• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധേയനായ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. വലിയ ആരാധക നിരയാണ് ഇദ്ദേഹത്തിന് ഇപ്പോഴുമുള്ളത്. അതുകൊണ്ട് തന്നെ താരം എത്തുന്നിടത്തെല്ലാം വലിയ രീതിയില്‍ ആളുകള്‍ തടിച്ച് കൂടാറുമുണ്ട്. ഒരു അഭിമുഖത്തിനിടെ കണ്ട് പരിചയപ്പെട്ട ആരതി പൊടിയുമായി താരത്തിന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. അടുത്ത വർഷം ഫെബ്രുവരിയോടെ ഇരുവരുടേയും വിവാഹം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടയിലാണ് ആരതി പൊടി തന്റെ ജീവിതത്തിലേക്ക് വന്നതോടെയുണ്ടായ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വ്യക്തമാക്കി താരം രംഗത്ത് എത്തിയിരിക്കുന്നത്. ഷോ റീല്‍ എന്റർടെയിമെന്റ് എന്ന യൂട്യബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത് എന്റെ നെഗറ്റീവായ കാര്യമാണ്

എന്റെ അഗ്രഷന്‍ എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല. അത് എന്റെ നെഗറ്റീവായ കാര്യമാണ്. അത് പകർത്താനും അതില്‍ സ്വാധീനമുണ്ടാവാനോ ഞാന്‍ ഒരിക്കലും പറയില്ല. കുട്ടിക്കാലം മുതലെ ഞാന്‍ കുറച്ച് മുന്‍ ശുണ്ഡിക്കാരനാണ്. ഇപ്പോള്‍ ഞാന്‍ പരമാവധി അത് നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കുറെയൊക്കെ അതിന് സാധിക്കുന്നുമുണ്ട്.

അക്കാര്യത്തില്‍ ഞാന്‍ ദില്‍ഷയോട് ഇപ്പോഴും നന്ദിയുള്ളവനാണെന്ന് റോബിന്‍: ആ സ്വഭാവമുള്ളവളല്ല അവള്‍അക്കാര്യത്തില്‍ ഞാന്‍ ദില്‍ഷയോട് ഇപ്പോഴും നന്ദിയുള്ളവനാണെന്ന് റോബിന്‍: ആ സ്വഭാവമുള്ളവളല്ല അവള്‍

തികച്ചും അപ്രതീക്ഷിതമായി ആരതിയെ കാണുന്നത്

ഇതുപോലെയുള്ള ഒരു അഭിമുഖത്തില്‍ വെച്ചാണ് തികച്ചും അപ്രതീക്ഷിതമായി ആരതിയെ കാണുന്നത്. ആരതി വന്നതിന് ശേഷം എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റമുണ്ടായി. എന്റെ സമ്മർദ്ദങ്ങളൊക്കെ കുറേയിപ്പോള്‍ പോവുന്നത് ആരതിയിലുടെയാണ്. എന്നെ പരമാവധി ഹാപ്പിയാക്കാനും നോക്കാനുമൊക്കെ ആരതി ശ്രമിക്കുന്നുണ്ടെന്നും റോബിന്‍ പറയുന്നു.

ഗള്‍ഫ് സഖ്യം കനിയുമോ, എങ്കില്‍ ഇന്ത്യക്ക് വലിയ നേട്ടം: തുറക്കുക സാധ്യതകളുടെ കടല്‍, കച്ചവടം ജോറാകുംഗള്‍ഫ് സഖ്യം കനിയുമോ, എങ്കില്‍ ഇന്ത്യക്ക് വലിയ നേട്ടം: തുറക്കുക സാധ്യതകളുടെ കടല്‍, കച്ചവടം ജോറാകും

ഭൂരിപക്ഷം കാര്യങ്ങളിലും അവള്‍ പറയുന്നതില്‍ സത്യമുണ്ടെന്ന്

എടുത്ത് ചാടി പ്രതികരിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ പുള്ളിക്കാരി എന്തെങ്കിലും കാര്യം ഉണ്ടായാല്‍ അതിനെക്കുറിച്ച് ചിന്തിച്ച് ചേട്ടാ ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന് പറയും. അപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഞാനും ആലോചിക്കുക്ക. അങ്ങനെ കാര്യങ്ങള്‍ വ്യക്തമാക്കി തരാറുണ്ട്. ഭൂരിപക്ഷം കാര്യങ്ങളിലും അവള്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്തുകൊണ്ടും ഞാന്‍ ഹാപ്പിയാണ്.

