Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിയന്‍ മിഥുന്‍ പുറത്തേക്കോ? പുറത്തുപോകണമെന്ന് മോഹന്‍ലാലിനോട് പറഞ്ഞു, കാത്തിരിപ്പില്‍ ആരാധകര്‍

ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണില്‍ അനിയന്‍ മിഥുന്റെ ജീവിത ഗ്രാഫുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്. ഇന്ത്യയില്‍ മിലിട്ടിറിയിലെ കാമുകിയെ കുറിച്ചും അവരുടെ മരണ വാര്‍ത്തയെ കുറിച്ചുമാണ് അനിയന്‍ മിഥുന്‍ പറഞ്ഞത്. എന്നാല്‍ മിഥുന്‍ പറഞ്ഞ കഥകള്‍ വിശ്വാസ യോഗ്യമല്ലെന്നാണ് പ്രേക്ഷകര്‍ അടക്കം പറയുന്നത്.

പാര കമാന്റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നെന്നും അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താന്‍ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെ ആണ് മിഥുന്‍ ടാസ്‌കില്‍ പറഞ്ഞത്. പിന്നാലെ മോഹന്‍ലാല്‍ മിഥുന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ആര്‍മിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത് എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്.

aniyan midhun

പാര കമാന്‍ഡോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്മിനിസ്‌ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്ററി എന്നിവയില്‍ ഒന്നും അല്ല. എവിടെയായിരുന്നു ആര്‍മിക്കൊപ്പം എന്ന് ചോദിച്ചപ്പോള്‍. അനിയന്‍ ജമ്മുവിലായിരുന്നു എന്നാണ് പറഞ്ഞത്.

കൂടാതെ ഇന്ത്യ മുഴുവന്‍ ആ ആര്‍മി ഓഫീസറുമായി കറങ്ങിയെന്നാണ് അനിയന്‍ മിഥുന്‍ പറയുന്നത്. ഏത് ഭാഷയിലാണ് സംസാരിച്ചത് എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മിക്‌സ് ചെയ്താണ് സംസാരിച്ചത് എന്നാണ് മിഥുന്‍ പറഞ്ഞത്. എന്നാല്‍ അതും മോഹന്‍ലാലിന് വിശ്വാസമായില്ല. ഇതോടെ നിങ്ങള്‍ പറഞ്ഞ പലതും തെറ്റാണ് എന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ മിഥുന് തളര്‍ച്ച അനുഭവപ്പെട്ടു.

എന്നാല്‍ ഇപ്പോഴിതാ നിക്ക് ബിഗ് ബോസില്‍ തുടരാനാകില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനിയന്‍ മിഥുന്‍. 'മുന്നോട്ട് പോകണം ഇവിടെ നില്‍ക്കണം എന്ന ആഗ്രഹം തന്നെ ആയിരുന്നു. പക്ഷേ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും രീതിയില്‍ ബാധിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാം. ഞാനത് ന്യായീകരിക്കുക അല്ല. എനിക്ക് ഇവിടെ നിന്ന് ഇറങ്ങണം'- മിഥുന്‍ പറഞ്ഞു. ഏറ്റവും പുതിയ പ്രമോയില്‍ മോഹന്‍ലാലിനോടാണ് മിഥുന്‍ ഇക്കാര്യം പറയുന്നത്.

അതേസമയം, അനിയന്‍ മിഥുന്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ പറ്റാത്തതുണ്ടെന്ന് സെറീനയും, അഖില്‍ മാരാരും പറഞ്ഞിരുന്നു. കൂടാതെ നിങ്ങള്‍ പറഞ്ഞ കാര്യം സത്യമാണോ എന്ന് മോഹന്‍ലാല്‍ വീണ്ടും ചോദിച്ചിരുന്നു. ഇതിന് മറുപടിയായി മിഥുന് പറഞ്ഞത്. 'ചിലപ്പോള്‍ ട്രൂപ്പോ, പദവിയോ മാറാം എന്നാല്‍ ബാക്കിയെല്ലാം ശരിയാണ്'. മിഥുന്‍ ആര്‍മിയെ കുറിച്ചാണ് പറയുന്നതെന്നും അവര്‍ പരിശോധിച്ചാലുണ്ടാകുന്നതില്‍ ഷോയ്‌ക്കോ എനിക്കോ പങ്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+