ഇവിടെ മത്സരാര്‍ഥികളുടെ അസഭ്യം മാത്രം! ലക്ഷ്വറി ബജറ്റ് വെട്ടിക്കുറച്ച് ബിഗ് ബോസ്
കൊച്ചി: പ്രേക്ഷകരെ ഹരം കൊള്ളിച്ച് ബിഗ് ബോസ് മലയാളം സീസൺ 4 ആവേശകരമായി മുന്നേറുകയാണ്. ഷോ തുടങ്ങി ഏഴാം ആഴ്ചയിലേക്ക് പിന്നിടുമ്പോൾ മത്സരാർത്ഥികളുടെ എനർജിയും വർദ്ധിക്കുന്നു. വൈല്‍ഡ് കാര്‍ഡ് എൻട്രികളിലായി പുതിയ 2 മത്സരാർത്ഥികൾ കൂടി ബിഗ് ബോസിൽ എത്തിയതോടെ സംഘർഷങ്ങൾ അളവില്ലാതെ ഉയരുന്നു. ഇത് ബിഗ് ബോസ് വീട്ടിലെ കാര്യങ്ങളെ അറിയാനുള്ള പ്രേക്ഷകരുടെ കൗതുകവും കൂട്ടുകയാണ്.
പുതിയ വൈല്‍ഡ് കാര്‍ഡ് എത്തിയതിനുശേഷം ബിഗ് ബോസ് മലയാളം സീസൺ 4 ആദ്യ വീക്കിലി ടാസ്ക്ക് നടന്നിരുന്നു. എന്നാൽ വലിയ സംഘർഷങ്ങൾക്ക് വേദിയാകുന്ന ബിഗ് ബോസ് വീട്ടിനെയാണ് പ്രേക്ഷകർ കണ്ടത്. മത്സരാർത്ഥികളുടെ വായിൽ നിന്ന് അസഭ്യം പറയുന്ന നിലയിലേക്ക് ഈ ടാസ്ക്കുകൾ എത്തി.
ഇതൊരു കളിയാണെന്ന് എന്ന റിയാലിറ്റി പോലും മറന്നു കൊണ്ടായിരുന്നു മത്സരാർത്ഥികളുടെ പ്രതികരണം. മത്സരാർത്ഥികൾ അസഭ്യം പറയുന്ന കാരണത്താൽ ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍ ബിഗ് ബോസ് വെട്ടി കുറയ്ക്കുകയാണ് ചെയ്തത്.
കോടതി ടാസ്‍ക് ആയിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്‍ക്. മിഖ്യ സീസണുകളിലും സംഘര്‍ഷത്തിന് ഇടയാക്കാറുള്ളതാണ് കോടതി ടാസ്ക്ക്. ഇതിൽ റിയാസ് സലിമും വിനയ് മാധവും ആയിരുന്നു ജഡ്ജുമാരായി എത്തിയത്. കള്ള സാക്ഷി പറഞ്ഞുവെന്ന് ആരോപിച്ച് ഡോ. റോബിന് കോടതി ശിക്ഷ വിധിച്ചു. ഇതിന് പിന്നാലെ, കോടതിമുറിയ്ക്ക് ഉള്ളില്‍ രണ്ട് റൗണ്ട് തവളച്ചാട്ടം ചാടണം എന്നതായിരുന്നു ടാസ്ക്ക്.
ഉടൻ തന്നെ ഇത് റോബിൻ എറ്റെടുത്തിരുന്നു. പിന്നാലെ, ഇത് ചെയ്തുകൊണ്ടിരിക്കെ റോബിന്‍ മോതിരവിരല്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.
ഇതിന് പിന്നിലെ അശ്ലീലത്തെ കുറിച്ച് ന്യായാധിപന്മാരുമായി റോബിന്‍ വലിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. തർക്കം രൂക്ഷമായപ്പോൾ റിയാസിനോട് പൊട്ടിത്തെറിച്ച റോബിന്‍ തെറി വിളിച്ചു. പിന്നാലെ, റിയാസും റോബിനെതിരെ തിരിച്ച് തെറി വിളിച്ച് രംഗത്ത് വന്നു. നിരവധി തവണ ബീപ് ശബ്ദത്തിന്‍റെ അകമ്പടിയോടെയാണ് ബിഗ് ബോസ് ആ എപ്പിസോഡ് എയര്‍ ചെയ്‍തത്.
