Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മത്സരാർത്ഥി വായടച്ചേ പറ്റൂവെന്ന് മത്സരാർത്ഥികൾ..ഭയന്ന് തുടങ്ങിയോ? വാ തുറക്കേണ്ടത് ഇയാളും

കൊച്ചി: ബിഗ് ബോസ് സീസൺ 5 ആവേശകരമായ രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പരസ്പരം പോരടിച്ചും ഗെയിം കളിച്ചും തുടക്കം മുതൽ തന്നെ മികച്ച മത്സരമാണ് മത്സരാർത്ഥികൾ കാഴ്ചവെയ്ക്കുന്നത്. എന്നിരുന്നാലും ചിലർ എന്തിനും ഏതിനും പ്രതികരിക്കുമ്പോൾ മറ്റ് ചിലർ മൗനം പാലിച്ച് പുറകിലേക്ക് പോകുന്ന സാഹചര്യവും ഉണ്ട്.

ഇന്ന് ബിഗ് ബോസ് മോണിംഗ് ടാസ്കിൽ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് കൊടുത്ത ടാസ്ക് ഇതുമായി ബന്ധപ്പെട്ടതായിരുന്നു. നിങ്ങൾക്ക് ഒരു ടിവിയുടെ റിമോർട്ട് ലഭിച്ചാൽ ആരുടെ ശബ്ദമാകും മ്യൂട്ട് ചെയ്യുക, ആരുടെ ശബ്ദമാകും ഉറക്കെ വെയ്ക്കേണ്ടത് എന്ന് തോന്നുകയെന്നതായിരുന്നു ചോദ്യം. രസകരമായ മറുപടികളാണ് മത്സരാർത്ഥികൾ നൽകി.

 junais

വിഷ്ണുവായിരുന്നു ആദ്യം സംസാരിച്ചത്. ജുനൈസിന്റെ പേരായിരുന്നു വിഷ്ണു പറഞ്ഞത്. ജുനൈസ് ബിഗ് ബോസ് വീട്ടിൽ അനാവശ്യമായി സംസാരിക്കുന്നുവെന്നാണ് പറഞ്ഞത്. വോളിയം അപ് ചെയ്യണമെന്ന് പറഞ്ഞത് ശോഭ വിശ്വനാഥിന്റെ പേരായിരുന്നു. അതേസമയം ആവശ്യമുള്ള കാര്യങ്ങൾ സംസാരിക്കണമെന്നും വിഷ്ണു പറഞ്ഞു.

വൈബർ ഗുഡ് ദേവു മ്യൂട്ട് ചെയ്യാൻ പറഞ്ഞത് ഗോപികയേയും വോളിയം കൂട്ടാൻ പറഞ്ഞത് സാഗർ സൂര്യയുടെ പേരുമായിരുന്നു. ക്യാപ്റ്റൻ അഖിൽ മാരാർ പറഞ്ഞത് മിണ്ടാതിരിക്കേണ്ടത് വിഷ്ണുവും ശബ്ദം കൂട്ടേണ്ടത് സാഗർ സൂര്യയുമാണെന്നാണ്. ലെച്ചുവും വോളിംഗ് കൂട്ടാൻ പറഞ്ഞത് സാഗറിന്റെ പേരായിരുന്നു. കുറയ്ക്കണമെന്ന് പറഞ്ഞത് വിഷ്ണുവിന്റെ പേരും.

സാഗറും ശോഭാ വിശ്വനാഥും ശ്രുതിയും വോളിയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് ഗോപികയോടായിരുന്നു. വോളിയം കുറയ്ക്കാൻ പറഞ്ഞത് സാഗറിന്റെ പേരുമായിരുന്നു. എന്നാൽ സാഗർ നൽകിയ മറുപടി ഞാൻ സംസാരിക്കുന്നുണ്ടെന്നും സംസാരിക്കാതിരിക്കുന്നതും നിലപാട് പറയാത്തതും അനിയൻ മിഥുൻ ആണെന്നാണ്.

താൻ മല കയറുമ്പോൾ തന്നെ മുഴുവൻ ശക്തിയും എടുക്കില്ല. മലയുടെ മുകളിൽ എത്താറാകുമ്പോഴായിരിക്കും ശക്തിയെടുക്കുക. എന്റെ മനസിലൊരു ഗെയിം പ്ലാനുണ്ട്. അത് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല', എന്നും സാഗർ പറഞ്ഞു. സാഗർ വോളിയം കൂട്ടാൻ ശോഭയോടും കുറയ്ക്കാൻ അഖിലിന്റെ പേരും പറഞ്ഞു.

ഏയ്ഞ്ചലീന പറഞ്ഞത് ശബ്ദം കൂട്ടേണ്ടത് റിനോഷ് ജോർജ് ആണെന്നാണ്. നാദിറ ജുനൈസിനെയാണ് മ്യൂട്ട് ചെയ്യാൻ പറഞ്ഞത്. ഏറ്റവും കൂടുതൽ പേരും പറഞ്ഞത് ഗോപികയുടെ പേരായിരുന്നു. ഗോപിക സംസാരിക്കുകയേ വേണ്ടെന്നതാണ് മത്സരാർത്ഥികളുടെ നിലപാട്. എന്നാൽ ഗോപിക പറഞ്ഞ പേര് വോളിയം കുറക്കേണ്ടത് ദേവുവും കൂട്ടേണ്ടത് അനിയൻ മിഥുൻ ആണെന്നുമാണ്.

റിനോഷ് പറഞ്ഞത് അഖിൽ ശബ്ദം കുറയ്ക്കാനാണ്. ലെച്ചു ശബ്ദം കൂട്ടണമെന്നും.മനീഷ പറഞ്ഞത് അഖിൽ ശബ്ദം കുറയ്ക്കണമെന്നും മിഥുൻ വോളിയം കൂട്ടണമെന്നുമാണ്. അതിനിടെ ജുനൈസ് പറഞ്ഞത് അഖിലിന്റെ ശബ്ദം കുറയ്ക്കാനാണ്.

അഖിൽ മാരാർ ബിഗ് ബോസ് കണ്ടില്ലെന്ന് പറയാൻ സാധിക്കില്ലെന്നും കാരണം അഖിൽ പറയുമ്പോഴെല്ലാം ജനങ്ങൾക്ക് വേണ്ടിയെന്നാണ് എപ്പോഴും പറയുന്നതെന്നും അതിനാൽ ഷോ കണ്ടില്ലെന്ന് വിശ്വസിക്കാനാകില്ലെന്നും ജുനൈസ് പറഞ്ഞിരുന്നു.

gopika

അതേസമയം ബിഗ് ബോസിൽ ഇന്ന് ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്ത പേര് ഗോപികയുടേതായിരുന്നു. ഗോപിക അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നു, ശക്തയായ മത്സരാർത്ഥിയാണ് , സഹതാപ തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നതൊക്കെയായിരുന്നു പലരും ഉയർത്തിയ വിമർശനം. പത്ത് പേരായിരുന്നു ഗോപികയ്കകെതിരെ വോട്ട് ചെയ്തത്. റെനീഷ റഹീമിനായിരുന്നു ഗോപിക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത്. അതേസമയം കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇഷ്ടപ്പെട്ട മത്സരാർത്ഥിക്ക് വേണ്ടി ഇത്തവണ പ്രേക്ഷകർക്ക് ഒരു വോട്ട് മാത്രം ചെയ്യാനുള്ള അവസരം മാത്രമേ ലഭിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+