
'ഷോയ്ക്ക് ശേഷം പ്രശ്നങ്ങൾ പരിഹരിച്ചു'; കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ 2023ൽ അത് നടക്കുമെന്ന് നിമിഷ
കൊച്ചി: സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നയാളാണ് ബിഗ് ബോസ് മലയാളം സീസൺ 4 താരം നിമിഷ. പലപ്പോഴും ഇൻസ്റ്റഗ്രാമിൽ ക്യു ആന്റ് എ സെഷനിലൂടെ നിമിഷ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാറുണ്ട്. ഇത്തവണ ആരോധകരോടായിരുന്നു നിമിഷ ചോദ്യമുയർത്തിയത്. അടുത്തിടെ നിങ്ങൾക്ക് സംഭവിച്ച് ഏറ്റവും എക്സൈറ്റിംഗ് ആയ കാര്യങ്ങൾ ഞാനുമായി പങ്കുവെയ്ക്കൂ എന്നായിരുന്നു നിമിഷ കുറിച്ചത്. നിരവധി പേരായിരുന്നു ഇതിനോട് പ്രതികരിച്ചത്. ചിലർക്ക് നിമിഷ നൽകിയ മറുപടികൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. വായിക്കാം

താൻ ആദ്യമായി ദുബായിലേക്ക് വരികയാണെന്നായിരുന്നു ഒരാൾ കുറിച്ചത്. ഇതിനോട് തീർച്ചയായും ദുബായ് എന്ന സിറ്റിയെ നിങ്ങൾക്ക് ഇഷ്ടമാകുമെന്നായിരുന്നു നിമിഷ നൽകിയ മറുപടി. കഴിഞ്ഞ തവണയാണ് താൻ ആദ്യമായി ദുബായിൽ വന്നതെന്നും എന്നാൽ ഇത്തവണ ഇവിടെ വന്നപ്പോൾ ഇവിടെ തന്നെ കൂടിയേക്കാം എന്ന ആലോചനയിലാണെന്നും നിമിഷ പറയുന്നു. അത്രയ്ക്കും മനോഹരമായ സിറ്റിയാണ് ദുബായ് എന്നും നിമിഷ പറഞ്ഞു.

ഉടൻ തന്നെ തനിക്ക് പരീക്ഷയുണ്ടെന്നും പഠിച്ച പലതും ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നും ഒരാൾ കുറിച്ചു. നിയമ ബിരുദത്തിന്റെ രണ്ട് സെമിസ്റ്റർ ഒരുമിച്ച് എഴുതിയെടുത്ത ആളെന്ന നിലയിൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് നിമിഷ ഇതിന് മറുപടി നൽകുന്നു. ഒന്നും ഓർമ്മ വരുന്നില്ലെന്ന് തോന്നുമെങ്കിലും നമ്മുക്ക് ആ നേരം ഓർത്തെടുക്കാൻ സാധിക്കുമെന്നായിരുന്നു നിമിഷ പറഞ്ഞത്.
'ഇവിടെ പാല് കാച്ചൽ അവിടെ കല്യാണം',അടുത്ത പ്ലാൻ ആലോചിക്കുന്ന റോബിൻ'; കുറിപ്പുമായി ശാലിനി

റിലാക്സ് ചെയ്ത് പരീക്ഷയെ സമീപിക്കുക. ബുള്ളറ്റ് പോയിന്റ്സ് ആയി കാര്യങ്ങൾ എഴുതിയെടുത്ത് പരീക്ഷയുടെ അന്നോ തലേ ദിവസമോ റിവിഷൻ ചെയ്യാം. തീർച്ചയായും നിങ്ങൾക്ക് കാര്യങ്ങൾ ഓർമ്മവരും. സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ സമാധാനത്തോടെ പരീക്ഷയെ നേരിടണമെന്ന ഉപേദശവും നിമിഷ നൽകുന്നു.

