
റോബിന്‍ അന്ന് പറഞ്ഞ ആ ആഗ്രഹം നിറവേറ്റി ദില്‍ഷ; വീണ്ടും പ്രതീക്ഷയോടെ ദില്‍-റോബ് ഫാന്‍സ്
ബിഗ്‌ബോസ് മലയാളം സീസണ്‍ അവസാനിച്ചിട്ടും പങ്കെടുത്ത മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ തീര്‍ന്നിട്ടില്ല. സാധാരണ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ ഒരു രീതി. ഇതിന് മുമ്പുള്ള സീസണുകളിലെ മത്സരാര്‍ത്ഥികളെക്കുറിച്ച് മത്സരശേഷവും ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഇത്രമാത്രം നീണ്ടുനിന്നിരുന്നില്ല..
റോബിന്‍, ദില്‍ഷ, ബ്ലെസ്ലി ഈ മൂന്ന് പേരെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും നടക്കുന്നത്. ഈ മൂന്ന് പേരും ബിഗ്‌ബോസ് വീട്ടില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. അത് മാത്രമല്ല റോബിനും ബ്ലെസ്ലിയും ദില്‍ഷയോട് പ്രണയം തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാല്‍ റോബിന്‍ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും ബ്ലെസ്ലി തന്റെ അനിയനാണെന്നുമാണ് ദില്‍ഷ പറഞ്ഞത്.

അപ്രതീക്ഷിതമായി റോബിന് ഷോയ്ക്ക് പുറത്തായിരുന്നു. ഇതോടെ സംഭവം മാറിമറിഞ്ഞു. പുറത്തിറങ്ങിയ റോബിന്‍ ദില്‍ഷയ്ക്ക് വേണ്ടി സംസാരിക്കുകയും ബ്ലെസ്ലിക്കെതിരെ വിമര്‍ശനം നടത്തുകയും ചെയ്തു. ബിഗ്‌ബോസിന് അകത്താണെങ്കില്‍ ദില്‍ഷയും ബ്ലെസ്ലിയും നല്ല സൗഹൃദത്തതില്‍ ആവുകയും ചെയ്തു. ഫൈനല്‍ മത്സരത്തില്‍ ബിഗ്‌ബോസ് സീസണില്‍ ദില്‍ഷ വിജയിച്ചു. ബിഗ്‌ബോസ് മലയാളത്തിലെ ആദ്യ വനിതാ ടൈറ്റില്‍ വിന്നറാണ് ദില്‍ഷ. ഇതോടെ കഥ മറ്റൊരു ഘട്ടത്തിലേക്ക് കടന്നു.

അങ്ങനെ മത്സരം കഴിഞ്ഞ് പുറത്തെത്തിയ ദില്‍ഷ തനിക്ക് ലഭിച്ച ട്രോഫിയുമായി റോബിനെ കാണാന്‍ ചെന്നു. അതിനിടയില്‍ തന്നെ മത്സരത്തില്‍ ജയിക്കേണ്ടത് ബ്ലെസ്ലിയായിരുന്നുവെന്നും ദില്‍ഷ കാരണമാണ് ബ്ലെസ്ലി ജയിക്കാതെയിരുന്നതെന്നും റോബിന്‍ ഫാന്‍സിന്റെ വോട്ട് ദില്‍ഷയക്ക് തുണയായെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ദില്‍ഷയക്കെതിരെ വന്നു. ഒടുവില്‍ ദില്‍ഷ തന്നെ പ്രതികരണവുമായി രംഗത്തെത്തി. ബിഗ്‌ബോസിന് പുറത്തിറങ്ങിയ തനിക്ക് പല വിഷമങ്ങളും ഉണ്ടായെന്നും എന്നാല്‍ ആ അവസരങ്ങളില്‍ ഒന്നും ബ്ലെസ്ലിയോ റോബിനോ തനിക്ക് വേണ്ടി ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും ഇരുവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്നാണ് ദില്‍ഷ പറഞ്ഞത്. ഈ തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് ദില്‍-റോബ് ഫാന്‍സ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ദില്‍-റോബ് ഫാന്‍സിന് പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഓഫ് സ്ക്രീനിലും സൂപ്പര്‍ സ്റ്റാര്‍; കൊടുത്തവാക്ക് പാലിച്ച് സുരേഷ് ഗോപി; സാക്ഷിയായി രാധികയും..

അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ശത്രുക്കളായി മാറുകയായിരുന്നു റോബിനും ദില്‍ഷയും. ഒരു ഘട്ടത്തില്‍ വിവാഹത്തിലേക്ക് ആരാധകര്‍ കരുതിയിരുന്ന ബന്ധമായിരുന്നു ഇരുവരുടേയും. എന്നാല്‍, ബ്ലെസ്ലിയും റോബിനും അടുത്ത സുഹൃത്തുക്കളാവുകയും ദില്‍ഷ ചിത്രത്തിന് പുറത്താവുകയും ചെയ്തിരുന്നു. ഇപ്പോള്‍ റോബിന്‍ പണ്ട് പറഞ്ഞൊരു കാര്യം സാധിപ്പിച്ചുകൊണ്ടാണ് ദില്‍ഷ തിരിച്ചുവന്നിരിക്കുന്നത്.

ബിഗ്‌ബോസിന് പുറത്തുവന്ന ശേഷം റോബിന്‍ ആദ്യം പോയ സ്ഥലങ്ങളില്‍ ഒന്നായിരുന്നു മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ ഫിറോസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സനാഥാലയം. റോബിന്‍ അവിടെ എത്തിയപ്പോള്‍ ഒരിക്കല്‍ ഇവിടെ താന്‍ ദില്‍ഷയുമായി വരുമെന്ന് ഫിറോസിനോട് വാക്ക് പറഞ്ഞിരുന്നു.ദില്‍ഷയുമായി ഇവിടെ വരണം എന്നത് തന്റെ ആഗ്രഹം ആണെന്നും മുന്‍പോട്ടുള്ള ദില്‍ഷയുടെ ജീവിതത്തില്‍ സനാധാലയത്തില്‍ നിന്നും ലഭിക്കുന്ന ആളുകളുടെ സ്‌നേഹവും അനുഗ്രഹവും നല്ല രീതിയില്‍ അനുഗ്രഹമാകും എന്നും റോബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെക്ക് ഒരുമിച്ച് വരാനുള്ള ഭാഗ്യം ഇരുവര്‍ക്കും ഉണ്ടായില്ല.
ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍

എന്നാല്‍ ഇപ്പോള്‍ റോബിന്റെ വാക്ക് പാലിച്ച് ദില്‍ഷ എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം ദില്‍ഷ സനാഥാലയത്തില്‍ എത്തി എല്ലാവരെയും കാണുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. റോബിന്‍ എഴുതിയ ബുക്കിന്റെ മറുപേജില്‍ തന്നെയാണ് ദില്‍ഷയും തന്റെ മനസ്സിലെ കാര്യം എഴുതുകയും ചെയ്തു.

ഡോക്ടര്‍ പറഞ്ഞ വാക്ക് ദില്‍ഷ പാലിച്ചല്ലോ എന്ന സന്തോഷത്തിലാണ് ദില്‍-റോബ് ഫാന്‍സ്. പക്ഷേ ഇരുവരും ഒരുമിച്ച് വരണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. കുറച്ച് പിണങ്ങിനിന്നാലും ഡോക്ടറും ദില്‍ഷയും വൈകാതെ ഒന്നിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.