Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിൻ-ആരതി വിവാഹ നിശ്ചയ വീഡിയോ മോഷ്ടിച്ച് തൂക്കിയതല്ല, 5 പൈസ ഞങ്ങൾ വാങ്ങിയിട്ടില്ല'; ആടലോടകം ടീം

പണം കൊടുത്ത് ചിലർ ചെയ്യിച്ചതാണെന്നായിരുന്നു ആരതിയുടെ ആരോപണം

Robin Arathi Engagement Video

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻറേയും സംരഭക ആരതി പൊടിയുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ വളരെ ആഘോഷപൂർവ്വമായിരുന്നു നടന്നത്. ഇതിന്റെ വീഡിയോയും ദൃശ്യങ്ങളുമെല്ലാം പുറത്തുവന്നിരുന്നു. ഇതിനെ പിന്നാലെ ചടങ്ങിലെ കാര്യങ്ങൾ കോർത്തിണക്കി ആടലോടകം എന്ന സോഷ്യൽ മീഡിയ ടീം ഒരു സ്പൂഫ് തയ്യാറാക്കി. അത് ഇൻസ്റ്റഗ്രാമിൽ വൈറലാവുകയും ചെയ്തു.

എന്നാൽ വീഡിയോയ്ക്കെതിരെ ആരതി പൊടി രംഗത്തെത്തി. പണം കൊടുത്ത് ചിലർ ചെയ്യിച്ചതാണെന്നായിരുന്നു ആരതിയുടെ ആരോപണം. റോബിന്റെ മുൻ സുഹൃത്തായ ശാലു പേയാടിനെതിരെയായിരുന്നു ആരതി ആരോപണം ഉയർത്തിയത്. എന്നാൽ ആരതിയുടെ ആരോപണത്തിന് മറുപടി നൽകുകയാണ് ആടലോടകം ടീം. വിശദമായി വായിക്കാം

 റോബിന്റേയും ആരതിയുടേയും വിവാഹ നിശ്ചയം

റോബിന്റേയും ആരതിയുടേയും വിവാഹ നിശ്ചയം

എൻഗേജ്മെന്റ് വ്യക്തിപരമായ കാര്യമാണെന്നാണ് പലരും പറയുന്നത്. മീഡിയയുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങുകളായിരുന്നു അതിൽ ഇടപെടാൻ നിങ്ങൾക്കെന്ത് അവകാശം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പല ട്രോളുകളും കണ്ടിട്ടാണ് വീഡിയോ എടുത്തത്. അവർ എപ്പോൾ മീഡിയയെ അവരുടെ വിവാഹ ചടങ്ങിന് വിളിച്ചോ അപ്പോൾ അത് പബ്ലിക് ആയി. വലിയൊരു ഇവന്റായിരുന്നു നടന്നത്. വിവാഹ നിശ്ചയത്തിന്റെ വീഡിയോ സിഡി കട്ടെടുത്ത് കൊണ്ടുവന്ന് അതിൽ നിന്ന് തൂക്കിയതല്ല, കേരളം മുഴുവൻ കണ്ടതാണ്.

ഞങ്ങൾ ആരുടേയും കാലു താങ്ങിയിട്ട് വളർന്ന് വന്നവരല്ല

ഞങ്ങൾ ആരുടേയും കാലു താങ്ങിയിട്ട് വളർന്ന് വന്നവരല്ല

ചിലർ ചിരിച്ചു, ചിലർ എന്തിനാണ് അവരുടെ ജീവിതമല്ലേയെന്ന് ചോദിച്ചു. രണ്ട് തരത്തിലുള്ള അഭിപ്രായമുണ്ട്. അത് രണ്ടും വന്നോട്ടെ.അതൊന്നും വിഷയമല്ല. ദൈവത്തെ ഓർത്ത് ഞങ്ങൾ ചെയ്ത കണ്ടന്റിന്റെ ക്രെഡിറ്റ് പൈസ കൊടുത്താണ് നിങ്ങൾ ചെയ്യിച്ചതെന്ന ആരോപണമൊന്നും ഉയർത്തരുത്. 5 പൈസ ഞങ്ങൾക്ക് കിട്ടിയിട്ടില്ല. ഞങ്ങൾ ആരുടേയും കാലു താങ്ങിയിട്ട് വളർന്ന് വന്നവരല്ല. ഓരോ വീഡിയോകൾ ചെയ്ത് കഷ്ടപ്പെട്ടാണ് വന്നത്.