മാതാപിതാക്കളെ ഇത്തവണ ദുബായിലേക്ക് കൊണ്ടുവരാൻ സാധിച്ചെന്നും തന്നെ സംബന്ധിച്ച് അതൊരു സ്വപ്നം സാക്ഷാത്കരിക്കലായിരുന്നുവെന്നുമാണ് ഒരു മറുപടി. ഇതിനോട് നിമിഷ പ്രതികരിച്ചത് ഇങ്ങനെ-തീർച്ചയായും 2023 ൽ എന്റെ മാതാപിതാക്കളേയും ദുബായിൽ കൊണ്ടുവരുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചിരുന്നു. അവരേയും ഇവിടങ്ങൾ ഒക്കെ കാണിച്ച് കൊടുക്കണമെന്നതാണ് ആഗ്രഹം'.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം മാതാപിതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിച്ചു. അവർ സന്തോഷത്തോടെ കഴിയണമെന്നതാണ് എന്റെ ആഗ്രഹം. കാര്യങ്ങൾ എല്ലാം ശരിയായി തന്നെ നടന്നാൽ തീർച്ചയായും 2023 ൽ അത് ഞാൻ നടത്തും', വികാരഭരിതയായി നിമിഷ പറഞ്ഞു.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ തനിക്ക് അറിയില്ലെന്നും പുതിയ കോളേജിൽ അഡ്മിഷൻ കിട്ടിയതോടെ എങ്ങനെ ഇംഗ്ലീഷിൽ സംസാരിക്കുമെന്നുള്ള ആശങ്ക ഉണ്ടെന്നുമായിരുന്നു ഒരാൾ പറഞ്ഞ്. ഇതിന് പ്രാക്ടീസ് മാത്രം മതിയെന്നായിരുന്നു നിമിഷ നൽകിയ മറുപടി. മറ്റൊരാൾ വേണമെന്ന് പോലുമില്ല. സ്വയം സംസാരിച്ച് കൊണ്ടേയിരിക്കുക. അത് തന്നെ നമ്മുടെ ആത്മവിശ്വാസം ഉയർത്തുമെന്നും നിമിഷ പറഞ്ഞു.

ജീവിതത്തിൽ ഒരു ടേണിംഗ് പോയിന്റ് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വീട്ടിൽ തന്നെ കാത്തിരിക്കുന്നുവെന്ന ഒരാളുടെ മറുപടിക്ക് നിമിഷ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു- വീട്ടിൽ ഇരുന്ന് ജീവിതം മാറി മറിയണമെന്ന് ആഗ്രഹിച്ചാൽ ഒരിക്കൽ പോലും ഒന്നും നടക്കാൻ പോകുന്നില്ല. നമ്മുടെ കംഫേർട്ട് സോണിൽ നിന്നും പുറത്ത് കടക്കേണ്ടതുണ്ട്. ഞാൻ എന്റെ മാതാപിതാക്കളേയും അരുമകളായ നായകളേയും സഹോദരങ്ങളേയുമൊക്കെ കാണാതെ ദുബൈയിൽ വന്ന് നൽകുന്നത് കംഫേർട്ട് സോണിൽ നിന്നും പുറത്ത് കടക്കണമെന്ന ആഗ്രഹം കൊണ്ടാണ്. ബാഗ് പാക്ക് ചെയ് ഏതെങ്കിലും രാജ്യത്തേക്ക് പോകണമെന്നല്ല ഞാൻ പറഞ്ഞതിനർത്ഥം. എന്നാൽ കഠിനാധ്വാനം ചെയ്യാതെ ഒന്നും നമ്മുക്ക് ലഭിക്കാൻ പോകുന്നില്ല, നിമിഷ പറഞ്ഞു.

തന്റെ കാമുകൻ തന്നെ ഇട്ടിട്ട് പോയെന്നാരാൾ കുറിച്ചപ്പോൾ ഞാൻ ഒരു ടോക്സിക് റിലേഷൻ ഷിപ്പിൽ നിന്നും രക്ഷപ്പെട്ടെന്നും പ്രകൃതി നിങ്ങൾക്കായി ഉചിതമായതെന്തോ കരുതി വെച്ചിട്ടുണ്ടാകുമെന്നുമായിരുന്നു നിമിഷ നൽകിയ മറുപടി.