Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിൽഷ‌യെ സുഹൃത്താക്കാൻ കാരണം? തുറന്ന് പറഞ്ഞ് സൂരജ്.. ഗെയിമിൽ ദിൽഷ നടത്തിയ മാസ്റ്റർ സ്ട്രോക്കിനെ കുറിച്ചും

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 വിജയിയായ ദിൽഷയ്ക്കൊപ്പം തന്നെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട വ്യക്തിയായിരുന്നു ദിൽഷയുടെ സഹൃത്തായ സൂരജും. ദിൽഷ-സൂരജ് സൗഹൃദത്തിനെതിരായിരുന്നു ചില ആർമിക്കാർ രംഗത്തെത്തിയത്. എന്നാൽ ഇതിന് ചുട്ട മറുപടി തന്നെ സൂരജ് നൽകാറുമുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ദിൽഷയുടെ ഗെയിമിനെ കുറിച്ചുമെല്ലാമുള്ള സൂരജിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖം സൂരജ് തന്നെയാണ് പങ്കിട്ടത്.വീഡിയോയിൽ സൂരജിന്റെ വാക്കുകളിലേക്ക്

1


'8 വർഷമായി ദിൽഷയെ അറിയാം. ഡി ഫോർ ഡാൻസ് കഴിഞ്ഞപ്പോൾ അവൾക്ക് ഒരു ബ്രേക്ക് വന്നു. ഇവൾ തിരിച്ച് വരണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ബിഗ് ബോസിലേക്ക് വിളിച്ചതും വിജയിച്ചതും ലൈം ലൈറ്റിൽ ഇപ്പോൾ നിൽക്കാൻ സാധിച്ചതെല്ലാം വലിയ കാര്യമാണ്. അവൾ അത് അർഹിക്കുന്നുണ്ട് മാത്രമല്ല അവൾക്ക് അതാണ് താത്പര്യവും. അതുകൊണ്ട് അവൾക്ക് എത്ര പിന്തുണ നൽകാൻ പറ്റുമോ ആ പിന്തുണ നൽകുകയായിരുന്നു ലക്ഷ്യം'.

2


'ദിൽഷ വളരെ ജെനിവിനും സിൻസിയറും ആയിട്ടുള്ള വ്യക്തിയാണ്. ഒരും റിലേഷൻ നല്ല രീതിയിൽ തന്നെ തുടർന്ന് കൊണ്ട് പോകാൻ അവൾ ശ്രമിക്കും.അത് സൗഹൃദമായാലും എന്ത് തന്നെ ആയാലും. നമ്മുക്ക് എന്ത് ബുദ്ധിമുട്ട് വന്നാലും ഏതറ്റം വരേയും പോയി കൂടെ നിൽക്കും. സൗഹൃദം എന്നത് അതാണല്ലോ. ഒരു നല്ല സുഹൃത്തിനെ കിട്ടുമ്പോൾ നമ്മൾ വെറുതെ അത് വേണ്ടെന്ന് വെക്കില്ലല്ലോ'.

3


'ദിൽഷ ബിഗ് ബോസിൽ ചെയ്യേണ്ടിരുന്നില്ലെന്ന് തോന്നിയ കാര്യം ആദ്യ ആഴ്ചകളിൽ ദിൽഷ ഒട്ടും ആക്ടീവ് ആയിരുന്നില്ല. നോമിനേഷനിൽ ഒക്കെ ആ സമയത്തുണ്ടായിരുന്നു. എന്ത് പറഞ്ഞാണ് വോട്ട് പിടിക്കുകയെന്ന ആശങ്കയായിരുന്നു.റിയാസ് വന്നപ്പോഴാണ് ഗെയിം മാറിയത്. ഇവൾ പിന്നെ കത്തി കയറി'.

