
'നവീൻ ചേട്ടൻ പറഞ്ഞ വാക്ക്,അദ്ദേഹം അത് പാലിച്ചു'; ആ സന്തോഷം പങ്കിട്ട് ശാലിനി
കൊച്ചി: ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികളുമായി വളരെ അധികം സൗഹൃദം സൂക്ഷിക്കുന്ന താരമാണ് ശാലിനി നായർ. ഈ സൗഹൃദങ്ങളെ കുറിച്ചെല്ലാം വാതോരാതെ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പറയാറുമുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് മത്സരാർത്ഥിയായ നവീനെ കുറിച്ച് ഒരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് ശാലിനി. 'നവീൻ ചേട്ടൻ അങ്ങനെ വാക്ക് പാലിച്ചു' എന്ന വരികളോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ശാലിനിയുടെ കുറിപ്പിലേക്ക്

നവീൻ ചേട്ടൻ അങ്ങിനെ വാക്ക് പാലിച്ചു
പുതിയ സൗഹൃദങ്ങൾ പലതും പല സാഹചര്യങ്ങൾ കൊണ്ടും മുന്നോട്ടു പോവാതിരുന്നത് നമ്മൾ കണ്ടു, പക്ഷേ ചിലത് അങ്ങിനെ അല്ല. സൗഹൃദം പങ്കിടാൻ സമയകുറവുണ്ടെങ്കിലും സഹകരണം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്ന വിശേഷമാണ് ഇന്ന് ഞാൻ പ്രിയപ്പെട്ടവരെ അറിയിക്കുന്നത്. പറഞ്ഞു വരുന്നത് നമ്മുടെ നവീൻ ചേട്ടൻ അങ്ങിനെ ഞങ്ങളിൽ ഒരു സുഹൃത്തിനെ തോളോട് ചേർത്ത് നിർത്തിയ അവസരത്തെ കുറിച്ചാണ്.

മൂന്നാമത്തെ ആഴ്ച്ച കൃത്യമായി പറഞ്ഞാൽ ഇരുപത്തിഒന്നാം ദിവസം എന്റെ എവിക്ഷൻ ഡേയിൽ ബിഗ്ഗ്‌ബോസ്സ് ഹൗസിലേക് അതിഥിയായെത്തി കുടുംബാംഗമായ മണികണ്ഠൻ ചേട്ടനെ എല്ലാവരും ഓർക്കുന്നുണ്ടായിരിക്കുമല്ലോ പരിചയപ്പെട്ട നാൾ മുതൽ ഇന്നുവരെ ഞങ്ങളിൽ പലരുമായി മണിച്ചേട്ടൻ അതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്.

ഗ്രാൻഡ്ഫിനാലെ സെലിബ്രേഷൻസ് കഴിഞ്ഞ് ഞങ്ങൾ പിരിയുമ്പോൾ നവീൻ ചേട്ടൻ ഒരു വാക്ക് പറഞ്ഞിരുന്നു എപ്പോഴും വിളിക്കുവാനും കാണുവാനും കഴിഞ്ഞില്ലെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ഒരു സഹകരണം എന്നും ഉണ്ടാവണമെന്ന്. ആ വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോൾ നവീൻ ചേട്ടൻ.
'ഷോയ്ക്ക് ശേഷം പ്രശ്നങ്ങൾ പരിഹരിച്ചു'; കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ 2023ൽ അത് നടക്കുമെന്ന് നിമിഷ

നവീൻ ചേട്ടന്റെ കനൽ പൂവ് എന്ന സീരിയലിൽ നല്ലൊരു വേഷത്തിലേക്ക് മണിച്ചേട്ടനെ സജസ്റ്റ് ചെയ്തു. മണിച്ചേട്ടൻ അഭിനയിച്ച വീഡിയോ പങ്കുവെച്ചത് ഇന്ന് ഞാൻ ഇൻസ്റ്റഗ്രാമിലൂടെ കണ്ടു വളരെ സന്തോഷം തോന്നി.അർഹതയുള്ള കലാകാരനാണ് മണിച്ചേട്ടൻ അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കും വിധം ഒരു അവസരം കൊടുത്ത നവീൻ ചേട്ടൻ എന്റെയും ഒരു സുഹൃത്താണെന്ന് ഓർക്കുമ്പോൾ എനിക്ക് മനസ്സുകൊണ്ട് ഒരുപാട് സന്തോഷം തോന്നുന്നു.

എന്നോട് പലരും പറയാറുണ്ട് നീ എന്തിനാണ് കണ്ടതും കേട്ടതും എല്ലാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതെന്ന്. ചില വിശേഷങ്ങൾ അങ്ങനെയാണ് നമ്മൾ പറഞ്ഞാലേ അറിയൂ. മാത്രമല്ല ഈ സൗഹൃദത്തിലൂടെ ഒരാളുടെ ജീവിതത്തിൽ പുതിയൊരു മാറ്റം ഉണ്ടായിരിക്കുന്നു. സൗഹൃദങ്ങൾ സഹകരണങ്ങൾക്ക് കൂടി വേണ്ടിയാണെങ്കിൽ എത്ര നല്ലതാണല്ലേ!! നല്ല സൗഹൃദങ്ങൾക്ക് കൂടി വേണ്ടിയാണ് ഞാൻ ബിഗ് ബോസ് വീട്ടിൽ വന്നത് എന്ന് പറഞ്ഞ ദിവസം ആ രാത്രി അത് നിന്റെ തോന്നലാണ് ഇവിടെ നിന്നും നിനക്ക് ആങ്ങളമാരെയോ സഹോദരിമാരെയോ അമ്മായിയെയോ അമ്മാവനെയോ കിട്ടാൻ പോകുന്നില്ല എന്ന്
പറഞ്ഞ ഒരു വ്യക്തിയുടെ വാക്കുകൾ ഞാൻ ഇപ്പോൾ ഓർക്കുന്നു.

പറഞ്ഞതിൽ കുറച്ചൊക്കെ ശരിയുണ്ട് നമുക്ക് അവിടെ കിട്ടുന്ന സഹോദരി സഹോദര ബന്ധം ഒന്നും പിന്നീട് ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ സ്നേഹമുള്ള ബന്ധങ്ങളുടെ വേരുകൾ ആഴത്തിൽ ഉറക്കുക തന്നെ ചെയ്യും.അതിന് ഉദാഹരണമായിത്തന്നെ നവീൻ ചേട്ടൻ മണി ചേട്ടനെ ചേർത്തുനിർത്തി നൽകിയ ഈ അവസരം ഞാനിവിടെ പങ്കുവയ്ക്കുകയാണ്.
'ആരതി പൊടി ആരാണ്? അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട്'; റോബിനേയും കുത്തി റിയാസിന്റെ മറുപടി