 നമ്മൾ വീഡിയോ ചെയ്ത ആളെ കുറിച്ചല്ല പറയുന്നത്

നമ്മൾ വീഡിയോ ചെയ്ത ആളെ കുറിച്ചല്ല പറയുന്നത്

നിങ്ങൾ വാങ്ങിക്കുന്ന പൈസയുടെ പണി നിങ്ങൾ എടുത്തോളൂ, അവർ എടുക്കുന്ന പണിക്കുള്ള പൈസ തീർച്ചയായും ആർക്ക് വേണ്ടിയാണോ ചീത്ത വിളിക്കുന്നത് അവർ കൊടുക്കേണ്ടി വരും. അതിലൊന്നും ഒരു പ്രശ്നവുമില്ല. നമ്മൾ വീഡിയോ ചെയ്ത ആളെ കുറിച്ചല്ല പറയുന്നത്, നമ്മൾ വീഡിയോ ചെയ്ത ആളോട് ശത്രുതയുള്ള ആരോ ഇത് ചെയ്യിപ്പിക്കുന്നുണ്ട്. പ്രകോപിപ്പിച്ച് വീണ്ടും വീഡിയോ ചെയ്യിക്കാനുള്ള പരിപാടിയാണോയെന്ന് വരെ സംശയിക്കുന്നുണ്ട്.

 ആരേയും വ്യക്തിപരമായി ടാർഗറ്റ് ചെയ്തിട്ടില്ല

ആരേയും വ്യക്തിപരമായി ടാർഗറ്റ് ചെയ്തിട്ടില്ല


നമ്മൾ ആരേയും വ്യക്തിപരമായി ടാർഗറ്റ് ചെയ്തിട്ടില്ല. ഞങ്ങൾക്ക് മറ്റൊരു കണ്ടന്റ് കിട്ടുമ്പോൾ അത് ചെയ്യും. അല്ലാതെ ഇതിന്റെ പുറകിൽ തൂങ്ങി പോകാനാകില്ല. പിന്നെ വ്ലോഗർമാർ പലരും പല വീഡിയോകളും ചെയ്യുന്നത്. ഞങ്ങൾ കാശ് വാങ്ങി വീഡിയോ ചെയ്തെന്നാണ് പറയുന്നത്. അത് അംഗീകരിക്കാനാവില്ല. കാശ് വാങ്ങിയെങ്കിൽ കുഴപ്പമില്ല, ഇത് ഞങ്ങൾ കഷ്ടപ്പെട്ട് ചെയ്തതാണ്. ഞങ്ങൾ ആരേയും വ്യക്തിഹത്യ ചെയ്തിട്ടില്ല.

ഞങ്ങൾക്കെതിരെയാണ് വ്യക്തിഹത്യ നടക്കുന്നത്

ഞങ്ങൾക്കെതിരെയാണ് വ്യക്തിഹത്യ നടക്കുന്നത്

ഇപ്പോൾ ഞങ്ങൾക്കെതിരെയാണ് വ്യക്തിഹത്യ നടക്കുന്നത്. ഒരു തെളിവും ഇല്ലാതെയാണ് ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഞങ്ങൾ ഈ പറയുന്ന വ്യക്തിളെ സംരംഭത്തെ കുറിച്ചൊന്നും ഒരു മോശവും പറഞ്ഞിട്ടില്ല. അവരെ കാണാൻ ഒരു മാലാഖയെ പോലെ തന്നെ ഉണ്ടായിരുന്നു. നല്ല കപ്പിൾസ് തന്നെയാണ് അവർ. ചെയ്ത വീഡിയോയിൽ ഒരു കുറ്റബോധവുമില്ല. ആ വ്യക്തികളോട് ഞങ്ങൾ സംസാരിച്ചിരുന്നു. അവർക്ക് വിഷമമായെങ്കിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു', ടീം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+