ്ടിരിക്കുന്നത്. അഹങ്കാരത്തിന് കയ്യും കാലും വെച്ച വ്യക്തിയാണ് റംസാന്‍ എന്നാണ് ചിലര്‍ ആരോപിക്കുന്നത്. ''നിലവാരം ഇല്ലാത്ത ഇത്തരം വ്യക്തികൾ സമൂഹത്തിന് അപമാനം ആണ്. സ്വയം നിയന്ത്രിക്കൻ കഴിവ് ഇല്ലങ്കിൽ പുറത്താക്കണം..22 വയസ്സുള്ള മുതിർന്ന പൗരൻ ആണ് അല്ലാതെ തൊട്ടിൽ വാവ അല്ല'' എന്നാണ് പ്രമോ വീഡിയോയ്ക്ക് താഴെ സായ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

ഞാനെന്ന ഭാവം

ഞാനെന്ന ഭാവം

''മണിക്കുട്ടനെ ചെരുപ്പെറിഞ്ഞ റംസാനെയും അത് ചോദിക്കാൻ ചെന്ന മണിക്കുട്ടനെതിരെ ഫിസിക്കൽ അറ്റാക്ക് ചെയ്യാൻ ശ്രമിക്കുന്ന ഫിറോസിനെയും എവിക്ട് ചെയ്യണം'' എന്നും ആരാധകർ ആവശ്യപ്പെടുന്നു. ''ചെറുപ്രായത്തിൽ അംഗീകാരങ്ങൾ കിട്ടിതുടങ്ങിയതിന്റെ അഹങ്കാരമാണ് റംസാന് .ഞാനെന്ന ഭാവം'' എന്നാണ് മറ്റൊരു കമന്റ്. ''റംസാന്റെയും, ഫിറോസിന്റെയും യഥാർത്ഥ സ്വഭാവം പുറത്തു വന്നു.. നോബിയും, ഋതുവും ഒട്ടും മോശക്കാരല്ല'' എന്നും ആരാധകർ കമന്റ് ചെയ്യുന്നു.

എല്ലാവരോടും പുച്ഛം

എല്ലാവരോടും പുച്ഛം

റംസാൻ അവിടെ ഹൗസിൽ ഉള്ളവർക്ക് കൂടി അപായം ആണ്.. ഇന്ന് അവൻ കയ്യിൽ കിട്ടിയ ചെരുപ്പ് എടുത്തു എറിഞ്ഞു.. നാളെ അവന്റെ കയ്യിൽ കത്തി ആണേൽ? എന്നാണ് ബിഗ് ബോസ് ഒഫീഷ്യൽ ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ആരാധകരിൽ ഒരാൾ ചോദിച്ചിരിക്കുന്നത്. റംസാൻ ഋതുനോടുള്ള ഫ്രസ്ട്രേഷൻ കാണിച്ചതാ സായിയോട്.. വെറും പട്ടി ഷോ എന്നും കമന്റുണ്ട്. ''അഹങ്കാരം മാത്രം ആണ് അവന്റെ സ്വഭാവം... എല്ലാവരോടും പുച്ഛം പ്രേത്യേകിച്ചു സ്ത്രീകളോട്.... അവനെ പുറത്താക്കേണ്ട സമയം കഴിഞ്ഞു. ബിഗ് ബോസ് എന്തു കൊണ്ടു അത്‌ ചെയ്യുന്നില്ല'' എന്നും ആരാധകർ ചോദിക്കുന്നു.

നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    Fukru talking about the cyber attacks he is facing | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+