Food: ജപ്പാന്‍റെ സ്വന്തം സുഷി മുതല്‍ സ്പെയിനിന്റെ പെല്ല വരെ: ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട വിഭവങ്ങള്‍

രണ്ട് പേരും ഹാപ്പിയായി ഇരിക്കുമ്പോള്‍

രണ്ട് പേരും ഹാപ്പിയായി ഇരിക്കുമ്പോള്‍ അത് മുടക്കാനായി ഒരുപാടുപേർ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. എന്റെ കരിയർ നശിപ്പിക്കാന്‍ തന്നെ ഒത്തിരിപ്പേർ ശ്രമിക്കുന്നുണ്ട്. എന്റെ സിനിമ കുളമാക്കാനും അവർ നോക്കുന്നു. കാര്യമായി പറയുന്നതാണ്. എന്തൊക്കെ പറഞ്ഞാലും ഇവിടെ വരെ ഞാന്‍ ഒറ്റക്കാണ് എത്തിയത്. ഇവിടം വരെ എനിക്കതിന് സാധിച്ചിട്ടുണ്ടെങ്കില്‍ ഇനി അങ്ങോട്ടും ഞാന്‍ തന്നെ തീരുമാനിച്ചുകൊള്ളും.

ഒറ്റക്ക് പോരാടുന്ന ഒരു മനുഷ്യനാണ് ഞാന്‍

ഒറ്റക്ക് പോരാടുന്ന ഒരു മനുഷ്യനാണ് ഞാന്‍. എന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നിലേക്ക് പോയി ചിരിച്ചോണ്ട് സംസാരിക്കാന്‍ എനിക്ക് സാധിക്കില്ല. അവരെയൊക്കെ ഞാന്‍ ഒഴിവാക്കും. ജീവിതത്തില്‍ എന്നെ ഇഷ്ടപ്പെടുന്നവരും സഹായിക്കുന്നതുമായ ഒരുപാട് ആളുകളുണ്ട്. അതോടൊപ്പം വേദനിപ്പിച്ചവരും ചതിച്ചവരുമുണ്ട്. അവരോടൊക്കെ നന്ദി മാത്രമേ പറയാനുള്ളുവെന്നും റോബിന്‍ പറയുന്നു.

അവരൊക്കെ കാരണം തന്നെയാണ് ഞാന്‍ ഇവിടെ

അവരൊക്കെ കാരണം തന്നെയാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. എന്റെ ജീവിതത്തില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് തന്നെ ഞാന്‍ തളർന്നു പോയാല്‍ മുന്നോട്ട് പോവാന്‍ സാധിച്ചില്ലെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ എന്തൊക്കെ വന്നാലും നേരിടുക എന്നുള്ളതാണ് എന്റെ തീരുമാനം. പലരും ഞാന്‍ ബിഗ് ബോസില്‍ ബുദ്ധിമുട്ടിയത് മാത്രമേ കണ്ടിട്ടുള്ളാവൂ. എന്നാല്‍ അതിന് മുമ്പുള്ള 32 വർഷം ഞാന്‍ കഷ്ടപ്പെട്ടത് പലർക്കും അറിയില്ല.

അന്നത്തെ ആ അനുഭവമാണ് ബിഗ് ബോസില്‍

അന്നത്തെ ആ അനുഭവമാണ് ബിഗ് ബോസില്‍ അത്രയും ദിവസം പിടിച്ച് നില്‍ക്കാന്‍ കരുത്ത് നല്‍കിയത്. അതിനാല്‍ ഇനിയും ഞാന്‍ പോരാടിക്കൊണ്ട് തന്നേയിരിക്കും. എന്നെ തകർക്കാന്‍ ശ്രമിക്കുന്നവർ അത് തുടർന്നുകൊണ്ടിരിക്കുക, ഞാന്‍ തളരില്ല. സിനിമ ഞാന്‍ ചെയ്യും. എനിക്ക് ആരും സിനിമ തരുന്നില്ല, എല്ലാ കളയുകയാണ് എന്നാണെങ്കില്‍ ഞാന്‍ സ്വന്തമായി സിനിമ ചെയ്യുമെന്നും താരം വ്യക്തമാക്കുന്നു.

English summary
Bigg Boss Malayalam season 4 star Robin says he is thankful to those who have hurt and cheated him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X