• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ സന്തോഷ വാർത്തയുമായി ബ്ലസ്ലി; 'നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചാൽ ലോകം മുഴുവന്‍ കൂടെ നില്‍ക്കും'

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസൺ 4 ൽ തുടക്കം മുതൽ തന്നെ തന്റെ ഗെയിം സ്ട്രാറ്റജികൾ കൊണ്ട് ആരാധകരെ ഞെട്ടിച്ച താരമായിരുന്നു മുഹമ്മജ് ഡിലിജന്റ് ബ്ലസ്ലി. ഗായകൻ, സംഗീത സംവിധായകൻ, നർത്തകൻ എന്ന നിലയിൽ സോഷ്യൽ മീഡിയയെ കയ്യിലെടുത്ത ബ്ലസ്ലി ആയിരുന്നില്ല ഷോയിൽ കണ്ട മത്സരാർത്ഥി. തുടക്കത്തിൽ പതിഞ്ഞ രീതിയിൽ തുടങ്ങി ബിഗ് ബോസ് അണിയറ പ്രവർത്തകരെ പോലും അമ്പരപ്പിച്ച് കൊണ്ട് തന്റെ ഗെയിം മുന്നോട്ട് പോകാൻ ബ്ലെസ്ലിക്ക് സാധിച്ചിരുന്നു.

കൂടുതൽ വിമർശകരെ നേടിയെടുത്തു


ആരാധകരെയെന്ന പോലെ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വിമർശകരെ നേടിയെടുത്ത താരം കൂടിയായിരുന്നു ബ്ലസ്ലി. താരത്തിന്റെ ചില നിലപാടുകളാണ് പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചത്. സ്ത്രീ വിരുദ്ധ നിലപാടുകൾ ഉള്ളയാളാണ് ബ്ലസ്ലി എന്ന നിലയ്ക്കുള്ള ആക്ഷേപങ്ങൾ ഒരു വിഭാഗം ഉയർത്തിയിരുന്നു. ദിൽഷ പ്രണയം നിരസിച്ചിട്ടും അവരോട് ഇതേ കാര്യങ്ങൾ ബ്ലസ്ലി ആവർത്തിച്ചതിന്റെ പേരിലും താരത്തിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

നിമിഷ ദുബായിൽ പോയതിന് കാരണമുണ്ട്; തുറന്ന് പറഞ്ഞ് താരം, 'മടങ്ങി വരാൻ അൽപം പോലും ആഗ്രഹമില്ല'നിമിഷ ദുബായിൽ പോയതിന് കാരണമുണ്ട്; തുറന്ന് പറഞ്ഞ് താരം, 'മടങ്ങി വരാൻ അൽപം പോലും ആഗ്രഹമില്ല'

ഇനി തിരിച്ച് വരില്ലെന്നും


ഒരു ഘട്ടത്തിൽ ഷോയിലെ പ്രകടനത്തിൽ നിന്നും ഏറെ പിന്നോട്ട് പോയ ബ്ലസ്ലി ഇനി തിരിച്ച് വരില്ലെന്നും ഫൈനൽ കാണില്ലെന്നുമൊക്കെയുള്ള വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം കള്ളി കൊണ്ട് ബിഗ് ബോസ് മത്സരത്തിൽ ഫൈനലിൽ ബ്ലസ്ലി എത്തി. പരിപാടിയിൽ രണ്ടാം സ്ഥാനവും ബ്ലസ്ലിക്ക് നേടാൻ സാധിച്ചിരുന്നു.

ഒന്നാം സ്ഥാനക്കാരിയായ ദിൽഷയെക്കാൾ


ഒന്നാം സ്ഥാനക്കാരിയായ ദിൽഷയെക്കാൾ വളരെ നേരിയ വോട്ടുകളുടെ കുറവ് മാത്രമായിരുന്നു ബ്ലസ്ലിക്ക് ഉണ്ടായിരുന്നു. ഷോയിലെന്ന പോലെ തന്നെ ഷോ കഴിഞ്ഞ പുറത്തിറങ്ങിയിട്ടും ബ്ലസ്ലിയെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾക്ക് യാതൊരു അയവും ഉണ്ടായിരുന്നില്ല. എന്നാൽ ഈ വിവാദങ്ങൾക്കിടയിൽ തന്റെ ജീവിതത്തിലെ ഒരു സന്തോഷം പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് താരം.

