Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖില്‍ മാരാരുടെ പിന്തുണ വർധിക്കാന്‍ തുടങ്ങിയത് ആ ഒരു നിമിഷം മുതല്‍, അല്ലാതെ ഒരു പിആറും ഇല്ല'

ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട പിആർ വിവാദങ്ങള്‍ ഏറ്റവും ശക്തമായി ഉയർന്ന് വന്ന സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ. റോബിന്‍ രാധാകൃഷ്ണന്‍ തന്നെയായിരുന്നു ഈ വിവാദത്തിന്റേയും പ്രധാന കേന്ദ്രം. പുറത്ത് പിആർ വർക്കിനായി ആളെ നിർത്തിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം തന്നെ തുറന്ന് പറഞ്ഞതായുള്ള ആരോപണവും ശക്തമായി.

സീസണ്‍ ഫൈവിലേക്ക് എത്തിയപ്പോഴാവട്ടെ ഒന്നിലേറെ താരങ്ങള്‍ക്ക് വേണ്ടിയുള്ള പിആർ വർക്കുകള്‍ പുറത്ത് ശക്തമാണ്. പിആർ വർക്ക് തെറ്റ് അല്ലെങ്കിലും അത് മറ്റ് താരങ്ങള്‍ക്കെതിരായ ആക്രമമായി മാറുമ്പോഴാണ് മോശമായി മാറുന്നത്. അഖില്‍ മാരാർ, ശോഭ, റെനീഷ, സാഗർ, റിനോഷ് എന്നിവർക്ക് വേണ്ടിയെല്ലാം പിആർ വർക്കുകള്‍ സജീവമാണെന്നാണ് സൂചന. എന്നാല്‍ അഖില്‍ മാരാറിന് യാതൊരു വിധ പിആർ വർക്കും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്.

akhil bigg boss

അഖിൽ മാരാർ എന്ന വ്യക്തിക്ക് പി ആർ വർക്ക് ഉണ്ടായിട്ടല്ല പ്രേക്ഷക പിന്തുണ ഉയർന്നതെന്നാണ് ആരാധകർ പറയുന്നത്. പുറത്ത് പോയ ഗോപിക വരെ മാരാരിനേക്കാൾ വോട്ടിങ്ങിൽ മുന്നിട്ട് നിന്ന സമയമുണ്ടായിരുന്നു എഫ് ബി ഗ്രൂപ്പുകളിൽ. അതില്‍ നിന്നും അഖില്‍ മാരാർ ഇത്രയധികം വളർന്നത് അദ്ദേഹത്തിന്റെ മത്സരം കണ്ട് സ്വാഭാവികമായി തന്നെ ഇഷ്ടപ്പെട്ടവരാണെന്നും ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മാരാരെ സപ്പോട്ട് ചെയ്യുന്നവർ പി ആർ ആണെന്നും മാരാർക്ക് ജനപിന്തുണ കൂടിയത് പി ആർ വർക്ക് കാരണമാണെന്നും പറയുന്ന ഹേറ്റേഴ്സ് ഒന്നറിയണം. അഖിൽ മാരാർ എന്ന വ്യക്തിക്ക് പി ആർ വർക്ക് ഉണ്ടായിട്ടല്ല പ്രേക്ഷക പിന്തുണ ഉയർന്നത്. സീസൺ ഫൈവിൽ കാലെടുത്തു വെച്ച ദിനം മുതൽ നിങ്ങൾക്ക് പരിശോദിച്ചാൽ കാണാം ഈ വ്യക്തി നെഗറ്റീവ്സിൽ മുങ്ങി നിൽക്കുന്നത്. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് അന്നും ഇയാളെ സപ്പോട് ചെയ്തത്.

ഒരു പോസ്റ്റ് മാരാർക്ക് അനുകൂലമായി ഇട്ടാൽ സ്മൈലി റിയാക്ഷൻ മാത്രം കൊണ്ട് നിറയുമായിരുന്നു. ലൈക്ക് ബട്ടൺ കാണാത്ത ആദ്യ ദിനങ്ങൾ. ഒരു പോളിങ് നാലാളെ ചേർത്ത് ഇട്ടാൽ അവിടെയും ഈ മനുഷ്യൻ്റെ സ്ഥാനം മൂന്നാമതോ നാലാമതോ ആയിരിക്കും. എന്തിന് പറയുന്നു പുറത്ത് പോയ ഗോപിക വരെ മാരാരിനേക്കാൾ വോട്ടിങ്ങിൽ മുന്നിട്ട് നിന്ന സമയമുണ്ടായിരുന്നു എഫ് ബി ഗ്രൂപ്പുകളിൽ. പരിശോധിച്ചാൽ നിങ്ങൾക്കത് വ്യക്തമാകും.

biggboss

എന്നാൽ ആദ്യ ക്യാപ്ടൻസി ടാസ്ക് കഴിഞ്ഞ് വിൻ ചെയ്ത് ക്യാപ്‌ടനായ ശേഷം ആ ആഴ്ച്ച അവസാനിക്കുന്ന ദിവസം സാഗറുമായുളള വിഷയത്തിൽ മാപ്പ് പറയാതെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും തൻ്റെ നിലപാടിൽ ഉറച്ച് നിന്ന മാരാരെ അന്ന് മുതലാണ് പ്രേക്ഷകർ ഏറ്റെടുത്ത് തുടങ്ങിയത്. അതിന് ശേഷം ആ പിന്തുണ പടർന്ന് പന്തലിച്ചു. വ്യക്തമായ ഗെയിം രീതിയും ടാസ്ക്കുകളിലെ പെർഫോമൻസും വാക്ചാദുര്യവും പെട്ടെന്നുള്ള റിയാക്ഷൻ അല്ലാതെ മനസിൽ പകയോ വിരോദമോ കൊണ്ട് നടക്കാതെ എതിരാളികളോട് പോലും സ്നേഹം മാത്രം കൊണ്ട് നടക്കുന്ന വ്യക്തിത്വം.

തന്നെ ദേഹോപദ്രവം ചെയ്തിട്ടും കഴുത്ത് പിടിച്ച് ഞെരിച്ച് മേലോട്ട് പൊക്കിയിട്ടും ആരോടും പരാതി പറയാതെ എല്ലാം ഗെയിമായി മാത്രം എടുത്ത ഈ മനുഷ്യന് സപ്പോട്ട് കൂടിയതിൽ ഹേറ്റേഴ്സ് അത്ഭുതപ്പെടേണ്ടതില്ല. മാരാരിൻ്റെയാണ് ഈ സീസൺ മാരാരുടെ മാത്രം- ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+