
ദില്‍ഷയാകെ തളർന്നു പോയി, അവർ തെറി വിളിച്ചാലും ഒന്നും പറയണ്ടെന്നായിരുന്നു അവളുടെ നിലപാട്: സൂരജ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 വിന്നർ ദില്‍ഷ പ്രസന്നന് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ അതിശക്തമായി രംഗത്ത് എത്തിയ അടുത്ത സുഹൃത്തായിരുന്നു സൂരജ്. എന്നാല്‍ ഇതിന്റെ പേരില്‍ തന്നെ വാക്കുകള്‍ വളച്ചൊടിച്ചും, വ്യാജപ്രചരണങ്ങള്‍ നടത്തിയുമൊക്കെയുള്ള വലിയ സൈബർ അധിക്ഷേപങ്ങള്‍ക്കും അദ്ദേഹം ഇരയായിരുന്നു.
ദില്‍ഷയോടൊപ്പം നടത്തിയ ഒരു അഭിമുഖത്തിലെ കാര്യങ്ങളടക്കം ഇങ്ങനെ തെറ്റായി പ്രചരിപ്പിച്ചപോള്‍ അദ്ദേഹത്തിന് വിശദീകരണവുമായി രംഗത്ത് വരേണ്ടി വന്നു. എന്നാല്‍ ഇതൊക്കെയാണെങ്കില്‍ ദില്‍ഷയെ പിന്തുണച്ച് രംഗത്ത് വരേണ്ടിയിരുന്നില്ലെന്ന് ഒരിക്കലും തോന്നിയിരുന്നില്ലെന്നാണ് സൂരജ് വ്യക്തമാക്കുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദില്‍ഷ പ്രസന്നന് പിന്തുണ നല്‍കേണ്ടി വന്നതില്‍ ഒരു കുറ്റബോധവും ഇല്ല. ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്നോടിയായി മാർച്ചില്‍ ദില്‍ഷ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ നെതർലന്‍ഡിലാണ് ഉള്ളത്. പുള്ളിക്കാരിക്കോ നമ്മള്‍ക്കോ ഇതേക്കുറിച്ച് യാതൊരു ഐഡിയയും ഇല്ല. എനിക്ക് ആണേല്‍ ഇവിടുന്നുള്ള കമ്മ്യൂണിക്കേഷനും ഇല്ലായിരുന്നുവെന്നും ദില്‍ഷ പറയുന്നു.
അവർ തമ്മില്‍ ചില പ്രശ്നങ്ങള്‍; എല്ലാത്തിനും കാരണം ഞാനെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍: സൂരജ്

അങ്ങനെ ദില്‍ഷ ബിഗ് ബോസിലേക്ക് പോയി. അപ്പോള്‍ അവള്‍ക്ക് എങ്ങനെ പിന്തുണ കൊടുക്കാം എന്ന ആലോചനയുമായി ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരുമിച്ച് കൂടുകയായിരുന്നു. പരമാവധി അത്രമാത്രമായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. അത് അതുപോലെ തന്നെ ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം ചെയ്തിട്ടുണ്ട്. എന്ത് തന്നെയായാലും അവസാനം അത് വിജയത്തിലേക്ക് എത്തി. അതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

എനിക്ക് ചെയ്യാനുള്ളത് പരമാവധി ഞാന്‍ ചെയ്തു. ബാക്കി സാഹചര്യങ്ങളും ഗുണമായി വന്നിട്ടുണ്ടാവാം. അവസാനം ദില്‍ഷ വിജയിച്ചു. ബാക്കിയുള്ള കാര്യങ്ങള്‍ ദില്‍ഷയുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതില്‍ അവർ തീരുമാനങ്ങളെടുത്തു, അത് അങ്ങനെ ഓരോ കാര്യങ്ങളുമായി പോയി. എന്ത് തന്നെയായാലും എന്റെ വോയിസ് പുറത്ത് വന്നതിലും, ഞാന്‍ കൊടുത്ത അഭിമുഖത്തിലൊന്നും എനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും സൂരജ് വ്യക്തമാക്കുന്നു.
ബാസിത് ആല്‍വി ആര്: തഗ്ഗ് വീരന്, ചാനല്‍ താരം, ഹർത്താല്‍ ദിനം ബസ്സിന് കല്ലേറ്, ഒടുവില്‍ അറസ്റ്റ്

പലരും പറയുന്നുണ്ട്, ഞാനിട്ട സ്റ്റോറികളും വോയിസ് ലീക്ക് ആയതുമാണ് പ്രശ്നമെന്ന്. എന്നാല്‍ ആ ഒരു സാഹചര്യത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്കും സുഹൃത്തുക്കള്‍ക്കും അറിയാം. ആ സമയത്ത് എനിക്ക് അങ്ങനെ പ്രതികരിക്കാന്‍ തോന്നി, അതുപോലെ പ്രതികരിച്ചു. അതുപോലെ നാളെയും ഒരു സാഹചര്യം ഉണ്ടായാല്‍ അങ്ങനെ തന്നെയായിരിക്കും ഞാന്‍ പ്രതികരിക്കുക.

ദില്‍ഷയേക്കാള്‍ ഞാനാണ് മാനസികപരമായി കൂടുതല്‍ കരുത്തന്‍ എന്ന് പറയാന്‍ പറ്റും. ദില്‍ഷ പൂർണ്ണമായി തളർന്ന് പോയിരുന്നു. വേറൊരാളെ പിന്തുണയ്ക്കാനുള്ള മാനസികാവസ്ഥയൊന്നും അല്ലായിരുന്നു പുള്ളിക്കാരത്തിക്ക്. ഞാന്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ അവർക്ക് ഓക്കെയുമായിരുന്നു. എന്നാല്‍ അങ്ങനെയൊക്കെ വേണോ, കൂടുതല്‍ പ്രശ്നമുണ്ടാക്കാന്‍ പോവണ്ടെന്നും എനിക്ക് മടുത്തു എന്നുമായിരുന്നു അവള്‍ പറഞ്ഞത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ കൂടുതല്‍ വീഡിയോ ചെയ്യാതിരുന്നത്.

അവർ വേണമെങ്കില്‍ തെറി വിളിച്ചോട്ടെ, പക്ഷെ നമുക്ക് മിണ്ടാതിരിക്കാം എന്ന് ദില്‍ഷ പറയുമ്പോള്‍ ഞാന്‍ അത് അംഗീകരിച്ചുകൊണ്ട് മിണ്ടാതിരിക്കുകയായിരുന്നു. ആ സമയത്തൊക്കെ നന്നായി പ്രതികരിക്കാന്‍ എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ദില്‍ഷ പറഞ്ഞത് കാരണം ഞാന്‍ അതിന് നിന്നില്ല. പുള്ളിക്കാരി എനിക്ക് പിന്തുണയുമായി ഉണ്ടായിരുന്നു. അതിലുപരി പുള്ളിക്കാരിക്കായിരുന്നു പിന്തുണ വേണ്ടിയിരുന്നതെന്നും സൂരജ് വ്യക്തമാക്കുന്നു.