'എന്റെ ജീവിതം ഞാൻ ജീവിച്ചോട്ടെ, ഞാൻ വളരെ സന്തോഷവതിയാണ്'; മറുപടിയുമായി നിമിഷ'എന്റെ ജീവിതം ഞാൻ ജീവിച്ചോട്ടെ, ഞാൻ വളരെ സന്തോഷവതിയാണ്'; മറുപടിയുമായി നിമിഷ

സന്തോഷ വാർത്ത അറിയിച്ചത്


ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ബ്ലസ്ലി സന്തോഷ വാർത്ത അറിയിച്ചത്. തനിക്ക് സദ്ഗുരുവിനെ കാണാൻ ക്ഷണം ലഭിച്ചുവെന്നാണ് ബ്ലസ്ലി അറിയിച്ചത്. ഇതിനൊപ്പം തന്നെ പ്രമുഖ എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ വരികളും ബ്ലസ്ലി സ്റ്റാറിയിൽ പങ്കിട്ടിട്ടുണ്ട്. 'നിങ്ങള്‍ തീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാൽ ലോകം മുഴുവന്‍ കൂടെനില്‍ക്കും', എന്നായിരുന്നു ബ്ലസ്ലി കുറിച്ചത്.

 ബ്ലസ്ലി വ്യക്തമാക്കിയിട്ടില്ല


എന്നാൽ എപ്പോൾ സദ്ഗുരുവിനെ കാണുമെന്നോ എന്തെങ്കിലും പരിപാടിയുടെ ഭാഗമാണോയെന്നൊന്നും ബ്ലസ്ലി വ്യക്തമാക്കിയിട്ടില്ല. ഇതോടെ തങ്ങളുടെ പുതിയ താരത്തിന് കിട്ടിയ അംഗീകാരം എന്തെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ നിലവിൽ ഏഷ്യാനെറ്റിലെ ഒരു ഡാൻസ് റിയാലിറ്റി ഷോ ആയ ഡാൻസിങ് സ്റ്റാർസിലെ മത്സരാർത്ഥിയാണ് ബ്ലസ്ലി.

ദിൽഷയുമായി ബന്ധപ്പെട്ട വിവാദ പരസ്യത്തിന്റെ


അടുത്തിടെ ദിൽഷയുമായി ബന്ധപ്പെട്ട ഒരു വിവാദ പരസ്യത്തിന്റെ പേരിൽ ബ്ല്സിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ട്രേഡ് മാർക്കറ്റിംഗുമായി ബന്ധപ്പെട്ട് ദിൽഷ പങ്കിട്ട ഒരു വീഡിയോയ്ക്കെതിരെ ബ്ലസ്ലി രംഗത്തെത്തിയതോടെയായിരുന്നു ഇത്. ദിൽഷയ്ക്കെതിരെ രൂക്ഷഭാഷയിൽ ബ്ലസ്ലി പ്രതികരിച്ചിരുന്നു. ആരാധകരോട് ഉത്തരവാദിത്തമുള്ള ഇൻഫ്ലുവൻസർ പ്രമോഷൻ വീഡിയോ പങ്കിടുമ്പോൾ ഉത്തരവാദിത്തം കാണിക്കണമെന്നായിരുന്നു ബ്ലസ്ലി ദിൽഷയുടെ പോസ്റ്റ് പങ്കിട്ട് കുറിച്ചത്.

 ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ' ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'

വിമർശനങ്ങൾക്ക് എറിഞ്ഞ് കൊടുത്തുവെന്നായിരുന്നു


എന്നാൽ വിവാദത്തിൽ മുൻ സുഹൃത്തിന്റെ കൂടെ നിൽക്കാതെ വിമർശനങ്ങൾക്ക് എറിഞ്ഞ് കൊടുത്തുവെന്നായിരുന്നു ബ്ലസ്ലിക്കെതിരെ ആക്ഷേപം ഉയർന്നത്. ദിൽഷയും ബ്ലസ്ലിക്ക് എതിരെ രംഗത്തെത്തിയിരുന്നു. തന്നെ നേരിട്ട് വിളിച്ച് തെറ്റ് ചൂണ്ടിക്കാട്ടിയാൽ മതിയായിരുന്നു. സ്ക്രീൻഷോട്ടുകൾ അടക്കം പങ്കുവെച്ച് വിമർശിച്ചതിന് നന്ദി എന്നായിരുന്നു ദിൽഷ മറുപടി നൽകിയത്.

English summary
Bigg Boss Malayalam Season 4 Fame Blessly Says If you Really Want Something World Will Be With You
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X