
'ആരതി പൊടി ആരാണ്? അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട്'; റോബിനേയും കുത്തി റിയാസിന്റെ മറുപടി
കൊച്ചി: ബിഗ് ബോസ് കഴിഞ്ഞെങ്കിലും മത്സരാർത്ഥികളുടെ വിവരങ്ങൾ അറിയാൻ ഇപ്പോഴും പ്രേക്ഷകർക്ക് വലിയ ആകാംഷയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സോഷ്യൽ മീഡിയയിലൂടെ താരങ്ങളും എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ബിഗ് ബോസ് മലയാളം സീസൺ 4 താരം റിയാസ് സലീം. യുട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

എല്ലാവരും മാസ്റ്റർ മൈന്റ് എന്ന് പാടി പുകഴ്ത്തിയ ഒരാളെ ഈസിയായി പുറത്താക്കിയ റിയാസ് അല്ലേ റിയൽ മാസ്റ്റർ മൈന്റ് എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാൽ അത് ചോദ്യമല്ലെന്നും അത് റിയൽ ഫാക്ട് ആണെന്നുമായിരുന്നു റിയാസിന്റെ മറുപടി.

നമ്മൾ നമ്മുടെ സെക്ഷ്വാലിറ്റി എങ്ങനെ മനസിലാക്കും അതിന് പ്രായപരിധി ഉണ്ടോയെന്നായിരുന്നു മറ്റൊരാൾ ഉയർത്തിയ ചോദ്യം. ഇതിന് റിയാസിന്റെ മറുപടി ഇങ്ങനെ- 'ഒന്നാമത്തെ കാര്യം അതിന് പ്രത്യേകിച്ച് പ്രായപരിധിയില്ല. രണ്ട് ചിലർ വളരെ വൈകിയാണ് അത് മലസിലാക്കാറുള്ളത്. ഈ ചോദ്യം ഉന്നയിച്ച ആൾ ഒരുപക്ഷേ അവരുടെ സെക്ഷ്വാലിറ്റിയെ കുറിച്ച് വ്യക്തത കുറവുണ്ടാകും. നിങ്ങൾ മനസിലാക്കേണ്ടത് നിങ്ങൾ നിങ്ങളുടെ സെക്ഷ്വാലിറ്റിയെ ചോദ്യം ചെയ്യുകയാണ്. ഒരു അനുമാനത്തിലേക്ക് എത്തും മുൻപ് സമയമെടുത്ത് ആലോചിക്കുക. എവിടെയാണ് റൊമാന്റിക് കണക്ഷൻ തോന്നുന്നത്, സെക്ഷ്വൽ കണക്ഷൻ തോന്നുന്നത് ഇതൊക്കെ മനസിലാക്കുക. ഹെട്രോസെക്ഷ്വൽ അല്ലാത്ത ഒരു ഫ്രണ്ടിനോട് ഇക്കാര്യങ്ങൾ തുറന്ന് സംസാരിക്കുക. ചിലപ്പോൾ നിങ്ങൾക്ക് വ്യക്തത ലഭിച്ചേക്കും. എന്നാൽ എല്ലാവരുടെ കാര്യത്തിലും വ്യക്തത ലഭിക്കുമെന്ന് ഉറപ്പില്ല'.

കോമഡി സ്റ്റാർസിലെ റിയാസിന്റെ വിവാദപരമായ എപ്പിസോഡ് സ്ക്രിപ്റ്റഡ് ആണെന്ന് മീര പറഞ്ഞത് സത്യമാണോയെന്നായിരുന്നു മറ്റൊരു ചോദ്യം. 'പരിപാടി സ്ക്രിപ്റ്റഡ് ആണെന്ന് മീര പറഞ്ഞിട്ടില്ല. പക്ഷേ പരിപാടി തുടങ്ങും മുൻപ് ഈ ചോദ്യങ്ങൾ ഒക്കെ ചോദിക്കുന്നതിൽ പ്രശ്നമുണ്ടോ , പരിപാടിക്ക് പുറത്ത് ഞങ്ങൾ സുഹൃത്തുക്കളാണ് എന്നൊക്കെയാണ്. എന്നാൽ മീര പറഞ്ഞത് പച്ചക്കള്ളമാണ്. ഒന്നാമത്തെ കാര്യം മീരയുമായി എനിക്ക് സൗഹൃദമില്ല, കാരണംഎല്ലാ ആളുകളേയും ഞാൻ സുഹൃത്തുക്കൾ ആക്കാറില്ല'.

