കണ്ടംവഴി ഓടിയവനും കപ്പോ! മണിക്കുട്ടനെ വിടാതെ ഹേറ്റേഴ്സ്; സായി എന്തുകാണിച്ചിട്ട് രണ്ടാമതായി?
ബിഗ് ബോസ് മലയാളം സീസണ് ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെ ഓഗസ്റ്റ് ഒന്നിന് ആണ് സംപ്രേഷണം ചെയ്യുക. ഇക്കാര്യം ഏഷ്യാനെറ്റും ബിഗ് ബോസ് ടീമും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ് ത്രീയിലെ വിജയി മണിക്കുട്ടന് ആണെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. എങ്കിലും ഫാന്‍സ് ഗ്രൂപ്പുകളില്‍ എല്ലാം സ്ഥാനം തിരിച്ചുള്ള പട്ടികകള്‍ പ്രചരിക്കുന്നുണ്ട്. മണിക്കുട്ടന് ബിഗ് ബോസ് വിന്നര്‍ ആകുന്നത് സഹിക്കാനാകാത്ത പലരും ഇപ്പോഴും അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. അതുപോലെ തന്നെയാണ് സായി ഹേറ്റേഴ്സിന്റെ കാര്യവും.
പുതിയ ലുക്കില്‍ തിളങ്ങി അലക്സാന്‍ഡ്ര ജോണ്സണ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

പുറത്ത് പോയിവന്നിട്ടും
ബിഗ് ബോസ് ഹൗസില്‍ നില്ക്കാന് വയ എന്ന് പറഞ്ഞ് മത്സരത്തില്‍ നിന്ന് ഒരിക്കല്‍ പിന്മാറിയ ആളാണ് മണിക്കുട്ടന്. അങ്ങനെയുള്ള മണിക്കുട്ടന് എങ്ങനെ മത്സരത്തിലെ വിജയി ആയി എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. മത്സരിക്കാന്‍ പോലും വയ്യാതെ സ്വയം പുറത്ത് പോയ ആള്‍ക്ക് മത്സരത്തിലെ വിജയി ആകാന്‍ പറ്റില്ലെന്നാണ് ഇവരുടെ വാദം.

തീരാത്ത പ്രതിഷേധം
മണിക്കുട്ടന് ഹേറ്റേഴ്സിനെ സംബന്ധിച്ച് അവരുടെ രോഷം അടക്കാന്‍ ആകുന്നില്ല എന്നതാണ് സത്യം. എന്നാല്‍ വിജയിയെ തിരഞ്ഞെടുക്കും മുമ്പ് തന്നെ മണിക്കുട്ടന് വലിയ പിന്തുണ ലഭിച്ചിരുന്നു. മണിക്കുട്ടന് തന്നെ ആകും വിജയി എന്ന രീതിയില്‍ പലരും പ്രവചിക്കുകയും ചെയ്തിരുന്നു.

ഇമേജ് മാത്രം പ്രശ്നം
മണിക്കുട്ടന് ബിഗ് ബോസ് ഹൗസില്‍ ചെയ്ത എല്ലാ കാര്യങ്ങളും സ്വന്തം പ്രതിച്ഛായയെ മാത്രം മുന്‍നിര്‍ത്തിയാണെന്നതാണ് പണ്ടുമുതലേ ഉള്ള ആരോപണം. ഇതിന് പല ന്യായങ്ങളും പലര്‍ക്കും മുന്നോട്ടുവയ്ക്കാനും ഉണ്ടായിരുന്നു. ആ ആരോപണങ്ങള്‍ക്ക് ഇപ്പോഴും ഒരു കുറവും ഇല്ല.

ഡിംപലിന്റെ ആരാധകരെ പിടിച്ചു
പിതാവ് മരിച്ച് ഡിംപല്‍ പുറത്ത് പോയതോടെ അവരുടെ ആരാധകരേയും കൂടെ നിര്‍ത്തുന്നതില്‍ മണിക്കുട്ടന് വിജയിച്ചിരുന്നു. അതിന് വേണ്ടി മണിക്കുട്ടന് കാണിച്ചുകൂട്ടിയത് മുഴുവന്‍ അഭിനയമായിരുന്നു എന്നൊരു ആരോപണം അന്നേ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഡിംപലിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് മണിക്കുട്ടന് വിജയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിംപല്‍ ഫാന്‍സിലെ ഒരു വിഭാഗത്തിനും മണിക്കുട്ടന്റെ കിരീട നേട്ടം അത്രയ്ക്ക് പിടിച്ചിട്ടില്ല.

ഡിംപലിന് കീഴടങ്ങി
ഡിംപല്‍ തിരികെ എത്തിയതോടെ മണിക്കുട്ടന് പൂര്‍ണമായും ഡിംപലിന് കീഴടങ്ങിയത് പോലെ ആയിരുന്നു എന്നാണ് മറ്റുചിലരുടെ വിലയിരുത്തല്‍. ഡിംപല്‍ പുറത്ത് പോയ സമയത്ത് ഋതുമന്ത്രയുമായി വളരെ അടുപ്പത്തിലായിരുന്നു മണിക്കുട്ടന്. എന്നാല്‍ ഡിംപലിന്റെ തിരിച്ചുവരോടെ കാര്യം മാറി. ഡിംപലിന് ഋതുവിനെ ഇഷ്ടമല്ലാതിരുന്നത് മണിക്കുട്ടനേയും സ്വാധീനിച്ചു എന്നാണ് ആക്ഷേപം.

മനം കൈയ്യടക്കിയ താരം
എന്നിരുന്നാലും ബിഗ് ബോസില്‍ ഏറ്റവും അധികം പ്രേക്ഷകരുടെ മനസ്സ് കൈയ്യടക്കിയ താരം മണിക്കുട്ടന് തന്നെയാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. സ്ത്രീകളോടുള്ള പെരുമാറ്റമാണ് മണിക്കുട്ടനെ പലര്‍ക്കും പ്രിയങ്കരനാക്കിയത്. അതേസമയം, ചിലപ്പോഴൊക്കെ മണിക്കുട്ടന് പൊട്ടിത്തെറിയ്ക്കുകയും ചെയ്തിരുന്നു.

സായി വിഷ്ണുവിനും
തുടക്കത്തില്‍ സ്ഥിരം എലിമിനേഷന് പട്ടികയില്‍ വന്നിരുന്ന ആളായിരുന്നു സായി വിഷ്ണു. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സായി ആണ് ബിഗ് ബോസ് മലയാളം സീസണ് ത്രീയിലെ റണ്ണര്‍ അപ്പ്. അതും പലര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്നില്ല. ഡിംപലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു സായിയുടെ മുന്നേറ്റം.
Recommended Video

ഹേറ്റേഴ്സിന് സഹിക്കുന്നില്ല
ഏതെങ്കിലും താരത്തിന്റെ ആരാധകര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളേക്കാള്‍ ഭീകരമാണ് അവരുടെ ഹേറ്റേഴ്സ് ഉണ്ടാക്കുക എന്നത് കഴിഞ്ഞ ബിഗ് ബോസ് സീസണുകളില്‍ വ്യക്തമായതാണ്. ഇത്തവണയും അതിന് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. സായി വിഷ്ണുവിന്റെ ഹേറ്റേഴ്സ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ് ഇപ്പോഴും.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications