കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ നടക്കുന്നത് പറയുന്ന വാക്കുകളെ ഏറ്റുപിടിച്ച് തിരിച്ചടിക്കുന്നതാണ്: ആഞ്ഞടിച്ച് സന്ധ്യ, സമ്മതിച്ച് ഫിറോസ്

Google Oneindia Malayalam News

ബിഗ് ബോസ് സീസൺ മൂന്നിൽ അടുത്തിടെ നൽകുന്ന ടാസ്കുകളെല്ലാം വലിയ ബഹളത്തിലും വഴക്കിലുമാണ് അവസാനിക്കാറുള്ളത്. ഇവിടെയുണ്ടാകുന്ന പ്രശ്നങ്ങളിൽ പറയുന്ന വാക്കുകളെ ഏറ്റുപിടിച്ച് തിരിച്ചടിക്കുന്ന പ്രവണതാണ് ബിഗ് ബോസ് ഹൌസിലുള്ളതെന്നാണ് സന്ധ്യാ മനോജ് പറയുന്നത്. കിടിലം ഫിറോസും സന്ധ്യയും തമ്മിൽ സംസാരിച്ചിരിക്കുന്നതിനിടെയാണ് ഈ വിഷയം ചർച്ചയാവുന്നത്.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

പ്രതിരോധ മരുന്നില്‍ പോലും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണ് കേന്ദ്രം, കുറ്റപ്പെടുത്തി കെസി വേണുഗോപാൽപ്രതിരോധ മരുന്നില്‍ പോലും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണ് കേന്ദ്രം, കുറ്റപ്പെടുത്തി കെസി വേണുഗോപാൽ

 വാക്കുകള്‍ പിടിച്ച്

വാക്കുകള്‍ പിടിച്ച്

നേരത്തെ വീക്ക് എന്ന വാക്കിനെ ഉപയോഗിച്ച രീതിയെക്കുറിച്ച് സന്ധ്യ വിശദീകരിക്കുന്നുണ്ട്. വീക്ക് എന്ന് പറഞ്ഞാൽ സ്ത്രീകള്‍ വീക്ക് എന്നല്ല. പുരുഷന്മാരെ തോൽപ്പിക്കണമെന്നല്ല, പുരുഷന്മാരെ അടിച്ചിറക്കണം എന്നല്ല. ശക്തമായി കളിക്കൂ.. വീണ്ടും ശക്തമായി കളിക്കൂ എന്ന സന്ദേശമാണ് തന്നതെന്നും സന്ധ്യ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ നിന്ന് സ്ത്രീകളായി കുറേ പേർ പുറത്തുപോയിട്ടുണ്ട്. പുരുഷനായിട്ട് ആകെ ഇവിടെ വന്നതിന് ശേഷം പോയത് പൊളി ഫിറോസ് മാത്രമാണ്. എന്നാൽ പൊളി ഫിറോസ് പകുതി മത്സരാർത്ഥിയാണെന്നും സന്ധ്യ തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനകത്ത് പ്രശ്നമില്ലെന്നും രണ്ടുപേരും വിലയിരുത്തുന്നു.

 ലാലേട്ടൻ പറഞ്ഞതെന്ത്

ലാലേട്ടൻ പറഞ്ഞതെന്ത്

ലാലേട്ടൻ പറഞ്ഞത് ഇത്രയേ ഉള്ളൂ. നിങ്ങള്‍ സ്ത്രീകള്‍ കൂടുതൽ പുറത്തുപോകുന്നു എന്ന ആശയം വിട്ടിട്ട് നിങ്ങള്‍ പുറത്ത് പോകാതിരിക്കാനായി സ്ട്രോങ്ങായി കളിക്കൂ എന്നാണെന്ന് രണ്ടുപേരും ഒരേ ശബ്ദത്തിൽ പറയുന്നു. ഞാൻ ഇതുവരെ ഒരു തരത്തിലും പുരുഷന്മാരെ എടുത്തിട്ട് ഒരു രീതിയിലും മാനിപ്പുലേറ്റ് ചെയ്യാറില്ലെന്ന് സന്ധ്യയും വ്യക്തമാക്കി. മാനിപ്പുലേറ്റ് ചെയ്യരുതെന്നാണ് പറയാനുള്ളതെന്ന് ഫിറോസും പറയുന്നു.

 സായിയുടെ തന്ത്രം

സായിയുടെ തന്ത്രം


പിന്നീട് ഇവരുടെ സംസാരം സായിയെക്കുറിച്ചായി. സായി ഇത്തരം പരാമർശങ്ങള്‍ കണ്ടുപിടിക്കാൻ ശ്രമിക്കകയാണെന്നും സംസാരിക്കുന്നതിനിടയിൽ നിന്ന് അതിനെ ട്വിസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതാണ് സായിയുടെ ഗെയിം എന്നും ഫിറോസ് പറയുന്നു. ഇത് സന്ധ്യയും സമ്മതിച്ചുകൊടുക്കുന്നുണ്ട്. ഇത് മനസ്സിലാക്കുന്നിടത്ത് പ്രശ്നം തീർന്നുവെന്നും ഫിറോസ് പറയുന്നു. നമ്മള്‍ ചർച്ചയ്ക്കിട്ട് കൊടുക്കുമ്പോ അതിൽ കയറി പിടിക്കുമെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു.