ലക്ഷ്മിപ്രിയയ്ക്ക് മറുപടി നൽകി ദിൽഷ
ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ദിൽഷ. ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന ലവ് ട്രയാങ്കിൾ ബിഗ് ബോസ് കുടുംബത്തിലും ബിഗ് ബോസ് പ്രേക്ഷകർക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെടുന്നു.
കുടുംബത്തോട് ഏറെ ഉത്തരവാദിത്വവും അടുപ്പവും ഉള്ള കുട്ടിയാണ് ദിൽഷ. ഇക്കാര്യം സെൽഫ് ടാസ്ക്കിലൂടെ ഇതിനോടകം തന്നെ ദിൽഷ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മത്സരാർത്ഥിയായ ലക്ഷ്മി പ്രിയയോട് ദിൽഷ ഇപ്പോൾ പറഞ്ഞ ചില കാര്യങ്ങൾ ആണ് ബിഗ് ബോസ് വീട്ടിലും പ്രേക്ഷകർക്കിടയിൽ പ്രധാന ചർച്ച.
ലക്ഷ്മിപ്രിയ യോട് പറഞ്ഞത് ഇങ്ങനെ : - " ഒരു പെൺകുട്ടി എന്ന നിലയിൽ താൻ അന്തസ്സുള്ള കുടുംബത്തിൽ നിന്ന് വന്ന ഒരു കുട്ടിയാണ്. ഈ 29 വയസ്സുവരെ ഞാൻ ഒരു ഉമ്മ പോലും വെച്ചിട്ടില്ല. മോശമായ രീതിയിൽ എന്നെ ഒരാളും തൊട്ടിട്ടില്ല. മോശമായ രീതിയിൽ ഒരു ഹഗ്ഗ് പോലും ചെയ്തിട്ടില്ല. ആ എനിക്ക് ഇവിടെ ലവ് ട്രാക്ക് പിടിക്കേണ്ട ആവശ്യമില്ല. അക്കാര്യത്തിൽ തനിക്ക് സ്വയെ തന്നോട് അഭിമാനം തോന്നുന്നു. സത്യം പറഞ്ഞാൽ എന്നെ പോലെയുള്ള കുട്ടികൾ ഈ ലോകത്ത് ഉണ്ടാവുമോ എന്നു പോലും തനിക്ക് സംശയം ഉണ്ട്.
'ഇന്ത്യ സാമ്പത്തികമായി സഹായിച്ചു, മികച്ച ബന്ധത്തിനായി കാത്തിരിക്കുന്നു'; റനിൽ വിക്രമസിംഗെ
ഈ ജാസ്മിൻ ഒക്കെ ജീവിക്കുന്ന ബാംഗ്ലൂർ തന്നെയാണ് ഞാനും ജീവിക്കുന്നത്. ഫ്രണ്ട്സ് ഒക്കെ പബ്ബിൽ പോകുമ്പോൾ ഞാൻ അവിടെ പോകാറു പോലുമില്ല". അതേസമയം, ഇക്കഴിഞ്ഞ ദിവസം റിയാസും ഡോ. റോബിനും തമ്മിലുളള വലിയ രീതിയിലുളള വാക്കുതർക്കങ്ങൾക്കാണ് ബിഗ് ബോസ് വീട് വേദിയായത്. ഈ തർക്കത്തിനിടയിൽ ബിഗ് ബോസ് വീടിനകത്തെ ലവ് ട്രയാങ്കിൾ കാര്യം എടുത്തിട്ടത് ദിൽഷയെ ദേഷ്യപ്പെടുത്തിയിരുന്നു. ഇവിടുളള ഒരാളെ സഹോദരനായും ഒരാളെ സുഹൃത്തായും കാണുന്നതാണോ താൻ പറയുന്ന ലവ് ട്രയാങ്കിൾ എന്ന ചോദ്യത്തോടെ റിയാസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു ദിൽഷ.