Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിനാലെയ്ക്കിടെ ഡിംപല്‍ ഫ്രോഡാണെന്ന് മജിസിയ; വിഷമം സഹിക്കാനാവാതെ താരം, നടപടി വേണമെന്ന് തിങ്കള്‍

ബിഗ് ബോസ് സീസണ്‍ 3യുടെ വിജയി ആരാണെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. ഗ്രാന്‍ഡ് ഫിനാലെയുടെ ഷൂട്ട് ചെന്നൈയില്‍ പുരോഗമിച്ച് വരികയാണ്. വിജയി ആരാകുമെന്ന കാത്തരിപ്പിലാണ് ഓരോ പ്രേക്ഷകരും.

മണിക്കുട്ടനും ഡിംപല്‍ ബാല്‍ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഡിംപലിനെ കുറിച്ച് സഹോദരി തിങ്കല്‍ ബാല്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡിംപല്‍ നേരിടുന്ന വലിയ വിഷമത്തെ കുറിച്ചാണ് തിങ്കള്‍ പറയുന്നത്.

ടോക്കിയോ ഒളിംപിക്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

1

ചെന്നൈയില്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് പോയ ഡിംപല്‍ വലിയ വിഷമത്തിലാണെന്ന് സഹോദരി തിങ്കള്‍ ബാല്‍ പറയുന്നു. ഇതിന് കാരണം ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥിയായ മജിയിയ ഭാനുവാണെന്ന് തിങ്കള്‍ പറയുന്നു. ഡിംപലിനെ വിളിച്ചപ്പോള്‍ അവള്‍ നല്ല വിഷമത്തിലായിരുന്നെന്നും തിങ്കള്‍ പറയുന്നു. തിങ്കളിന്റെ വാക്കുകളിലേക്ക്...

2

കഴിഞ്ഞ ദിവസം ഡിംപലുമായി സംസാരിച്ചിരുന്നു, അവള്‍ നല്ല വിഷമിത്തിലും ദേഷ്യത്തിലുമായിരുന്നു. ഫിനാലെ ചെയ്യുന്നില്ല എന്ന് വരെ ഡിംപല്‍ പറഞ്ഞു. ഒരു ഷോയ്ക്ക് പോയ വ്യക്തി, ഷോ കഴിഞ്ഞ് വന്നിട്ടും ഇത്രയും സൈബര്‍ അറ്റാക്ക് നടത്തിയിട്ടും നമ്മള്‍ ഇന്നും ചിരിച്ച് നില്‍ക്കുന്നത് നമുക്ക് ഇതൊന്നും ഏല്‍ക്കാത്തത് കൊണ്ടാണെന്ന് തിങ്കല്‍ ബാല്‍ വീഡിയോയില്‍ പറഞ്ഞു.

3

മജിസിയെ കാരണമാണ് ഇതെല്ലാമെന്നും തിങ്കള്‍ പറയുന്നു. എന്തൊക്കെ വന്നാലും മുന്നോട്ടു പോകുക എന്നതാണ് ഞങ്ങളുടെ രീതി. മജിസിയ ഇപ്പോള്‍ ഓവറായിട്ടുണ്ടെന്നും തിങ്കള്‍ വീഡിയോയില്‍ പറഞ്ഞു. എന്റെ അമ്മ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞ കാര്യത്തിന് ഞാന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. ഡിംപല്‍ എന്ന വ്യക്തി സോഷ്യല്‍ മീഡിയയിലൂടെ ഒരാളെയും അപമാനിച്ചിട്ടില്ലെന്നും തിങ്കള്‍ പറയുന്നു.

4

ഇന്ന് ഡിംപല്‍ ഒരു റിയാലിറ്റി ഷോയ്ക്ക് പോകുമ്പോള്‍, അവിടെ പിന്നെയും പെര്‍ഫോമന്‍സിന്റെ സമയത്ത് പോലും മജിസിയ ഭാനു എന്ന് പറയുന്ന പെണ്‍കുട്ടിക്ക് ഡിംപലിനെ വിഷമിപ്പിക്കുന്നു. ഡിംപല്‍ ഫ്രോഡാണെന്നും ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥയാണെന്നും എന്നൊക്കെ പറയുന്നു. ജൂലിയറ്റിന്റെ കഥ വിറ്റ് കാശാക്കിയതല്ലേയെന്ന് മജിസിയ ഡിംപലിനോട് പറഞ്ഞു.

