
'ഇവിടെ പാല് കാച്ചൽ അവിടെ കല്യാണം',അടുത്ത പ്ലാൻ ആലോചിക്കുന്ന റോബിൻ'; കുറിപ്പുമായി ശാലിനി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെയാണ് അവതാരകയായ ശാലിനി നായർ ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഷോ തുടങ്ങി ആദ്യ നാളുകളിൽ തന്നെ താരം പുറത്താക്കപ്പെടുകയായിരുന്നു. മികച്ച ഗെയിമുകൾ പുറത്തെടുക്കാൻ സാധ്യതയുണ്ടായിരുന്ന താരത്തിന്റെ പുറത്താകൽ നേരത്തേ ആയതിൽ ആരാധകർ അന്ന് ഏറെ നിരാശ പ്രകടിപ്പിച്ചിരുന്നു.

പുറത്തായെങ്കിലും തന്റെ ബിഗ് ബോസ് ദിനങ്ങളെ കുറിച്ചുള്ള മനോരഹരമായ ഓർമ്മകൾ പലപ്പോഴും ശാലിനി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു പാട്ടിനൊപ്പമാണ് ശാലിനി ആ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ഈ പാട്ട് പാടാനുണ്ടായ സാഹചര്യവും ബിഗ് ബോസിലെ ഓർമ്മയുമാണ് ശാലിനി കുറിച്ചത്. പോസ്റ്റ് വായിക്കാം

വീഡിയോയിലൂടെ ഗ്ലാസ്സ് ഡോറിനുള്ളിലേക്ക് ശ്രദ്ധിച്ച് നോക്കിയാൽ " ഇവിടെ പാല് കാച്ചൽ അവിടെ കല്യാണം" എന്ന മട്ടിൽ ഒരാൾ നടക്കുന്നതും കാണാട്ടോ ഓർമ്മകൾ എത്ര മനോഹരങ്ങളാണല്ലേ!!അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന തിരി കൊളുത്തി വിട്ടപ്പോൾ ഉണ്ടായ ഗംഭീരമായ അടിക്ക് ശേഷമുള്ള നെക്സ്റ്റ് നെക്സ്റ്റ് ഡേ
വർക്ഔട്ട് ചെയ്ത് കൂടുതൽ ഊർജ്ജസ്വലയായി ഗെയ്മിലേക്ക് ഇറങ്ങാൻ പദ്ധതി ഇട്ട ദിവസം

എനർജി ബൂസ്റ്റർ പോലെ ഒറ്റക്കിരുന്നൊരു നാടൻ പാട്ട് പാടിയപ്പോൾ താളം പിടിച്ചുകൊണ്ടു നവീൻ ചേട്ടനും അഖിയും ബ്ലസ്ലിയും ചൂല് പിടിച്ച് സ്റ്റെപ് ഇട്ടുകൊണ്ട് അശ്വിനും എക്സ്പ്രഷൻസ് വാരി വിതറി ഡാൻസ് ചെയ്ത് കൊണ്ട് സുചിയും കൂടെ സപ്പോർട്ട് തന്ന് അപ്പുവും കൂടിയ നിമിഷം എന്റെ ഇലവത്തൂർ കായലിന്റെ സോങ് വൈറലായി മൈ ഡിയേർസ്...

അതേ സമയം തൊട്ടു പുറകിലെ ഗ്ലാസ് ഡോറിലേക്ക് ശ്രദ്ധിച്ച് നോക്കിയാൽ ഇതൊന്നും കാണാതെ അടുത്ത പ്ലാനുകൾ ആലോചിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഡോക്ടറെയും കാണാം .എവിക്ട് ആയി പുറത്ത് വാനിറ്റി വാനിൽ കൊണ്ട് ഇരുത്തിയപ്പോൾ ഇന്റർവ്യു ചെയ്യാൻ വന്ന ഏഷ്യാനെറ്റിന്റെ ചേട്ടന്മാരിൽ ഒരാൾ ചോദിച്ചു "ആ വൈറൽ ആയ പാട്ടൊന്നു പാടാമോ ശാലിനീ "എന്ന്.

ഏ!! എന്റെ പാട്ട് വൈറൽ ആയോ ഏതാ ചേട്ടാ " ഹഹഹ.അത്ഭുതത്തോടെ അവരോട് അതിനെക്കുറിച്ചൊക്കെയും ചോദിച്ചതും മുംബൈ എയർപോർട്ടിൽ വന്ന ഒരു ഫാമിലി തിരിച്ചറിഞതും ആദ്യമായി സെൽഫി ചോദിച്ചതും,,സാരമില്ല പോട്ടേ,, കുട്ടി റീ എൻട്രിയിൽ തിരിച്ച് വരും "എന്ന് സമാധാനിപ്പിച്ച് എനിക്ക് ചായ വാങ്ങി തന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ!!', ശാലിനി നായർ കുറിച്ചു.

ബിഗ് ബോസിൽ നിന്നും വേഗത്തിൽ പുറത്തായെങ്കിലും ഷോയിലുണ്ടായിരുന്ന മറ്റ് മത്സരാർത്ഥികളുമായി ഏറെ ബന്ധം പുലർത്തിയ താരമായിരുന്നു ശാലിനി.കഴിഞ്ഞ ദിവസം ഷോയിലെ തന്റെ അടുത്ത സുഹൃത്തക്കളായ അഖിൽ, സൂരജ്, സുചിത്ര എന്നിവരെ കുറിച്ച് ശാലിനി കുറിപ്പ് പങ്കിട്ടിരുന്നു. വളരെ പെട്ടെന്ന് തന്നെ ഈ കുറിപ്പുകൾ വൈറലായിരുന്നു.
'അമ്മ ഈ ചിത്രങ്ങള്‍ കാണാതിരിക്കട്ടെ': ആരാധകർക്കിടിയില്‍ കൗതുമുണർത്തി റിതുവിന്റെ പുതിയ ചിത്രം