'കാരണം ഞാൻ റോബിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നല്ലോ'; സ്ട്രാറ്റജി ട്രയാങ്കിൾ ലൗ ട്രാക്കോ? ദിൽഷയുടെ മറുപടി
കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വാക്കായിരുന്നു ട്രയാങ്കിൾ ലൗ ട്രാക്ക് എന്നത്. ദിൽഷയുടെ ഗെയിം സ്ട്രാറ്റജിയായിരുന്നു ഇതെന്നായിരുന്നു ഒരു വിഭാഗം വിമർശിച്ചത്. റോബിനോടും ബ്ലസ്ലിയോടുമുള്ള ദിൽഷയുടെ അടുപ്പമായിരുന്നു ഇത്തരത്തിൽ വിമർശിക്കപ്പെട്ടത്.
എന്നാൽ തനിക്ക് അങ്ങനെ ഒരു സ്ട്രാറ്റജിയെ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ദിൽഷ. ബിഹൈന്റ്വുഡ്സ് അഭിമുഖത്തിലാണ് ദിൽഷയുടെ പ്രതികരണം. ബിഗ് ബോസ് ഷോയെ കുറിച്ചും തന്റെ ഗെയിമിനെ കുറിച്ചും വിജയി ആയതിനെ കുറിച്ചുമെല്ലാം ദിൽഷ അഭിമുഖത്തിൽ പറയുന്നുണ്ട്. ദിൽഷയുടെ വാക്കുകളിലേക്ക്

'ലൈഫ് ചെഞ്ച് ആക്കുന്ന ഗെയിം ആണ് ബിഗ് ബോസ്. ഷോയ്ക്ക് പുറത്ത് എന്താണ് നടക്കുന്നതെന്നൊന്നും അറിയുമായിരുന്നില്ല. അവസാന ദിവസം ഷോയിലേക്ക് പുറത്ത് നിന്ന് മത്സരാർത്ഥികൾ വന്നപ്പോൾ കാര്യങ്ങൾ കുറച്ച് പോസിറ്റീവ് ആണെന്ന് തോന്നി. പക്ഷേ അവർക്ക് അതൊന്നും തുറന്ന് പറയാൻ സാധിക്കുമായിരുന്നില്ല.നമ്മൾ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് പോലും മനസിലാക്കാൻ സാധിക്കില്ല. '.

'റിയാസിനോട് കത്തി കയറാൻ ഉണ്ടായ കാരണം റിയാസ് സംസാരിക്കുന്ന രീതിയൊക്ക എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. അങ്ങനെയാണ് ഞാൻ പ്രതികരിച്ചത്. റിയാസ് വരുന്നതിന് മുൻപേയും എനിക്ക് തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളിൽ ഞാൻ പ്രതികരിക്കാറുണ്ട്. സംസാരിക്കാതെ മാറിയിരിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ റിയാസ് എന്നെ കൂടുതൽ ചൊറിഞ്ഞു'.

'ഞാൻ ഡോക്ടറിൻറെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നല്ലോ, അതോണ്ട് റിയാസ് എന്നെ ചൊറിഞ്ഞു. അതോണ്ടാണ് ഞാൻ റിയാക്ട് ചെയ്തത്. റോബിനെ പുറത്താക്കാൻ സാധിച്ചത് റിയാസിന്റെ ബുദ്ധിപരമായ നീക്കമായിരുന്നോയെന്ന ചോദ്യത്തിന് അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു മറുപടി. അത് നടന്ന് പോയ സംഭവമാണ്. അതൊരു ഗെയിമായി പറയാമോയെന്ന് അറിയില്ല'.

ട്രയാങ്കിൾ ലവ് സ്റ്റോറിയാണ് ദിൽഷയുടെ സ്ട്രാറ്റജി എന്ന ആക്ഷേപം ഉണ്ടായിരുന്നു. അത്തരമൊരു സ്ട്രാറ്റജി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് ഒരു സ്ട്രാറ്റജിയും ഉണ്ടായിരുന്നില്ലെന്നായിരുന്നു ദിൽഷയുടെ മറുപടി. 'ഒരു ട്രാക്കിലൂടെയും പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ ഞാനായിട്ട് വന്നു തനിച്ച് കളിച്ച് പോകാനായിരുന്നു ഞാൻ ആഗ്രഹിച്ചത്'.

'അവിടെ എത്തിക്കഴിഞ്ഞാൽ നമ്മൾ കടന്ന് പോകുന്ന ചില സിറ്റുവേഷൻസ് ഉണ്ട്. അവിടെ കാണുന്ന 17 പേരിൽ ആരേയും ഒഴിവാക്കി നമ്മുക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല.ടാസ്കുകളായാലും എന്തായാലും എല്ലാവരുമായും സംസാരിക്കണം. ഞാൻ അവിടെ സംസാരിച്ചപ്പോൾ എന്റെ അതേ വൈബ് കിട്ടിയ ആളുകളായിരുന്നു ഡോ റോബിനും ബ്ലസ്ലിയും. ഞാൻ അവരടുത്ത് സംസാരിച്ചപ്പോഴും ഗെയിമിനെ കുറിച്ചാണ് സംസാരിച്ചിരുന്നത്'.

'പുറത്തുള്ള കാര്യങ്ങളെ കുറിച്ചും പെർഫോമൻസിനെ കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. അങ്ങനെ വന്നൊരു സൗഹൃദമാണത്. അവർ എന്നെ പരിഗണിച്ചത് ഒരു ഗെയിമർ ആയിട്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയൊരു ബോണ്ട് നമ്മുക്ക് മൂന്ന് പേർക്കിടയിലും ഉണ്ടായിരുന്നു. അല്ലാതെ ഒരു ട്രാക്കോ അവരെ പിടിച്ച് ഞാൻ പോയെന്നോ എന്നെ പിടിച്ച് അവർ പോയെന്നോ അങ്ങനെയൊന്നും ഇല്ല'.

'അവർ അവരുടെ ഗെയിം കളിച്ചു.ഞാൻ അതിൽ ഇടപെടാൻ പോയിട്ടില്ല. അവർ എന്റെ ഗെയിമിലും ഇടപെടാൻ വന്നിട്ടില്ല. ഞങ്ങളുടെ റിലേഷനെ നമ്മൾ മൂന്ന് പേരും പരസ്പരം ബഹുമാനിച്ച് കൊണ്ട് തന്നെയായിരുന്നു മുന്നോട്ട് പോയത്. എന്ത് കൊണ്ടായിരിക്കും ഞങ്ങളുടെ സൗഹൃദത്തെ മാത്രം എല്ലാവരും വിമർശിച്ചതെന്ന് അറിയില്ല. നമ്മളെ ഇഷ്ടപ്പെടാതിരിക്കാൻ മാത്രം ഞങ്ങൾ അവിടെ എന്തെങ്കിലും ചെയ്തോ എന്നും അറിയില്ല'

'എല്ലാവരുമായി ഹെൽത്തി റിലേഷനായിരുന്നു. 100 ദിവസം എനിക്ക് പല അനുഭവങ്ങളും തന്നു. മുൻപായിരുന്നു തനിക്കെതിരെ വിമർശനങ്ങൾ ഉയർന്നതെങ്കിൽ ഒരു പക്ഷേ കരഞ്ഞ് പോകുനമായിരുന്നു. ആളുകൾ പറയുന്നത് പറയട്ടെ. എനിക്ക് എന്നെ അറിയുമല്ലോ ആളുകൾ പറയുന്നത് പറയട്ടെ', ദിൽഷ പറഞ്ഞു.












Click it and Unblock the Notifications