4

'ഗെയിമിന്റെ അവസാന ഘട്ടത്തിലേക്ക് വന്നപ്പോൾ ഇവൾക്കെതിരെ വലിയ ഡീഗ്രേഡിംഗ് ഉണ്ടായിരുന്നു. എന്നാൽ ദിൽഷയുടെ ഫാൻസിനോട് മറ്റ് ആർമിക്കാരെ ഡീഗ്രേഡ് ചെയ്യരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ദിൽഷയ്ക്ക് വലിയ ആർമിയൊന്നും ഉണടായിരുന്നില്ല. അവളുടെ സുഹൃത്തുക്കൾ തന്നെയായിരുന്നു അവളുടെ ആർമിയിൽ ഉണ്ടായിരുന്നവരിൽ ഏറെയും'.

5

'ഗെയിമിനിടെ ദിൽഷയുടെ ഭാഗത്ത് നിന്നോ റോബിന്റെയോ ബ്ലസ്ലിയുടെയോ ഭാഗത്ത് നിന്നോ എന്തെങ്കിലും നെഗറ്റീവ് ആയിട്ട് ഒന്നും തോന്നിയിട്ടില്ല. എല്ലാം ഗെയിം ആണല്ലോ. നൂറ് ദിവസം ഗെയിം കളിക്കുക, പുറത്തിറങ്ങുക, പിന്നെ പുതിയ ജീവിതമാണല്ലോ'.

6


'ദിൽഷയുടെ ഗെയിമിനെ കുറിച്ച് ഞങ്ങളുടെ സൗഹൃദ സർക്കിളിൽ ചർച്ചയുണ്ടായിരുന്നു. ദിലു എന്തിനാണ് അങ്ങനെ ചെയ്യുന്ന് ഇങ്ങനെ ചെയ്യുന്നു എന്നൊക്കെ ചർച്ചയുണ്ടായിരുന്നു. ഇത് സ്ക്രിപ്റ്റഡ് ആണോയെന്ന് നമ്മുക്ക് അറിയില്ലല്ലോ. പുറത്ത് നടക്കുന്നതിനെ കുറിച്ച് എന്തെങ്കിലും ക്ലൂ അവൾക്ക് കിട്ടുന്നുണ്ടോയെന്നൊക്കെ ചർച്ച ഉണ്ടായിരുന്നു'.

7

'ഞങ്ങൾക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അവളുടെ ഗെയിമിനെ കുറിച്ച്. പുറത്ത് വന്നതിന് ശേഷം അവൾ പറയുകയാണ് ഇതൊക്കെ എന്റെ ഗെയിം ആയിരുന്നുവെന്ന് എന്നാൽ ഇവർ ബെസ്റ്റ് ഗെയിമർ ആയിരുന്നുവെന്ന് നമ്മുക്ക് പറയേണ്ടി വരുമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു'.

8


'ദിൽഷയുടെ ഗെയിമിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗെയിം ഒരു നോമിനേഷനിൽ ദിൽഷ റോൺസണെയും വിനയിയേയും നോമിനേറ്റ് ചെയ്തതായിരുന്നു. ദിൽഷ പുറത്ത് പോയേക്കാൻ വരെ സാധ്യത ഉള്ള സാഹചര്യത്തിലായിരുന്നു ആ നോമിനേഷൻ. ദിൽഷ റോൺസണെയോ വിനയിയോ നോമിനേറ്റ് ചെയ്യണം അപ്പോൾ അവൾ കുറേക്കൂടി സേഫ് ആകും എന്ന് നമ്മൾ ഇവിട ചർച്ച ചെയ്തിരുന്നു. അപ്പോഴാണ് അവൾ അങ്ങനെ തന്നെ ചെയ്തത്.അതായിരുന്നു ദിൽഷയുടെ മാസ്റ്റർ സ്ട്രോക്ക്.അത്തരത്തിൽ നിരവധി കാര്യങ്ങൾ ദിൽഷ അവിടെ ചെയ്തിട്ടുണ്ട്',സൂരജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+