
'എന്റെ ജീവിതം ഞാൻ ജീവിച്ചോട്ടെ, ഞാൻ വളരെ സന്തോഷവതിയാണ്'; മറുപടിയുമായി നിമിഷ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 താരമായ നിമിഷ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. നിരന്തരം തന്റെ ആരാധകരുമായി നിമിഷ സംവദിക്കാറുണ്ട്. യാത്ര ചെയ്യുന്ന സ്ഥലങ്ങൾ, സുഹൃത്തുക്കൾക്കൊപ്പമുള്ള കൂടിച്ചേരലുകൾ എല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. നിലവിൽ ദുബൈയിൽ ആണ് നിമിഷ ഉള്ളത്. ഇതിനിടയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുയാണ് നിമിഷ. ഇൻസ്റ്റഗ്രാമിലെ ക്യു ആന്റ് എ സെഷനിലൂടെയാണ് നിമിഷയുടെ പ്രതികരണം. വായിക്കാം

നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ആളുകൾ ജീവിതത്തിൽ നിന്നും പോകുന്ന സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരുന്നു ഒരാൾ ചോദിച്ചത്. ഇതിന് നിമിഷ നൽകിയ മറുപടി ഇങ്ങനെയായിരുന്നു-എന്റെ പ്രണയത്തിൽ നിന്നും ഞാൻ പഠിച്ച പ്രധാന കാര്യം എന്നത് വ്യത്യസ്തമായ ഒരു അവസാനം പ്രതീക്ഷിച്ച് കൊണ്ട് വീണ്ടും വീണ്ടും ഒരു പേജ് ആവർത്തിച്ച് വായിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നാണ്. അത് അത്ര വർക്കായിട്ടില്ലെന്നത് മറ്റൊരു വസ്തുത. എന്നിരുന്നാലും ഒരിക്കൽ അവസാനിച്ചാൽ പിന്നെ അത് അവസാനിച്ചത് തന്നെയാണ്'.

അപരിചിതരെ കാണാനും അവരുമായി അടുപ്പം ഉണ്ടാക്കുന്നതിനും ഭയമുണ്ടോയെന്ന ചോദ്യത്തിന് തീർച്ചയായും ഇല്ല, എനിക്ക് ആളുകളെ പരിചയപ്പെടുന്നത് ഇഷ്ടമാണ്. എല്ലാവർക്കും വ്യത്യസ്ത ജീവിത കഥയുണ്ടല്ലോ, അതൊക്കെ കേൾക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണെന്നും നിമിഷ പറഞ്ഞു.

വളർന്നപ്പോൾ അൺലേൺ ചെയ്യണമെന്ന് തോന്നിയ കാര്യമെന്താണെന്ന ചോദ്യത്തിന് കുടുംബാംഗമായത് കൊണ്ടോ നിങ്ങളെക്കാൾ മുതിർന്ന ആൾ ആയത് കൊണ്ടോ ഒരാളെ ബഹുമാനിക്കേണ്ട ആവശ്യം ഇല്ല. നിങ്ങളെ ബഹുമാനിക്കാത്തിടത്തോളം ആരേയും നിങ്ങൾ തിരിച്ച് ബഹുമാനിക്കേണ്ടതില്ലെന്നും നിമിഷ പറഞ്ഞു.

യുട്യൂബ് ചാനൽ തുടങ്ങാൻ പദ്ധതിയുണ്ടോയെന്നായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ മുൻപ് ആലോചിച്ചിരുന്നുവെന്നും ഇപ്പോൾ പക്ഷേ അത്തരമൊരു ആലോചന ഇല്ലെന്നും നിമിഷ പറഞ്ഞു. ഒന്നമാത്തെ കാര്യം എഡിറ്റിംഗ് ഉൾപ്പെടെ തനിക്ക് അറിയില്ല, അതിന് മറ്റൊരാളുടെ സഹായം വേണ്ടി വരും. മാത്രമല്ല വളരെ അധികം ശ്രമകരമായ പണിയാണ് അതെന്നും നിമിഷ പറയുന്നു.
ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'

'പോകുന്നിടത്തും ചെയ്യുന്നതുമെല്ലാം വീഡിയോ ആക്കുകയെന്നത് തീർച്ചയായും എന്നെ സംബന്ധിച്ച് യാത്രകൾ പോലും ആസ്വദിക്കാൻ കഴിയാത്ത സാഹചര്യം വരും. എന്റെ യാത്രകളുടെ ലക്ഷ്യവും ഫോക്കസും മറ്റൊന്നാണ് അതുകൊണ്ടാണ് യുട്യൂബ് ചാനൽ എന്ന പ്ലാൻ താൻ ഒഴിവാക്കുന്നത്', നിമിഷ പറഞ്ഞു.

അപ്പാർട്ട്മെന്റിൽ തനിച്ച് എങ്ങനെ സമയം ചെലവാക്കുമെന്നതായിരുന്നു ഒരാളുടെ - ഒരുപാട് സീരീസുകൾ കാണും, സുഹൃത്തുക്കളെ കാണും, കിടന്ന് ഉറങ്ങും ചിരിച്ച് കൊണ്ട് നിമിഷ പറഞ്ഞു. ഇത്തവണത്തെ തന്റെ ക്രിസ്തുമസ് ദുബായിലായിരിക്കുമെന്നും താരം പറയുന്നു.
എന്തുകൊണ്ടാണ് ബാംഗ്ലൂരേക്ക് വരാതത്തെന്ന ആരാധകരുടെ ചോദ്യത്തിന്
ഞാൻ എന്റെ ജീവിതം ജീവിച്ചോട്ടെ, ഞാൻ സന്തോഷവതിയാണ്, എന്തിനാണ് എല്ലാവരും ബാംഗ്ലൂരേക്കുള്ള മടക്കത്തെ കുറിച്ച് ചോദിക്കുന്നതെന്നും തമാശാ രൂപേണ നിമിഷ പ്രതികരിച്ചു.

ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. തന്റെ ശക്തമായ നിലപാടുകൾ കൊണ്ട് വളരെ അധികം ആരാധകരെ സൃഷ്ടിക്കാൻ നിമിഷക്ക് സാധിച്ചിരുന്നു. നിമിഷയുടെ പുരോഗമനപരമായ നിലപാടുകൾക്ക് ഷോയിൽ വലിയ കൈയ്യടി ലഭിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന നിമിഷ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലായിരുന്നു ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ചിത്രങ്ങൾ കടപ്പാട്-നിമിഷ ഇൻസ്റ്റഗ്രാം