Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷയോടുള്ള സ്നേഹം ആത്മാർത്ഥമായിരുന്നു, അവളാണ് സംസാരിക്കാൻ ഇങ്ങോട്ട് വന്നത്'; മനസ് തുറന്ന് ബ്ലസ്ലി

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളിൽ ഒന്നായിരുന്നു ബ്ലസ്ലിയുടേയും ദിൽഷയുടേയും. ഷോയിൽ വെച്ച് തനിക്ക് ദിൽഷയെ ഇഷ്ടമാണെന്ന് പല തവണയായി ബ്ലസ്ലി പറഞ്ഞിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങി ദിൽഷ ബന്ധം സൂക്ഷിച്ചില്ലെങ്കിൽ താൻ മരിച്ച് പോകുമെന്ന് ഉൾപ്പെടെ ബ്ലസ്ലി പറഞ്ഞിരുന്നു.

'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ‍

എന്നാൽ ഷോ കഴിപ്പോൾ ദിൽഷയുമായി യാതൊരു സൗഹൃദത്തിനും ശ്രമിക്കാതിരുന്ന ബ്ലസ്ലിയെ ആണ് പിന്നീട് ആരാധകർ കണ്ടത്. എന്തുകൊണ്ടാണ് ദിൽഷയുമായി പിന്നീട് സൗഹൃദത്തിന് ശ്രമിക്കാതിരുന്നതെന്ന് പല ആരാധകരും താരത്തോട് ചോദിച്ചിരുന്നു. ഇപ്പോഴിതാ ദിൽഷയുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും ഷോ കഴിഞ്ഞ് ദിൽഷയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നോ എന്ന കാര്യത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ബ്ലസ്ലി. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ബ്ലസ്ലിയുടെ തുറന്ന് പറച്ചിൽ.

1


തനിക്ക് ദിൽഷയോട് ഉണ്ടായിരുന്ന സ്നേഹം സത്യമായിരുന്നുവെന്ന് ബ്ലസ്ലി പറയുന്നു. 'ബിഗ് ബോസ് പോലുള്ള ഒരു സ്പേസിൽ നിങ്ങൾ എത്രയൊക്കെ ഒതുക്കി വെയ്ക്കാൻ ശ്രമിച്ചാലും നിങ്ങളുടെ സ്നേഹം പുറത്തുവരും. ദിൽഷയിൽ നിന്നും അകന്ന് കഴിയാൻ ഞാൻ പരമാവധി ആത്മാർത്ഥമായി ശ്രമിച്ചിരുന്നു. എന്നാൽ ബിഗ് ബോസ് ഹൗസിൽ നിന്നും അത്തരത്തിൽ ഒളിച്ചോടാൻ ഉള്ള സാധ്യത നിങ്ങൾക്ക് ലഭിക്കില്ലെന്നതാണ് വാസ്തവം'.

2


'ഞാൻ അകന്നു നിൽക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവളായിരുന്നു വന്ന് സംസാരിച്ചത്. എനിക്ക് തെറ്റ് പറ്റിയെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ എന്റെ ഹൃദയത്തെ കേൾക്കാതെ മുന്നോട്ട് പോകുക എനിക്ക് എളുപ്പമായിരുന്നില്ല.ഷോയ്ക്കും ലവ് ട്രാക്ക് ആവശ്യമായിരുന്നുവെന്ന് ഞാൻ കരുതുന്നു. റോബിൻ പുറത്തായതിന് ശേഷം ചില രഹസ്യ സ്ട്രാറ്റജികൾ അവിടെ ഉണ്ടായിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്',ബ്ലസ്ലി പറഞ്ഞു.

3

'ഒരുപക്ഷേ ഷോ കുറച്ച് കൂടി രസകരമാക്കുകയെന്ന് ഉദ്ദേശിച്ചാകും. എന്നിരുന്നാലും അവിടെയുണ്ടായിരുന്ന ഓരോ നിമിഷത്തെ കുറിച്ച് ഓർക്കുമ്പോഴും അവിടെ നിന്ന് താൻ പഠിച്ച പാഠങ്ങളെ കുറിച്ച് ഓർക്കുമ്പോഴും ഞാൻ സന്തോഷവാനാണ്. ഷോ കഴിഞ്ഞപ്പോൾ ദിൽഷയെ ഞാൻ വിളിച്ചിരുന്നില്ല. ഒരുപക്ഷെ കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം കാരണമായിരിക്കാം അത്തരമൊരു വീഡിയോ അവൾ പങ്കുവെച്ചത്, ബ്ലസ്ലി പറഞ്ഞു. ബ്ലസ്ലിയുമായും റോബിനുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു. വിമർശകർക്ക് മുന്നിൽ തന്നെ ഇട്ട് കൊടുക്കുതയായിരുന്നു ഇരുവരും എന്നായിരുന്നു ദിൽഷ ആരോപിച്ചത്.