'രണ്ടാമത്തെ കാര്യം ഈ ചോദ്യമാണ് ഞാൻ ആദ്യം ചോദിക്കുക എന്ന നിലയ്ക്ക് മീര പറഞ്ഞിരുന്നു. എന്നാൽ അതിനോട് താൻ പൂർണമായും ഒകെ അല്ലെന്ന് ഞാൻ പറഞ്ഞിരുന്നു. അതോടെ ബാക്കി ചോദ്യങ്ങൾ മീര പറഞ്ഞില്ല. കാരണം അത് കൂടി പറഞ്ഞാൽ ഞാൻ പറ്റില്ലെന്ന് പറയുമെന്ന് മീരയ്ക്ക് അറിയാമായിരുന്നു. ടി ആർ പി പോകുമല്ലോ, ടി ആർ പിക്ക് വേണ്ടി എന്തും ചോദിക്കുകയാണ്;, റിയാസ് പറഞ്ഞു.

സിനിമയിൽ അഭിനയിക്കുമോയെന്ന ചോദ്യത്തിന് തനിക്കും അതിന് ആഗ്രഹമുണ്ടെന്നും എന്നാൽ തന്നെ സ്ക്രീനിൽ കാണാൻ സാധിച്ചത് തന്നെ ഭാഗ്യമായി കരുതുന്നുവെന്നും റിയാസ് പറഞ്ഞു. ബിഗ് സ്ക്രീനിലും എന്നെ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ജീവനുള്ള നല്ല ചില കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. എന്നാൽ എന്നെ പോലൊരാൾക്ക് അത് എളുപ്പമായിരിക്കില്ലെന്ന് എനിക്ക് അറിയാം', റിയാസ് പറഞ്ഞു.

'കുറെ പുരുഷ കേസരികൾക്ക് യാതൊരു ടാലന്റുമില്ലെങ്കിലും സിനിമകൾ കിട്ടാനുള്ള സാധ്യത കൂടുതലാണല്ലോ.എന്നാൽ എന്നെ പോലെ 'മാസ്കുലിൻ' ടാഗിൽ വരാത്തവർക്ക് സിനിമ കിട്ടാൻ വളരെ പ്രയാസമായിരിക്കും. പക്ഷേ ഒരിക്കൽ തനിക്ക് അങ്ങനെയൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. കാത്തിരുന്ന് കാണാം', റിയാസ് വ്യക്തമാക്കി.

ആരതി പൊടിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ആരാണ് ഈ ആരതി പൊടിയെന്നായിരുന്നു റിയാസിന്റെ മറു ചോദ്യം. 'ആരാണെന്ന് എനിക്ക് അറിയില്ല, അവർ പ്രശസ്തയാണോ? അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ പൊടി പക്ഷേ ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അവർ നടിയാണോ? മോഡലാണോ? എന്താണ്? സ്വന്തം കഴിവും ടാലന്റും കൊണ്ട് വളർന്ന ആരെങ്കിലും ആയിരുന്നുവെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്. ഇനി അതല്ല ബോയ് ഫ്രണ്ട് പോപ്പുലർ ആയത് കൊണ്ട് മാത്രം അല്ലെങ്കിൽ പോപ്പുലർ ആയൊരാളെ ബോയ് ഫ്രണ്ട് ആക്കിയത് കൊണ്ട് മാത്രം പോപ്പുലറായ ആളാണെങ്കിൽ ക്ഷമിക്കണം. എനിക്ക് അങ്ങനെയുള്ള ആളുകളെ അറിയില്ല. ഞാൻ എന്റെ വിലപ്പെട്ട സമയം അത്തരം ആളുകൾക്ക് വേണ്ടി ചെലവാക്കില്ല'.

കേരളത്തിലെ പോപ്പുലാരിറ്റി ട്രന്റിനെ കുറിച്ച് എനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്. റോഡിൽ കൂടി നടന്ന് പോകുന്ന ആളുകൾക്ക് പോലും പെട്ടെന്ന് പ്രശസ്തരാകാൻ പറ്റു. പക്ഷേ മികച്ച കണ്ടന്റ് ഉണ്ടാക്കുന്ന നിരവധി പേർക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ല.
'ഷോയ്ക്ക് ശേഷം പ്രശ്നങ്ങൾ പരിഹരിച്ചു'; കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ 2023ൽ അത് നടക്കുമെന്ന് നിമിഷ