5

മജിസിയയുടെ ഈ ആരോപണത്തിനും തിങ്കള്‍ മറുപടി പറഞ്ഞു, വില്‍ക്കാനുള്ള സ്വഭാവം മജിസിയയ്ക്ക് ഉണ്ടാകും. എന്നാല്‍ ഞങ്ങള്‍ക്ക് അതില്ല, അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും തിങ്കള്‍ ബാല്‍ പറഞ്ഞു. ഒരുപാട് കഷ്ടപ്പെടുന്നത് കൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ ജീവിച്ചു പോകുന്നത്.

6

ഡിംപല്‍ തനിക്ക് അയച്ച വോയിസ് നോട്ടിനെ തുടര്‍ന്നാണ് ഈ വീഡിയോ ചെയ്യുന്നത്. മജിസിയയുടെ വൃത്തികെട്ട ആറ്റിറ്റിയൂഡ് കാരണം, ഞാന്‍ ഏഷ്യാനെറ്റിനെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ ഡിംപല്‍ ഫിനാലെയില്‍ പങ്കെടുക്കില്ലെന്നാണ് അറിയിച്ചത്. ഏഷ്യാനെറ്റ് അവരുടെ രീതിയില്‍ ഡിംപലിനെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. പിന്നെയും മജിസിയ അത് ആവര്‍ത്തിക്കുകയാണെന്ന് തിങ്കള്‍ പറഞ്ഞു.

7

ഷോയില്‍ നിന്ന് പുറത്തുവന്നയുടന്‍ അവള്‍ ഡിംപലിനെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഡിംപല്‍ അവിടെ ഒരു ഷൂട്ടിനാണ് പോയിരിക്കുന്നത്. അവള്‍ക്ക് ചിരിച്ചുകൊണ്ട് ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കിടെയിലും അവള്‍ ചിരിക്കുകയാണ്. എന്നാല്‍ മജിസിയ മരിച്ച ആള്‍ക്കാരെ പേരും പറഞ്ഞ് പിന്നെയും പിന്നെയും പ്രകോപിപ്പിക്കുന്നത് തുടരുമ്പോള്‍ ആരും അവള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല.

8

മജിസിയക്കെതിരെ നടപടി സ്വീകരിക്കണം. എന്നാല്‍ ആരും അത് ചെയ്യുന്നില്ല. നിങ്ങളാണ് ഡിംപലിനെ സപ്പോര്‍ട്ട് ചെയ്തത്. നിങ്ങളുടെ സപ്പോര്‍ട്ട് എനിക്ക് വേണം. ഡിംലപിന്റെ ഓരോ സ്‌റ്റെപ്പിലും നിങ്ങളാണ് സപ്പോര്‍ട്ട് ചെയ്തത്. ഇത് നിങ്ങള്‍ എല്ലാവരിലും എത്തിക്കണമെന്നും തിങ്കള്‍ വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നു.

9

ഏഴ് മാസമായി ഇത് തുടരുനെന്നും തിങ്കള്‍ വ്യക്തമാക്കുന്നു. മജിസിയയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതിന്റെ പേരില്‍ എന്ത് പ്രത്യാഘാതങ്ങള്‍ വന്നാലും സാരമില്ലെന്നും തിങ്കള്‍ പറയുന്നു. നിങ്ങള്‍ എല്ലാവരും ഡിംപല്‍ ബാലിന്റെ കൂടെ നില്‍ക്കണമെന്നും തിങ്കള്‍ വീഡിയോയില്‍ ആഭ്യര്‍ത്ഥിച്ചു.

Recommended Video

cmsvideo
    Bigg boss 3 Malayalam finale | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+