4


നല്ലൊരു പ്രൊഫഷണൽ ബോണ്ട് ആണ് റോബിനുമായി താൻ കാത്ത് സൂക്ഷിക്കുന്നതെന്നും ബ്ലസ്ലി തുറന്നു പറയുന്നു.' ആ ഷോയ്ക്ക് ശേഷം റോബിന് പല മോശം അനുഭവങ്ങളും നേരിടേണ്ടി വന്നതായി താൻ അറിഞ്ഞു. അതോടെയാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഒരാളോട് പക പുലർത്തുന്നത് ഞാൻ വെറുക്കുന്ന കാര്യമാണ്. എന്നെ സ്നേഹിക്കുന്നവരും അത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്', ബ്ലസ്ലി വ്യക്തമാക്കി.

5


'എന്റെ കുടുംബത്തിന് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തേയും വൈകാരിക സംഘർഷത്തേയും കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് വളരെ അസ്വസ്ഥത തോന്നിയിരുന്നു. എന്നാൽ ഏറ്റവും മോശമായ അനുഭവങ്ങൾ അവരെ ശക്തരാക്കിയെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ എന്തും നേരിടാൻ അവർ തയ്യാറെടുത്തു', ബ്ലസ്ലി പറഞ്ഞു.

6

ഷോയ്ക്ക് ശേഷം ബ്ലസ്ലിയുടെ പുകവലിയെ കുറിച്ച് ലക്ഷ്മിപ്രിയ ഉയർത്തിയ ആരോപണങ്ങൾക്കും ബ്ലസ്ലി മറുപടി നൽകി. 'ബിഗ് ബോസിൽ വെച്ച് അവിടെയുള്ളവരുടെ പുകവലി ശീലത്തെ കുറിച്ച് താൻ വിമർശിച്ചത് വളരെ വലിയ ചർച്ചയയായിരുന്നു. അത് കാരണം അവരുടെ കുടുംബ ജീവിതത്തിലും ജോലിയിലുമെല്ലാം പ്രശ്നങ്ങൾ ഉണ്ടായെന്ന് അറിഞ്ഞതോടെ താൻ അസ്വസ്ഥനായിരുന്നു.എന്നാൽ ഞാൻ അവരുടെ പുകവലിയെ കുറിച്ച് സംസാരിക്കും മുൻപ് തന്നെ അവരുടെ വീഡിയോ ടെലികാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഷോയിലൂടെ പുകവലിയെ കുറിച്ച് മോശം സന്ദേശം നൽകുന്നത് തനിക്ക് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാലാണ് താൻ എതിർത്തത്'

7


'ഷോയ്ക്ക് മുമ്പ് ഞാൻ പുകവലിക്കുന്ന ആളാണെങ്കിലും, ഷോയിൽ ഞാൻ ഒരിക്കലും അത് ചെയ്തിട്ടില്ല. കഴിഞ്ഞ് 100 ദിവസത്തിന് ശേഷം ഞാൻ പുകവലിച്ചു. നിങ്ങൾക്ക് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നത് എളുപ്പമാണെന്ന് അവരെ കാണിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.ഞാൻ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല', ബ്ലസ്ലി പറഞ്ഞു.

8


'തനിക്ക് ഇത്രയധികം പേരുടെ പിന്തുണ ലഭിക്കുമെന്നോ ഇത്രയും ആളുകൾ തന്നെ ഇഷ്ടപ്പെട്ടിരുന്നെന്നോ ഉള്ള ഒരു ഐഡിയ പോലും ഉണ്ടായിരുന്നു. പുറത്ത് എനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ച് എന്തെങ്കിലും സൂചനയുണ്ടെങ്കിൽ, ഞാൻ ഷോയിൽ എന്റെ 100% നൽകുമായിരുന്നു. ഷോയിലേക്ക് പോകും മുൻപ് ഷോയെ കുറിച്ച് കൃത്യമായി പഠിക്കാതിരുന്നതിൽ ഇപ്പോൾ എനിക്ക് ഖേദമുണ്ട്. നന്നായി പഠിച്ചിരുന്നുവെങ്കിൽ ജയിക്കാൻ തനിക്ക് സാധിക്കുമായിരുന്നുട', ബ്ലസ്ലി വ്യക്തമാക്കി.

Recommended Video

cmsvideo
    Dr Robin : കോഴിക്കോട് വമ്പൻ സർപ്രൈസ് പൊളിച്ച് റോബിൻ | *BiggBoss

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+