• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസിൽ കുട്ടി വസ്ത്രങ്ങൾ ഇടാത്തതിന് കാരണം തുറന്ന് പറഞ്ഞ് ദിൽഷ; 'അവർ തന്ന പണി'

Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ൽ നിമിഷയുടെ വസ്ത്രധാരണത്തെ വിമർശിച്ച ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെ പിന്തുണച്ച താരമായിരുന്നു ദിൽഷ. നിമിഷയുടെ മോഡേൺ രീതിയിലുള്ള വസ്ത്രധാരണത്തിനെതിരെയായിരുന്നു ലക്ഷ്മിപ്രിയ വിമർശനങ്ങൾ ഉയർത്തിയത്. എന്നാൽ ബിഗ് ബോസ് ഹൗസിന് പുറത്ത് മോഡേൺ വസ്ത്രം ധരിക്കാറുള്ള ദിൽഷയുടെ നിലപാടിനെതിരെ അന്ന് വലിയ വിമർശനം ഉയർന്നിരുന്നു. മാത്രമല്ല ഷോ കഴിഞ്ഞ് പുറത്ത് വന്നപ്പോഴും മോഡേൺ വസ്ത്രങ്ങളിലാണ് പലപ്പോഴും ദിൽഷ പ്രത്യക്ഷപ്പെടുകയും ചെയ്തത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ ബിഗ് ബോസിൽ കുട്ടി വസ്ത്രങ്ങൾ ഇടാതിരുന്നതെന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് ദിൽഷ. വാവ് മലയാളി പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ദിൽഷയുടെ പ്രതികരണം.

1


ഇന്ത്യൻ ജനതയുടെ സംസ്കാരത്തിന് അൽപ്പ വസ്ത്രധാരണം യോജിച്ചതല്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ബിഗ് ബോസിൽ വെച്ച് ലക്ഷ്മിപ്രിയ നിമിഷയെ കുറ്റപ്പെടുത്തിയത്. ഇതിനെ റിയാസ് ചോദ്യം ചെയ്തപ്പോഴായിരുന്നു ദിൽഷ ലക്ഷ്മിപ്രിയയെ പിന്തുണച്ചത്. ഒരാളുടെ വസ്ത്രധാരണം ശരിയല്ല എങ്കിൽ മറ്റൊരു പൗരന് അതേക്കുറിച്ച് പറയാൻ അവകാശമുണ്ടെന്നും ലക്ഷ്മിപ്രിയ നിമിഷയോട് തുണി എടുത്ത് ഉടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ലക്ഷ്മിപ്രിയയുടെ അവകാശമാണെന്നും ദിൽഷ പ്രതികരിച്ചിരുന്നു.

2

ഷോയിൽ നിന്നും പുറത്തായ പിന്നാലെ ഇതിന് നിമിഷ തന്നെ ദിൽഷയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഷോർട്ട് വസ്ത്രങ്ങളണിഞ്ഞ് ദിൽഷയുടെ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ടായിരുന്നു മറുപടി. അതേസമയം താനും മോഡേണായി വസ്ത്രം ധരിക്കാൻ താത്പര്യപ്പെടുന്ന ആളാണെന്നാണ് ദിൽഷ പറയുന്നത്. അഭിമുഖത്തിൽ ദിൽഷ പറഞ്ഞത് വായിക്കാം

ബിഗ് ബോസിൽ നിന്നും ലഭിച്ച പ്രതിഫലം; തുറന്ന് പറഞ്ഞ് ഫിറോസും സജിനയും..ചെലവഴിച്ചത് ഇങ്ങനെബിഗ് ബോസിൽ നിന്നും ലഭിച്ച പ്രതിഫലം; തുറന്ന് പറഞ്ഞ് ഫിറോസും സജിനയും..ചെലവഴിച്ചത് ഇങ്ങനെ

3


'ഞാൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ വസ്ത്രധാരണം സംബന്ധിച്ച് തനിക്കെതിരെ ഉയർന്ന ചില കമന്റുകൾ കണ്ടിരുന്നു. ബിഗ് ബോസിന്റെ ഇന്ട്രോ സീനിൽ തന്നെ ഞാനൊരു കാര്യം വ്യക്തമായി പറഞ്ഞിരുന്നു ഒരിക്കലും ഒരാളുടെ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തിൽ അയാളുടെ സ്വഭാവം വിലയിരുത്താൽ പാടില്ലെന്നത്. ഒരു ഷോർട്ട് ഡ്രസ് ഇട്ടാൽ ആ കുട്ടി ഫ്രീക്കാ അല്ലേങ്കിൽ ഫുൾ കവർ ചെയ്യുന്ന വസ്ത്രം ഇട്ടാൽ ആ കുട്ടി നല്ലത് അങ്ങനെയൊരു സംഭവം ഇല്ല'.

ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് മത്സരിക്കാൻ ദിൽഷ എത്തുമോ? താരത്തിന്റെ മറുപടി വൈറൽ..'ഇനി അത് കഴിയും'ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് മത്സരിക്കാൻ ദിൽഷ എത്തുമോ? താരത്തിന്റെ മറുപടി വൈറൽ..'ഇനി അത് കഴിയും'

3


'ഒരാളുടെ സ്വഭാവവും അവരുടെ വസ്ത്രവും തമ്മിൽ യാതൊരു ബന്ധവുമില്ല. എന്റെ ഇൻസ്റ്റഗ്രാം പേജ് നോക്കിയാൽ മനസിലാകും ഞാൻ ഷോർട്ട് ഡ്രസൊക്കെ പണ്ടേ ഇട്ടിരുന്ന ആളാണെന്ന്. ഞാൻ എന്തുകൊണ്ട് ബിഗ് ബോസിൽ ഷോർട്ട് ഡ്രസുകൾ ഇട്ടില്ലെന്ന് ചോദിച്ചാൽ അത് തന്റെ അമ്മയും അനിയത്തിയും തന്ന പണിയാണ്. ഞാൻ വർക്ക് ചെയ്തോണ്ടിരിക്കുമ്പോഴാണ് എനിക്ക് ബിഗ് ബോസിൽ അവസരം കിട്ടുന്നത്'.

ദിലീപ് കേസ്; 'ഇത് അത്ഭുതപ്പെടുന്നത്, മനപ്പൂർവ്വം അല്ലാത്ത തെറ്റായി ഇത് കണക്കാക്കാൻ പറ്റുമോ'; പ്രിയദർശൻ തമ്പിദിലീപ് കേസ്; 'ഇത് അത്ഭുതപ്പെടുന്നത്, മനപ്പൂർവ്വം അല്ലാത്ത തെറ്റായി ഇത് കണക്കാക്കാൻ പറ്റുമോ'; പ്രിയദർശൻ തമ്പി

5


'ഞാൻ ചൂരിദാർ പോലെ പെൺകുട്ടികൾ ഇടുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അമ്മയ്ക്ക് ഇഷ്ടം. ഞാൻ മോഡേൺ വസ്ത്രങ്ങളാണ് ഇടാറ്. പക്ഷേ ബിഗ് ബോസ് ഹൗസിൽ അമ്മയ്ക്കെന്നെ ഒരുങ്ങി നടക്കുന്നത് കാണണമായിരുന്നു. അമ്മയും അനിയത്തിയും ചേർന്ന് അവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ പാക്ക് ചെയ്താണ് അവർ അയച്ചത്. ആ വസ്ത്രങ്ങളാണ് ഞാൻ ബിഗ് ബോസിൽ ഉപയോഗിച്ചത്'.

6

'എനിക്ക് ഡാർക്ക് ലിപ്സ്റ്റിക്കുകളാണ് ഇഷ്ടം. പക്ഷേ അമ്മ അതെനിക്ക് തന്ന് വിട്ടിരുന്നില്ല. എന്നാൽ അവിടെ അത് കിട്ടിയപ്പോൾ ഞാൻ അതെടുത്ത് ഉപയോഗിച്ചു. ഷോർട്ട് ഡ്രസ് അവിടെ കിട്ടിയാൽ അത് ഞാൻ ഇടുമായിരുന്നു.അതിനൊന്നും എനിക്ക് യാതൊരു പ്രശ്നവുമില്ല. നമ്മൾ എന്തിനാണ് ബിഗ് ബോസ് ഷോയിൽ ഫെയ്ക്കായി നിൽക്കേണ്ടത്'.

7

'ഒരു ഷോർട്ട് ഡ്രസ് ഇട്ട പെൺകുട്ടിയെ നോക്കുന്ന രീതി വരെ കാണുമ്പോ ഞാൻ ആലോചിക്കാറുണ്ട്. ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കട്ടെ. സാരി മാത്രം ധരിക്കുന്ന ആളുടെ അടുത്ത് ഒരു ഷോർട്ട് ഡ്രസ് ധരിക്കാൻ പറഞ്ഞാൽ അവർ ഇടുമോ? ഇല്ലല്ലോ? അതുപോലെ തന്നെയാണ് തിരിച്ചും. ഷോർട്ട് ഡ്രസ് ധരിക്കാൻ ഇഷ്ടപ്പെടുന്നവർ ആ വസ്ത്രം ധരിച്ച് നടക്കട്ടെ.നമ്മുടെ വ്യക്തിപരമായ ജീവിത്തിലേക്കുള്ള കടന്ന് കയറ്റം കൂടിയാണ് അത്', ദിൽഷ പറഞ്ഞു.

(ചിത്രങ്ങൾ-ദിൽഷ ഇൻസ്റ്റഗ്രാം)

English summary
Bigg boss malayalam season 4; Dilsha open up about why she didn't ware modern dress in bb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X