ഡിംപലിനെതിരെ ഫിറോസ്

ഡിംപലിനെതിരെ ഫിറോസ്

ഇതിനിടെ കഴിഞ്ഞ ആഴ്ചയിലെ നോമിനേഷന്റെ പേരിൽ ഫിറോസും ഡിംപൽ ഭാലും തമ്മിലുള്ള തർക്കം ആരംഭിക്കുന്നുണ്ട്. ആരും സങ്കടപ്പെടേണ്ട എല്ലാവരും രണ്ട് പേരെ വീതം നോമിനേറ്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ നോമിനേറ്റ് ചെയ്തിട്ടല്ലേ മറ്റുള്ളവർ നോമിനേറ്റ് ചെയ്യുന്നതെന്നാണ് ഫിറോസ് പറയുന്നത്. എന്നാൽ നിങ്ങള്‍ പറയുന്ന കാര്യത്തിൽ നിങ്ങളെയാണ് വിലയിരുത്തുന്നതെന്നായിരുന്നു ഡിംപൽ നൽകിയ മറുപടി. കാരണങ്ങളെന്ത് വേണമെങ്കിലും പറഞ്ഞോ എന്ത് കാര്യം പറയുമ്പോഴും ഫിറോസ് ഫിറോസിനെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഡിംപൽ കൂട്ടിച്ചേർത്തു. തിരികെയും ഒരു വശമുണ്ട്. ഡിംപൽ പറഞ്ഞു ഡിംപലിന് കിട്ടി എന്നാണ് ഫിറോസിന്റെ മറുപടി. നിങ്ങളീ പറയുന്നതിന് പ്രശ്നമില്ലെന്നും നിങ്ങള്‍ക്ക് എന്തൊക്കെയാണ് വരാൻ പോകുന്നത് ദൈവമേ എന്നാണ് എന്റെ പ്രാർത്ഥനയെന്ന വാക്കുകളോടെ ഡിംപൽ ബെഡ് ഏരിയയിൽ നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. ഇത് ശാപമാണ് പ്രാർത്ഥനയല്ലെന്നാണ് ഫിറോസ് പറയുന്നത്.

 വിമർശനം ഏറ്റുവാങ്ങില്ല

വിമർശനം ഏറ്റുവാങ്ങില്ല

ഫിറോസും ഋതു മന്ത്രയും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് വീണ്ടും ഡിംപലിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചർച്ചയാവുന്നത്. ഡിംപലിന്റെ താക്കീതായുള്ള വാക്കുകളെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് ഡിംപലിനെ ആരും വിമർശിക്കാൻ പാടില്ലെന്ന് ഫിറോസ് ചൂണ്ടിക്കാണിക്കുന്നത്. അതിലൊന്നും ഒരു കാര്യമില്ലെന്നും അവർക്ക് ആരെയും പറയാമെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു. അവർ പറയാത്ത ഒരാളെ പറയാൻ ഫിറോസ് ആവശ്യപ്പെട്ടതോടെ ആദ്യ ദിനം മുതൽ തന്നെ ഡിംപൽ പലരെയും വിമർശിച്ചിട്ടുണ്ടെന്ന് ഋതു മന്ത്ര പറയുന്നു. എന്നാൽ ഇക്കാര്യം തുറന്നു പറയാത്തതിനുള്ള കാരണവും ഋതു പറയുന്നു. എനിക്കിത് അറിയുന്ന കാര്യമാണ് ഭാവിയിൽ നിങ്ങളൊക്കെ എന്നെ വടിക്കുമെന്ന് കരുതിയാണ് പറയാത്തതെന്നും അവർ പറയുന്നു.

 കാരണസഹിതം പറഞ്ഞു

കാരണസഹിതം പറഞ്ഞു


ഡിംപലിനോട് സഭ്യമല്ലാത്ത ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എനിക്ക് ജെനുവിൻ റീസണായത് മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. എന്നാൽ എനിക്ക് തോന്നിയ കാര്യങ്ങള്‍ കാരണസഹിതം വ്യക്തമായി കൃത്യമായി അക്ഷരം പ്രതി പറഞ്ഞിട്ടുണ്ട്. അതും അവരൊരു ശക്തയായ മത്സരാർത്ഥിയാണെന്ന് ആദ്യമേ പറഞ്ഞുകൊണ്ടുതന്നെയെന്നും ഫിറോസ് പറയുന്നു. അതാണ്, അങ്ങനെയാണ് നോമിനേറ്റ് ചെയ്യേണ്ടതെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

English summary
Bigg boss Malayalam season 3: Sandhya Manoj evaluate contestants inside Bigg Boss House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X