
'ഓസിക്ക് കിട്ടിയ 50 ലക്ഷം പുട്ടടിച്ച് വീണ്ടും തട്ടിപ്പ്'; അധിക്ഷേപം..'കുരക്കും പട്ടി കടിക്കില്ല',മറുപടി
കൊച്ചി: ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ വനിതാ വിജയി ആണ് ദിൽഷ പ്രസന്നൻ. ഷോയിൽ തുടക്കത്തിൽ യാതൊരു ചലനങ്ങളും ഉണ്ടാക്കാൻ കഴിയാതിരുന്ന ദിൽഷ പിന്നീട് ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളുടെ നിരയിലേക്ക് ഉയരുകയും വിജയ കിരീടം ചൂടുകയുമായിരുന്നു.

എന്നാൽ ബിഗ് ബോസിൽ നിന്ന് വിജയിച്ച് പുറത്തിറങ്ങിയ ദിൽഷയെ വിവാദങ്ങൾ വിട്ടൊഴിഞ്ഞിരുന്നില്ല. തുടക്കത്തിൽ സഹ മത്സരാർത്ഥിയായിരുന്ന റോബിനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിലായിരുന്നു ദിൽഷ പഴി കേട്ടിരുന്നത്. അർഹിക്കാത്ത വിജയമാണ് ദിൽഷയ്കക്് ലങിച്ചതെന്ന വിമർശനങ്ങളും ഉണ്ടായി. ഇതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം വരെ താരത്തിന് നേരിടേണ്ടി വന്നിരുന്നു.
ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'

ഏറ്റവും ഒടുക്കം ഉണ്ടായ വിവാദം ഒരു ട്രേഡിംഗ് മാർക്കറ്റിംഗ് കമ്പനിയുടെ പ്രമോഷൻ വീഡിയോയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ദിൽഷ പങ്കുവെച്ച വീഡിയോയ്ക്കെതിരെ ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന ബ്ലസ്ലി രംഗത്തെത്തിയതോടെ വിവാദം ചൂട് പിടിച്ചു. വിമർശനം കടുത്തതോടെ വീഡിയോ ഡിലീറ്റ് ചെയ്ത് ദിൽഷ ക്ഷമാപണം നടത്തിയെങ്കിലും താരത്തിനെതിരായ സൈബർ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ദിൽഷ പങ്കിട്ട പുതിയ ഫോട്ടോയ്ക്ക് കീഴെ ചിലർ കടുത്ത അധിക്ഷേപമാണ് താരത്തിനെതിരെ നടത്തുന്നത്. 'ജീവിതത്തിൽ ഒരുപാട് പരാജയങ്ങൾ നേരിടേണ്ടി വരും. എന്നാൽ ഒരിക്കലും സ്വയം തോൽക്കാൻ അനുവദിക്കരുത്', എന്ന കാപ്ഷനോടെയായിരുന്നു ദിൽഷയുടെ ഫോട്ടോ. അടുത്ത തട്ടിപ്പുമായി ഇറങ്ങിയോ എന്നായിരുന്നു ഇതിന് ഒരാൾ നൽകിയ കമൻറ്.

' ബിബിയിൽ നിന്നും ഓസിക്ക് കിട്ട 50 ലക്ഷം കൊണ്ട് പുട്ട് അടിച്ച് വീണ്ടും തട്ടിപ്പിനിറങ്ങിയ ചേച്ചി, ഇനി മണി ചെയിനിന് കൂടി ഇറങ്ങൂ' എന്നായിരുന്നു ഒരു കമന്റ്. 'പൊന്നുമോളം നമ്മളെല്ലാം കുറച്ച് നാളേ ജീവിക്കീ, അപ്പോഴേക്കും മരിക്കും, അതിന് ഈ ഡാൻസ് കൊണ്ട് മാത്രം ഒരു ജീവിതം ആകുമോ, നിനക്ക് പ്രായം കൂടിയില്ലേ, ഇനിയെങ്കിലും നല്ലത് പോലെ ജീവിക്കാൻ നോക്കൂ, ഒരു ചാൻസ് കളയല്ലേ', എന്നായിരുന്നു മറ്റൊരാളുടെ അധിക്ഷേപം.

അതേസമയം ഇത്തരം വിമർശനങ്ങൾക്ക് ദിൽഷ മറുപടി നൽകിയിട്ടില്ലെങ്കിലും ദിൽഷയുടെ ആരാധകർ കടുത്ത ഭാഷയിൽ തന്നെ പ്രതികരിക്കുന്നുണ്ട്. നിരവധി പേർ താരത്തെ പിന്തുണച്ചും കമന്റ് ചെയ്യുന്നുണ്ട്.
'ജീവിത വഴിയിലെ തോൽവികൾ നമ്മെ നോക്കി പിറുപിറിക്കുമ്പോൾ ഓർക്കുക നീയാണ് വിജയം. പരാജയങ്ങൾ നിന്റെ പിന്നാലെ വരുമ്പോൾ ഓർക്കുക, നിന്നിലാണ് ഫലമുള്ളത്. കർമ്മനിരതയാകുക, സന്തോഷത്തോടെ മുന്നേറുക', എന്നായിരുന്നു ദിൽഷയെ പിന്തുണച്ച് ഒരാൾ കുറിച്ചത്.
'ഗുരുവായൂരിൽ വെച്ചുണ്ടായ 'മോശം സ്പർശം' , പ്രമോഷനിടേയും ദുരനുഭവം'; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ഇത്തരം അധിക്ഷേപങ്ങളെ തള്ളികളയൂ. അവർ ഒരു കാരണവുമില്ലാതെ നിങ്ങളെ ഇങ്ങനെ അധിക്ഷേപിച്ച് കൊണ്ടേയിരിക്കും, കാര്യമാക്കേണ്ടതില്ല, കുരക്കും പട്ടി കടിക്കില്ലട, എന്നായിരുന്നു മറ്റൊരു കമന്റ്.
പലരും ദിൽഷയെ തകർക്കാൻ ശ്രമിക്കും. പക്ഷേ മുന്നേറണമെന്നും ഉയർത്തെഴുന്നേൽക്കുമെന്നുമുള്ള ദൃഢനിശ്ചയം മനസിലുണ്ടെങ്കിൽ നമ്മുക്ക് ഗംഭീരമായി തന്നെ മുന്നോട്ട് പോകാൻ സാധിക്കും', എന്നായിരുന്നു വേറൊരു കമന്റ്. നിങ്ങൾ യഥാർത്ഥത്തിൽ ഒരു പ്രചോദനമാണെന്നും തളരരുതെന്നുള്ള കമന്റുകളും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.